Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടി; ബിസിനസ്സ് പങ്കാളിയുമായി പിന്നീട് വൈരാഗ്യവും ശത്രുതയും, ദുരൂഹമായി ഹാരീസിന്റെ മരണവും; വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ അകത്തായതോടെ ഷൈബിനെതിരെ ഹാരീസിന്റെ മാതാവും സഹോദരിയും; മൃതദേഹം നാളെ പുറത്തെടുത്ത് റീപോസ്റ്റുമോർട്ടം ചെയ്യും

തന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടി; ബിസിനസ്സ് പങ്കാളിയുമായി പിന്നീട് വൈരാഗ്യവും ശത്രുതയും, ദുരൂഹമായി ഹാരീസിന്റെ മരണവും; വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ അകത്തായതോടെ ഷൈബിനെതിരെ ഹാരീസിന്റെ മാതാവും സഹോദരിയും; മൃതദേഹം നാളെ പുറത്തെടുത്ത് റീപോസ്റ്റുമോർട്ടം ചെയ്യും

ജംഷാദ് മലപ്പുറം

മലപ്പുറം: ഹാരിസിന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് പിന്നാലെ ഹാരിസ് മരണപ്പെട്ട സംഭവത്തിൽ ഷൈബിനെ ഇടപെടലുകളിലെ സംശയവും, വീട്ടുകാരുടെ പരാതിയേയും തുടർന്ന് ഷൈബിന്റെ ബിസിനസ്സ് പങ്കാളിയും സുഹൃത്തുമായ മരണപ്പെട്ട ഹാരിസിന്റെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. നിലമ്പൂരിൽ പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്ന് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലെറിഞ്ഞ കേസിലെ ഒന്നാംപ്രതി ഷൈബിൻ അഷ്‌റഫിന്റെ അബുദാബിയെ ബിസിനസ് പങ്കാളിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മൃതദേഹമാണ് വ്യാഴാഴ്ച പുറത്തെടുത്ത് റീ പോസ്റ്റ് പോസ്റ്റ്മോർട്ടം ചെയ്യാൻ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തിൽ അബുദാബിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ഹാരിസിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് വീണ്ടും പോസ്റ്റ്മോട്ടം ചെയ്യാൻ കോടതി നിർദ്ദേശം നൽകിയത്. നിലമ്പൂർ ഡി.വൈ.എസ്‌പി. സാജു കെ. അബ്രഹാം, കോഴിക്കോട് എക്സിക്യൂട്ട്വി് മജിസ്ട്രേറ്റ് ശ്രീകുമാർ, കോഴിക്കോട് ഫോറൻസിക് സർജൻ ലിസ, മലപ്പുറം ഫോറൻസിക് വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുക. 2020 മാർച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയിൽ തത്തമ്മപറമ്പിൽ ഹാരിസ്, ഇയാളുടെ മാനേജർ ചാലക്കുടി സ്വദേശി ഡാൻസി ആന്റണി എന്നിവരെ അബുദാബിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്നശേഷം ഹാരിസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് അന്ന് ഷൈബിൻ പറത്തിരുന്നത്.

എന്നാൽ അബുദാബിയിൽ കൊലപാതകം നടക്കുമ്പോൾ നിലമ്പൂരിലെ വീട്ടിലിരുന്ന് എല്ലാം ഷൈബിൻ നിയന്ത്രിക്കുന്നുണ്ടായിരുന്നുവെന്നും. കൊലപാതകം വീഡിയോ കോളിലൂടെ വീട്ടിലിരുന്നു ലൈവായി കണ്ട് നിർദ്ദേശങ്ങളും നൽകിയിരുന്നുവെന്നുമാണ് പിന്നീട് പിടിയിലായ പ്രതികളിൽനിന്നും പൊലീസിനും ലഭിച്ച വിവര. ഷൈബിൻ നിയോഗിച്ച ക്വട്ടേഷൻ സംഘമായിരുന്നുഇവരെ കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷൈബിൻ അഷ്‌റഫിനെതിരേ പൊലീസ് പുതിയ കേസും രജിസ്റ്റർ ചെയ്തിരുന്നു.. ഹാരിസിന്റെയും യുവതിയുടെയും മരണം കൊലപാതകമാണെന്ന് നേരത്തെ തന്നെ സംശയമുയർന്നിരുന്നു. ഹാരിസിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ബ്ലൂപ്രിന്റുകളും വീഡിയോ തെളിവുകളും പുറത്തുവന്നിരുന്നു. വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ തെളിവുകൾ പുറത്തുവന്നത്.

ഷൈബിൻ പിടിയിലായതോടെ ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ സംഭവം നടന്നത് വിദേശത്തായതിനാൽ കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. തുടർന്ന് കുടുംബം കോടതിയെ സമീപിക്കുകയും സംഭവത്തിൽ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു. 2020 മാർച്ച് അഞ്ചിനാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു യുവതിയെയും ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഡെൻസി ആന്റണിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന് വരുത്തിതീർക്കാനാണ് ഷൈബിനും കൂട്ടാളികളും ശ്രമിച്ചത്. ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നാണ് അബുദാബി പൊലീസ് തീർപ്പുകൽപ്പിച്ചത്. എന്നാൽ ഷൈബിനും കൂട്ടാളികളും മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായതിനു പിന്നാലെയാണ് തെളിവുകൾ ഓരോന്നായി പുറത്തുവന്നത്.

ഹാരിസിനെ അബുബാബി പൊലീസിൽ, കേസിൽ കുടുക്കാനായിരുന്നു ഷൈബിന്റെയും സംഘത്തിന്റെയും ആദ്യ പദ്ധതി. മാരകമായ ലഹരി മരുന്ന് ഹാരിസിന്റെ ഫ്ളാറ്റിൽ ഒളിപ്പിച്ച് വച്ച് കുടുക്കാനായിരുന്നു നീക്കം. പിന്നീട് ഹാരിസിനെ മാത്രമല്ല, മാനേജർ ഡെൻസി ആന്റണിയെയും വകവരുത്താൻ തീരുമാനിച്ചു. തന്റെ മുന്നുമക്കളെ ഓർത്ത് വെറുതെ വിടണമെന്ന ഡെൻസിയുടെ അപേക്ഷ ഒന്നും ക്വട്ടേഷൻ സംഘം കേട്ടതായി ഭാവിച്ചില്ല. ഷൈബിൻ നാട്ടിലിരുന്ന് ക്വട്ടേഷൻ സംഘത്തിന് നിർദ്ദേശങ്ങൾ നൽകി. ഡെൻസിയെ വകവരുത്തിയ ശേഷം ഹാരിസിന്റെ കൈകൾ കെട്ടി ഡെൻസിയുടെ കഴുത്തിൽ ഹാരിസിന്റെ വിരലുകൾ അമർത്തിയാണ് തെളിവുണ്ടാക്കിയത്. ഹാരിസിന്റെ വായിൽ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു. എല്ലാം ചെയ്തത് ഹാരിസ് ആളെന്ന് വരുത്തി തീർക്കാൻ ഹാരിസിന്റെ രക്തക്കറയുള്ള ചെരുപ്പ് ഉപയോഗിച്ച് മുറിയിലൂടെ നടന്നു.

ഹാരിസിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം ശുചിമുറിയിൽ തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്നുമാണ് പിടിയിലായ ക്വട്ടേഷൻ സംഘം പിന്നീട് പൊലീസിന് മൊഴിനൽകിയത്. എന്നാൽ, കൊലപാതകം നടത്തിയതിന് പിന്നാലെ എട്ടംഗ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായില്ല. കാരണം കോവിഡ് കാരണമുള്ള ലോക് ഡൗൺ. രണ്ടുമാസം ഫ്ളാറ്റിൽ സംഘം കുടുങ്ങി. ക്വട്ടേഷൻ സംഘം അബുദാബിയിൽ താമസിച്ചതാകട്ടെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ അടുത്ത ബന്ധു വാടകയ്ക്കെടുത്ത ഫ്ളാറ്റിലായിരുന്നു. ബന്ധു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് സംഘത്തെ ഏൽപ്പിച്ച ശേഷം നാട്ടിലേക്ക് പോന്നു.എട്ടംഗ സംഘത്തിലെ ഓരോ അംഗത്തിനും പ്രത്യേക ചുമതലകൾ ഷൈബിൻ നൽകിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഹാരിസിന്റെ അമ്മ അബുദാബിയിലെത്തികിട്ടിയ തെളിവുകൾ സഹിതം പരാതി നൽകുന്നതോടെ അബുദാബി പൊലീസ് കേസിൽ പുനരന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ ഹാരിസിനെ കൊലപ്പെടുത്താൻ പലവട്ടം ശ്രമിച്ചതിന്റെ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈബിൻ അഷ്‌റഫിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുൻപ് ഹാരിസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കത്തും പുറത്തുവന്നിട്ടുണ്ട്. അഷ്‌റഫ് അബുദാബിയിലെ ജയിലിലായതിന്റെ വിരോധം തീർക്കാനാണ് തന്നെ കൊലപ്പെടുത്താൻ പിന്തുടരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. റിസോർട്ട് ഉടമ കരീം വധക്കേസിലെ കൊലയാളികൾ തന്നെ പിന്തുടരുന്നുവെന്നും ഹാരിസിന്റെ പരാതിയിലുണ്ട്.

കൊലപാതക നീക്കം മുൻകൂട്ടി മനസ്സിലാക്കിയ കുന്നമംഗലം എസ്‌ഐ ചില പ്രതികളെ പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്താൽ വിട്ടയയ്ക്കുകയായിരുന്നു.മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയപ്പോൾ തക്കതായ നടപടി എടുത്തിരുന്നെങ്കിൽ ഹാരിസിന്റെ കൊലപാതകം ഒഴിവാക്കാമായിരുന്നു എന്ന് ബന്ധുക്കൾ കരുതുന്നു. പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തന്നെയാണ് അബുദാബിയിലെയും കൊലയാളി സംഘം. എട്ടു പേരും കൊലപാതകം നടക്കുന്ന സമയത്ത് അബുദാബിയിൽ പോയതിന്റെ പാസ്‌പോർട്ട് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഹാരിസിന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. കൂടാതെ, ഗൾഫിൽ ബിസിനസ് പങ്കാളികളായിരുന്നു ഇരുവരും. ഭാര്യയുമായുള്ള ബന്ധം കയ്യോടെ പിടിച്ചതിനെ തുടർന്ന് തെറ്റിയ ഹാരിസിനെതിരെ ഷൈബിൻ നേരത്തെ ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. ഹാരിസിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് നീതി വേണമെന്നും അവർ ആവശ്യപ്പെട്ടു.

ഭാര്യ നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ഹാരിസ് പറയുമായിരുന്നു. ഷാബാ ഷെരീഫ് കൊലപാതകം തെളിഞ്ഞ തോടെയാണ് മകന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്റെ മാതാവുൾപ്പെടെയുള്ളവർ നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ നിലമ്പൂർ പൊലീസ് സറ്റേഷനിലെത്തി മൊഴി നൽകുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP