Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എന്റെ മരണത്തിന് കാരണം അച്ചനും...മാണ്..എന്നെ അപമാനിച്ചു.. അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം' എന്ന് വേദനയോടെ ആത്മഹത്യാക്കുറിപ്പിൽ വീട്ടമ്മ കുറിച്ചത് അഞ്ചുവർഷം മുമ്പ്; ഓർത്തഡോക്‌സ് സഭയിലെ കുമ്പസാര പീഡനം: തുടരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ഹൈക്കോടതി

'എന്റെ മരണത്തിന് കാരണം അച്ചനും...മാണ്..എന്നെ അപമാനിച്ചു.. അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം' എന്ന് വേദനയോടെ ആത്മഹത്യാക്കുറിപ്പിൽ വീട്ടമ്മ കുറിച്ചത് അഞ്ചുവർഷം മുമ്പ്; ഓർത്തഡോക്‌സ് സഭയിലെ കുമ്പസാര പീഡനം: തുടരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓർത്തഡോക്‌സ് സഭയുടെ സൽപേരിന് കളങ്കം വരുത്തിക്കൊണ്ട് ഏതാനും ചില വൈദികരുടെ നിരവധി സ്ത്രീപീഡനകഥകൾ അഞ്ച് വർഷത്തിനിടെ പുറത്തുവന്നിരുന്നു. അതിലൊന്നായിരുന്നു തേക്കുങ്കൽ സെന്റ് ജോൺസ് ഇടവകാംഗമായിരുന്ന ലില്ലി ജോർജിന്റെ ആത്മഹത്യ. കുമ്പസാര പീഡനം മൂലമായിരുന്നു ലില്ലിയുടെ ആത്മഹത്യ. വൈദികനെതിരേ ആത്മഹത്യാകുറിപ്പിൽ പരാമർശവും ഉണ്ടായിരുന്നു. 'എന്റെ മരണത്തിന് കാരണം അച്ചനും ---മാണ്. എന്നെ അപമാനിച്ചു. അതു കൊണ്ട് എനിക്ക് അപമാനമുണ്ടായി. പള്ളിയിൽ ഈ അച്ചൻ വന്ന ശേഷമാണ് ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടായത്. അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം എന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്. വികാരിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് പരാതി നൽകിയ സഭാംഗമായ ഏബ്രഹാം ജോർജിനെ 10 വർഷത്തേക്ക് ഇടവക ചുമതലകളിൽ നിന്ന് വിലക്കുകയാണ് ചെയ്തത്. ഏതായാലും ഈ കേസിൽ ആശാവഹമായ ഒരുകാര്യം സംഭവത്തിൽ തുടരന്വേഷണം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനേയോ ക്രൈംബ്രാഞ്ചിനേയോ ഏൽപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശമാണ്. അന്വേഷണ നടപടികൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും ഡി.ജി പി ക്ക് നൽകിയ ഉത്തരവിൽ പറയുന്നു.ഓർത്തോഡോക്‌സ് സഭാംഗമായ ഏബ്രഹാം ജോർജ് നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.

വിവാദ വൈദികനെ മെത്രോപൊലീത്ത ആക്കി ഉയർത്തുന്നതിന്റെ ഭാഗമായി റമ്പാൻ സ്ഥാനം നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ബസലേൽ റമ്പാൻ എന്ന് പേര് സ്വീകരിച്ച ഫാ. വിൽസൺ മാത്യൂവിനെതിരെയാണ് ആക്ഷേപം. ഒരു വീട്ടമ്മ നടത്തിയ കുമ്പസാരത്തിന്റെ കഥ, വൈദികൻ ഇടവകയിലെ മറ്റൊരു യുവതിയോട് അതേപടി പറയുകയായിരുന്നു. പൊതുവേദിയിൽ വച്ച് വീട്ടമ്മയെ കുമ്പസാര കഥ പറഞ്ഞ് യുവതി അധിക്ഷേപിച്ചു.മനോനില തെറ്റിയ വീട്ടമ്മ ആത്മഹത്യ ചെയ്തു. ഇതിന്മേൽ ആദ്യം ഓർത്തോഡോക്‌സ് സഭയ്ക്കും പിന്നീട് പൊലീസിനും പരാതി നൽകിയ വിശ്വാസിയെ ഇടവകയ്ക്ക് പുറത്താക്കി.

ആത്മഹത്യ ചെയ്ത യുവതിയുടെ മരണക്കുറിപ്പ് ഉണ്ടായിരുന്നിട്ടും കേസ് അന്വേഷിക്കാതെ പൊലീസ് അട്ടിമറിച്ചെന്ന് ആരോപണം ഉയർന്നു. 2015 ഒക്ടോബർ 21 ന് നടന്ന യുവതിയുടെ ആത്മഹത്യ സംബന്ധിച്ചും പുനരന്വേഷണം വേണമെന്ന് അന്നേ ആവശ്യമുയർന്നു.

പള്ളി യോഗത്തിൽ ലില്ലിയും ആരോപണ വിധേയയായ സ്ത്രീയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെയാണ് കുമ്പസാര രഹസ്യം ഇവർ വിളിച്ചു പറഞ്ഞത്. മാസങ്ങൾക്ക് മുൻപ് താൻ ഇടവക വികാരിയോട് നടത്തിയ കുമ്പസാര രഹസ്യം പുറത്തു വന്നതറിഞ്ഞ് ലില്ലിയുടെ മനോനില തെറ്റി. കൗൺസിലിങ് നടത്തിയ ഡോക്ടറോടും ലില്ലി ഇതേപ്പറ്റി പറഞ്ഞിരുന്നു.

. വികാരിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓർത്തോഡോക്‌സ് സഭാ നേതൃത്വത്തിന് പരാതി നൽകിയ സഭാംഗമായ ഏബ്രഹാം ജോർജിനെ 10 വർഷത്തേക്ക് ഇടവക ചുമതലകളിൽ നിന്ന് വിലക്കുകയാണ് ചെയ്തത്.ലില്ലിയുടെ ആത്മഹത്യാ കുറിപ്പ് ഏബ്രഹാമിന്റെ കൈയിൽ ഇപ്പോഴുമുണ്ട്. കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. കേസിന്റെ തുടക്കം മുതൽ വൈദികനെ ഓർത്തോഡോക്‌സ് സഭ സംരക്ഷിക്കുകയാണ്

ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP