Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാഞ്ഞുവന്ന ഓട്ടോയെ ചെയ്‌സ് ചെയ്ത് ക്വട്ടേഷൻ സംഘം; തട്ടിക്കൊണ്ടുപോകാനുള്ള പിടിവലിക്കിടെ കരണം മറിഞ്ഞ് ഓട്ടോ; ഓടിക്കൂടിയ നാട്ടുകാർ ഓട്ടോയ്ക്ക് ഉള്ളിലെ സാധനം കണ്ടുഞെട്ടി; കോട്ടയ്ക്കൽ വലിയപറമ്പിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ

പാഞ്ഞുവന്ന ഓട്ടോയെ ചെയ്‌സ് ചെയ്ത് ക്വട്ടേഷൻ സംഘം; തട്ടിക്കൊണ്ടുപോകാനുള്ള പിടിവലിക്കിടെ കരണം മറിഞ്ഞ് ഓട്ടോ; ഓടിക്കൂടിയ നാട്ടുകാർ ഓട്ടോയ്ക്ക് ഉള്ളിലെ സാധനം കണ്ടുഞെട്ടി; കോട്ടയ്ക്കൽ വലിയപറമ്പിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കുഴൽപ്പണവുമായി പോവുകയായിരുന്ന ഒട്ടോറിക്ഷ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർകൂടി അറസ്റ്റിൽ.കുഴൽപ്പണവുമായി പോവുകയായിരുന്ന ഓട്ടോ പിന്നാലെയെത്തിയ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. മറിഞ്ഞ ഒട്ടോറിക്ഷയിൽനിന്ന് മൂന്നേകാൽകോടി രൂപ നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കോട്ടക്കൽ വലിയപറമ്പിൽ മൂന്നേകാൽ കോടി രൂപയുടെ കുഴൽപ്പണവുമായി പോവുകയായിരുന്ന ഒട്ടോ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേരെ കൂടി ഇന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. താനാളൂർ സ്വദേശികളായ പള്ളിയാലിത്തൊടി മുഹമ്മദ് യഹ് യ(24), പാട്ടപ്പറമ്പത്ത് ഹംസ (34) എന്നിവരെയാണ് പൊലീസ് ഇന്നലെ പിടികൂടിയത്.ക്വട്ടേഷൻ സംഘത്തിലെ പ്രധാന പ്രതികളിലൊരാളായ

താനൂർ താഹാ ബീച്ച് സ്വദേശി കോളിക്കലത്ത് വീട്ടിൽ കെ.കെ. ഇസ്ഹാഖ് (29) കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു.ഫെബ്രുവരി 13-ന് രാവിലെ വലിയപറമ്പിൽ മറിഞ്ഞ ഓട്ടോറിക്ഷയിൽനിന്ന് മൂന്നേകാൽകോടി രൂപ നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഴൽപ്പണവുമായി പോവുകയായിരുന്ന ഓട്ടോ പിന്നാലെയെത്തിയ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നുവെന്ന് പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.ഓട്ടോ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ പ്രധാന പ്രതികളിലൊരാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.താനൂർ താഹാ ബീച്ച് സ്വദേശി കോളിക്കലത്ത് വീട്ടിൽ കെ.കെ. ഇസ്ഹാഖ് (29)ആണ് പൊലീസിന്റെ പിടിയിലായത്.കോട്ടയ്ക്കൽ സിഐ.യൂസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരൂർ റെയിൽവേസ്റ്റേഷനിൽനിന്നാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ പേരിൽ താനൂർ, കൊണ്ടോട്ടി, വേങ്ങര പൊലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളുണ്ട്.എസ്‌ഐ. ഷാജു, സജി അലക്സാണ്ടർ, സുരാജ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.താനൂർ വളപ്പിൽ പുരയ്ക്കൽ ഷെഫീഖ്(28) കോയാമുവിന്റെ പുരയ്ക്കൽ ഇസ്മയിൽ(25) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP