Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പന്ത്രണ്ട് വർഷമായി സ്വർണ്ണപണി ചെയ്ത് വന്നത് സജികുമാറിന്റെ വീട്ടിൽ; സ്റ്റോക്ക് പരിശോധിച്ചപ്പോൾ 400 ഗ്രാം സ്വർണം കുറവ്; നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടാൻ സാധ്യതയില്ലെന്ന് കണ്ട് പരാതി നൽകി; നാളെ വൈകിട്ട് നാലുമണിക്ക് മുൻപ് തിരികെ ഏൽപ്പിക്കണമെന്ന പൊലീസിന്റെ അന്ത്യശാസനം ആത്മഹത്യക്ക് കാരണമായി; സ്വർണ്ണപണിക്കാരന്റേയും ഭാര്യയുടേയും ആത്മഹത്യയിൽ പൊലീസ് മർദ്ദനം ആരോപിച്ച് നാളെ ചങ്ങനാശ്ശേരിയിൽ ഹർത്താൽ

പന്ത്രണ്ട് വർഷമായി സ്വർണ്ണപണി ചെയ്ത് വന്നത് സജികുമാറിന്റെ വീട്ടിൽ; സ്റ്റോക്ക് പരിശോധിച്ചപ്പോൾ 400 ഗ്രാം സ്വർണം കുറവ്; നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടാൻ സാധ്യതയില്ലെന്ന് കണ്ട് പരാതി നൽകി; നാളെ വൈകിട്ട് നാലുമണിക്ക് മുൻപ് തിരികെ ഏൽപ്പിക്കണമെന്ന പൊലീസിന്റെ അന്ത്യശാസനം ആത്മഹത്യക്ക് കാരണമായി; സ്വർണ്ണപണിക്കാരന്റേയും ഭാര്യയുടേയും ആത്മഹത്യയിൽ പൊലീസ് മർദ്ദനം ആരോപിച്ച് നാളെ ചങ്ങനാശ്ശേരിയിൽ ഹർത്താൽ

ആർ പീയൂഷ്

കോട്ടയം:ചങ്ങനാശ്ശേരിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പൊലീസിന്റെ മാനസിക സമ്മർദ്ദമെന്ന് സൂചന. ചങ്ങനാശ്ശേരി നഗരസഭാ കൗൺസിലറായ സിപിഎം അംഗം സജികുമാറിന്റെ ആഭരണ നിർമ്മാണ ശാലയിലെ സ്വർണം കാണാതായ സംഭവത്തിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ദമ്പതികളായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ, ഭാര്യ രേഷ്മ എന്നിവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

കാണാതായ സ്വർണം നാളെ വൈകിട്ട് നാലുമണിയോടെ പൊലീസ് സ്റ്റേഷനിൽ എത്തിക്കണം എന്ന് പറഞ്ഞ് ഇവരെ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ കുറച്ചവധി കൂടി ചോദിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. വീട്ടിലെത്തിയ ശേഷം സ്വർണം തിരികെ നൽകാൻ കഴിയില്ലാ എന്നു മനസ്സിലായതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.

മൂന്നാം തീയതിയാണ് സജികുമാർ നിർമ്മാണശാലയിൽ നിന്നും 400 ഗ്രാം സ്വർണം കാണാനില്ല എന്നു കാട്ടി ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഇതിൻ സ്വർണപ്പണിക്കാരനായിരുന്ന സുനിൽ സിപിഎം കൗൺസിലർ സജി കുമാറിന്റെ ആഭരണ നിർമ്മാണ ശാലയിലായിരുന്ന ജോലി ചെയ്തിരുന്നത്, ഇവിടെനിന്നു സ്വർണം മോഷണം പോയി എന്ന പരാതിയിൽ തിങ്കളാഴ്ചയാണ് സുനിലിനെ പൊലീസ് വിളിപ്പിച്ചത്, ഭാര്യ രേഷ്മയ്‌ക്കൊപ്പമാണ് സുനിൽ സ്റ്റേഷനിൽ എത്തിയത്.

തിങ്കളാഴ്ച 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം രാത്രി ഒൻപതോടെയാണു വിട്ടയച്ചത്. 50 പവൻ സ്വർണമുണ്ടായിരുന്നതായാണു പറയുന്നത്. സ്വർണം നൽകിയില്ലെങ്കിൽ എട്ടു ലക്ഷം രൂപ നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷൻ വിട്ടതോടെ കടുത്ത മനോവിഷമത്തിലായിരുന്നു സുനിൽ. ഇന്ന് ഉച്ചയോടെ അനുജനെ ഫോണിൽ വിളിച്ച് ആത്മഹത്യചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് അനുജൻ ഇവരുടെ വീട്ടിലെത്തിയെങ്കിലും ഇരുവരും കടുംകൈ ചെയ്തിരുന്നു.

അതേ സമയം ബന്ധുക്കൾ പൊലീസ് മർദ്ദനമാണ് ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് രംഗത്ത് വന്നു. പൊലീസ് കാണാതായ ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞു മർദ്ദിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു.

12 വർഷമായി സജിയുടെ ആഭരണശാലയിൽ ജോലി ചെയ്തു വരികയായിരുന്നു സുനിൽ. പണിക്കിടയിൽ സ്വർണം നഷ്ട്ടപ്പെടുന്നത് പതിവാണ്. പലപ്പോഴായിട്ടാകണം ഇത്തരം സ്വർണം നഷ്ട്ടപ്പെട്ടതെന്നും കരുതുന്നുണ്ട്. എന്നാൽ ഇത്രയും വലിയൊരു അളവിൽ സ്വർണം നഷ്ട്ടപ്പെട്ടതാണ് സംശയ്ത്ിനടയാക്കിയത്.

ചങനാശ്ശേരിയിൽ നാളെ ഹർത്താൽ

സംഭവത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്കും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധത്തെതുടർന്ന് ചങ്ങനാശ്ശേരി എസ്‌ഐ യെ സ്ഥലം മാറ്റി. വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താൽ നടത്താൻ യു.ഡി.എഫ് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP