Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജു രമേശും കെ.എൻ.മർസൂക്കും ചേർന്ന് ചേംബർ ഓഫ് കൊമേഴ്‌സിന്റെ കേരള ട്രേഡ് സെന്റർ സമുച്ചയം വിൽക്കാൻ നീക്കം? വിറ്റ് കാശാക്കി പൂട്ടിപ്പോയ 'ടിവി ന്യൂ' സ്വകാര്യ ചാനലിന്റെ കടം വീട്ടാനും പ്ലാനെന്ന് നിക്ഷേപകർ; ബിജു രമേശ് അടക്കം നാലുപേരെ ചേംബറിൽ അഡീഷണൽ ഡയറക്ടർമാരായി നിയമിച്ചതിലും ക്രമക്കേട്; നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇടപെടൽ; അധികാരമില്ലാത്ത ചേംബർ നേതൃത്വത്തെ ചൊല്ലി വലയുന്നത് ട്രേഡ് സെന്റർ നിക്ഷേപകരും

ബിജു രമേശും കെ.എൻ.മർസൂക്കും ചേർന്ന് ചേംബർ ഓഫ് കൊമേഴ്‌സിന്റെ കേരള ട്രേഡ് സെന്റർ സമുച്ചയം വിൽക്കാൻ നീക്കം? വിറ്റ് കാശാക്കി പൂട്ടിപ്പോയ 'ടിവി ന്യൂ' സ്വകാര്യ ചാനലിന്റെ കടം വീട്ടാനും പ്ലാനെന്ന് നിക്ഷേപകർ; ബിജു രമേശ് അടക്കം നാലുപേരെ ചേംബറിൽ അഡീഷണൽ ഡയറക്ടർമാരായി നിയമിച്ചതിലും ക്രമക്കേട്; നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ  ഹൈക്കോടതി ഇടപെടൽ; അധികാരമില്ലാത്ത ചേംബർ നേതൃത്വത്തെ ചൊല്ലി വലയുന്നത് ട്രേഡ് സെന്റർ നിക്ഷേപകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിൽ (കെ.സി.സിഐ) നിയമപ്രകാരമല്ലാതെ നിയോഗിക്കപ്പെട്ടവരെ നീക്കണം എന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി കമ്പനി രജിസ്ട്രാറുടെയും മറ്റും വിശദീകരണം തേടി. ഡയറക്ടർമാരുടെ രാജിയോ, മരണമോ മൂലമുള്ള കാഷ്വൽ ഡയറക്ടർമാരുടെ ഒഴിവിലേക്കുള്ള നിയമനപ്രകാരമാണ് ചേംബറിൽ നിന്ന് സസ്പന്റ് ചെയ്യപ്പെട്ട മർസൂക്കിന്റെ നിർദ്ദേശപ്രകാരം 4 പേരെ നിയമിച്ചത്. അത്തരം താൽക്കാലിക ഡയറക്ടർമാരുടെ ഒഴിവില്ലെന്നിരിക്കെയാണ് 2017 ഡിസംബർ 13 ന് ചേർന്ന ബോർഡ് യോഗം അമീർ, എൻ. എം. ഷറഫുദ്ദീൻ, രാജസേതുനാഥ്, ബിജു രമേശ് എന്നിവരെ അഡീഷണൽ ഡയറക്ടർമാരായി നിയമിച്ചത്.

കമ്പനി സെക്ഷൻ 172 പ്രകാരം ഈ നിയമനങ്ങൾ നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. ഇങ്ങനെ നിയമവിരുദ്ധമായി നിയമിക്കപ്പെട്ട ഡയറക്ടർമാരാണ് ഇപ്പോൾ ചെയർമാനും വൈസ് ചെയർമാനും ആയി ചുമതല വഹിക്കുന്നത് എന്ന് സങ്കല്പ് ആർക്കിടെക്ക്റ്റ്സ് ഉടമ പ്രമോദ് പാർത്ഥൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. കൂടാതെ വൈസ് ചെയർമാനായ ഷിബു പ്രഭാകരൻ 84 ലക്ഷം രൂപ കൊടുത്ത് കേരള ചേംബറിന്റെയും ചെറുപുഷ്പം ഫിലിംസിന്റെയും സംയുക്ത സംരംഭമായ കേരള ട്രേഡ് സെന്ററിൽ ഫ്ളാറ്റ് വാങ്ങിച്ചത് 2013 കമ്പനീസ് ആക്റ്റ് 184 ന്റെ ലംഘനമാണെന്നും സെക്ഷൻ 167 പ്രകാരം ഡയറക്ടർ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റേണ്ടതാണെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനിടയിൽ ഒരു ചേംബർ മെമ്പർ എറണാകുളം മുൻസിഫ് കോടതിയിൽ കൊടുത്ത പരാതിയിൽ നയപരമായ തീരുമാനം എടുക്കുന്നതിൽ നിന്ന് ചേംബറിനെ വിലക്കിയിട്ടുള്ളതുമാണ്.

ചെറുപുഷ്പം ഫിലിംസിന്റെയും കേരള ചേംബറിന്റെയും സംയുക്ത സംരംഭമായ കേരള ട്രേഡ്സെന്ററിൽ (കെ.ടി.സി) ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മുൻ ചെയർമാൻ കെ.എൻ. മർസൂക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മാസങ്ങൾക്ക് ശേഷം നിക്ഷേപകരുടെ ശക്തമായ സമ്മർദത്തെ തുടർന്ന് കെ ടി സി അതേ ഗ്രൂപ്പ്കാരനായ ചെയർമാൻ സസ്പന്റ് ചെയ്യുകയായിരുന്നു. ഇപ്പോഴും മർസൂക്ക് അനധികൃതമായി നിയമിച്ച ഡയറക്ടർമാർ നേതൃത്വം കൊടുക്കുന്നവർ തന്നെയാണ് ചേംബർ ഭരണം കൈയാളുന്നത്. നിക്ഷേപകരുമായി ചില പ്രഹസന ചർച്ചകൾ ചേംബർ ഭാരവാഹികൾ നടത്താറുണ്ടെങ്കിലും ചേംബറിലെ ഡോക്യുമെന്റുകളെല്ലാം കളവ് പോയതിനാലാണ് തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്തത് എന്ന് പറഞ്ഞാണ് ചേംബർ നേതൃത്വം കൈമലർത്തുന്നത്. ചേംബറിലെ ഡോക്യുമെന്റുകൾ കളവുപോയി എന്ന് ഇപ്പോഴത്തെ നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും മർസൂക്കിനെതിരെ ഒരു പരാതി കൊടുക്കുവാൻ പോലും നേതൃത്വം തയ്യാറാകുന്നില്ല എന്ന് ഒരു നിക്ഷേപകൻ പറഞ്ഞു.

മുൻ ചെയർമാൻ മർസൂക്ക്, ഇപ്പോഴത്തെ ചെയർമാൻ ബിജു രമേശ് എന്നിവരുടെ നേതൃത്വത്തിൽ കേരള ട്രേഡ് സെന്റർ സമുച്ചയം വിൽക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ടെന്നാണ് നിക്ഷേപകരുടെ പരാതി. അങ്ങനെ വിറ്റ് കിട്ടുന്ന തുകയുടെ ഒരു പങ്ക് ചില ചേംബർ ഡയറക്ടർമാർ തുടങ്ങുകയും പിന്നീട് സാമ്പത്തിക ബാധ്യതയാൽ നിർത്തലാക്കിയതുമായ ടിവി ന്യൂ എന്ന സ്വകാര്യ ചാനലിന്റെ ബാധ്യത തീർക്കാം എന്നും ധാരണയായതായി അറിയുന്നു. നിക്ഷേപകരെ വഞ്ചിക്കാൻ കഴിയില്ല എന്ന ഉറച്ച തീരുമാനം ചെറുപുഷ്പം ഡയറക്ടർമാരായ കെ.ജെ. ജോസഫും, കുഞ്ഞുമോനും സ്വീകരിക്കുന്നതാണ് നിക്ഷേപകരുടെ ഏക പ്രതീക്ഷ. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് കോടതി വിലക്കിയ അനർഹരായ ചേംബർ ഭാരവാഹികളുമായി നിക്ഷേപകരായ തങ്ങൾ ചർച്ച നടത്തിയിട്ട് എന്ത് കാര്യം എന്നാണ് നിക്ഷേപകരുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP