Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വജ്രവ്യാപാരി കൊല്ലപ്പെടുന്നതു വരെ കരുതിയത് മാവേലിക്കര രാജകുടുംബാഗമെന്ന്; അതു കഴിഞ്ഞപ്പോൾ പൂഞ്ഞാറുകാരനെന്ന സംശയം; രണ്ട് ഭാര്യമാർക്കും ഭർത്താവിനെ കുറിച്ച് ഒന്നും അറിയില്ല; സുകുമാരക്കുറപ്പെന്ന് പോലും സംശയിച്ച് പൊലീസ് തപ്പി തടഞ്ഞു; കൊല്ലപ്പെട്ട ആളുടെ ഐഡന്റിറ്റി അറിയില്ലെങ്കിലും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയ വിചാരണ; നാല് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതിയും; അഞ്ചാം പ്രതിക്ക് ജയിൽ മോചനം; ഏഴ് കൊല്ലത്തിന് ഇപ്പുറവും ഹരിഹരവർമ്മ ആരെന്നതിന് ഒരു തുമ്പുമില്ല

വജ്രവ്യാപാരി കൊല്ലപ്പെടുന്നതു വരെ കരുതിയത് മാവേലിക്കര രാജകുടുംബാഗമെന്ന്; അതു കഴിഞ്ഞപ്പോൾ പൂഞ്ഞാറുകാരനെന്ന സംശയം; രണ്ട് ഭാര്യമാർക്കും ഭർത്താവിനെ കുറിച്ച് ഒന്നും അറിയില്ല; സുകുമാരക്കുറപ്പെന്ന് പോലും സംശയിച്ച് പൊലീസ് തപ്പി തടഞ്ഞു; കൊല്ലപ്പെട്ട ആളുടെ ഐഡന്റിറ്റി അറിയില്ലെങ്കിലും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയ വിചാരണ; നാല് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതിയും; അഞ്ചാം പ്രതിക്ക് ജയിൽ മോചനം; ഏഴ് കൊല്ലത്തിന് ഇപ്പുറവും ഹരിഹരവർമ്മ ആരെന്നതിന് ഒരു തുമ്പുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹരിഹരവർമ്മ കൊലക്കേസിൽ നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചാം പ്രതി ജോസഫിനെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ആറ് വർഷം മുമ്പ് ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. എന്നാൽ ആറാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.

കേസിൽ തലശേരി സ്വദേശി എം.ജിതേഷ് , കുറ്റ്യാടി സ്വദേശി അജീഷ്, തലശേരി കൊതേരി സ്വദേശി രഖിൽ, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. 2012ലാണ് രത്ന വ്യാപാരിയായ ഹരിഹരവർമ്മ കൊല്ലപ്പെട്ടത്. തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള അഡ്വക്കേറ്റ് ഹരിദാസിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം നടന്നത്.ഹരിഹരവർമ്മയുടെ കയ്യിലുള്ള രത്‌നങ്ങൾ വാങ്ങാനെത്തിയവർ വിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ക്ലോറോഫോം മണപ്പിച്ച ശേഷം കടന്നുകളയുകയും ക്‌ളോറോഫേം അധികമായതിനാൽ ഹരിഹരവർമ്മ മരിക്കുകയുമായിരുന്നു.

65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡുര്യം, 4 മാണിക്യം, 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, ഇതിനു പുറമെ ക്യാറ്റ്സ്റ്റോൺ, എമറാൾഡ് തുടങ്ങിയ രത്നങ്ങളാണ് വർമ്മയുടെ പക്കൽ ഉണ്ടായിരുന്നത്. ആദ്യം രത്‌നങ്ങൾ വ്യാജമാണെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ കോടികൾ മതിക്കുന്ന രത്‌നങ്ങളാണിതെന്ന വിവരം പുറത്തുവരികയായിരുന്നു. 2012 ഡിസംബർ 24. തിരുവനന്തപുരത്തെ വട്ടിയൂർകാവിലെ 'ഓംകാരം' എന്ന വീട്ടിലായിരുന്നു കൊല. ആരാണ് ഹരിഹരവർമ്മയെന്ന ചോദ്യത്തിന് പക്ഷെ ഉന്നത ഉദ്യോഗസ്ഥയായ ഭാര്യക്ക് പോലും വ്യക്തമായ മറുപടിയോ ഉത്തരമോ ഉണ്ടായിരുന്നില്ല. കൊട്ടാരക്കര രാജകുടുംബത്തിലെ അംഗമാണ്, ഡോക്ടറേറ്റുണ്ട്, ഏറെ വൈകിയാണ് സഹോദരി വിവാഹിതയായതെന്നും പത്രപരസ്യം വഴി വന്ന ആലോചനയാണെന്നുമാണ് ഭാര്യ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. ബന്ധുക്കൾ മരിച്ചുപോയെന്നും ഇപ്പോൾ ഒരു ജീവിതമാഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ഹരിഹരവർമ്മ വീട്ടിലെത്തിയത്. അങ്ങനെ ചെറിയ ചടങ്ങൊരുക്കി വിവാഹം നടത്തി. പിന്നീട് പല വിവരങ്ങളും പുറത്തു വന്നു.

ഹരിഹരവർമ്മ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നപ്പോൾ ഇയാൾ മാവേലിക്കര രാജകുടുംബാംഗമായിരുന്നുവെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്.. മാവേലിക്കര രാജകുടുംബം ഇയാൾ തങ്ങളുടെ ബന്ധുവല്ലെന്ന് പറഞ്ഞപ്പോൾ പൂഞ്ഞാർ രാജകുടുംബാംഗമെന്നായി പ്രചരണം. അതും ശരിയല്ലെന്ന് കണ്ടെത്തിയതോടെ എല്ലാവരും കുഴങ്ങി. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണെങ്കിലോ എന്ന സംശയം ഉയർന്നതോടെ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി. വർമ്മയുടെ ജന്മദേശം ഏത്, അയാളുടെ മതാപിതാക്കൾ ആര്. ഉറ്റവർ ആരൊക്കെ എന്നത്. പക്ഷേ ഹരിഹരവർമ്മയെക്കുറിച്ച് ആർക്കുമൊന്നുമറിയില്ല എന്നതാണ് സത്യം. ഹരിഹരവർമ്മയുടെ രണ്ട് ഭാര്യമാർക്കുപോലും. ഇയാളുമായി ബന്ധപ്പെട്ട എല്ലാ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ റേസ്‌കോഴ്സ് ക്ലബ്ബിനടുത്തെ വ്യാജവിലാസത്തിൽ വർമ്മ പാസ്പോർട്ട് എടുത്തിരുന്നത്. ഹരിഹരവർമ്മയുടെ വ്യക്തമായ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുപോലും ചെറിയൊരു സൂചനപോലും നൽകി ആരും എത്തിയില്ല. ആരാണ് ഹരിഹരവർമയെന്നത് ഇപ്പോഴും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

ഹരിഹരവർമ്മയെക്കുറിച്ച് ആർക്കുമൊന്നുമറിയില്ല എന്നതാണ് സത്യം. ഹരിഹരവർമ്മയുടെ രണ്ട് ഭാര്യമാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് സെയിൽസ് ടാക്സിൽ ഉദ്യോഗസ്ഥയായ വിമലാദേവിയും പാലക്കാട്ടെ ഗിരിജ മേനോനും. ഇവർക്കിരുവർക്കും ഹരിഹരവർമ്മയെന്ന ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നുമറിയില്ലെന്നാണ് മൊഴി നൽകിയത്. ഹരിഹരവർമ്മയ്ക്ക് കൂടുതൽ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽ കോടികളുടെ ഇടപാട് നടത്തിയ ഹരിഹരവർമ്മ ഭൂമാഫിയക്കാരനും വജ്രവ്യാപാരിയും തട്ടിപ്പുകാരനും വിവിധയിടങ്ങളിൽ സ്ത്രീകളെ കൂടെപ്പൊറുപ്പിക്കുന്നവനുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പക്ഷേ അതിലേക്കൊന്നും കൊലക്കേസ് അന്വേഷണം പോയില്ല.

ഹരിഹരവർമ്മയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഇയാളുടെ മേൽവിലാസമടങ്ങിയ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചി മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിൽ നിന്ന് എസ് എസ് എൽ സി പാസായെന്നാണ് സർട്ടിഫിക്കറ്റിലുള്ളത്. എന്നാൽ ഇങ്ങനെയൊരാൾ ഈ സ്‌കൂളിൽ പഠിച്ചിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ഈ എസ് എസ് എൽ സി ബുക്ക് ഉപയോഗിച്ചാണ് ഹരിഹരവർമ്മ തിരുവനന്തപുരം പാസ്പോർട്ട് ഓഫീസ് വഴി പാസ്പോർട്ട് തരപ്പെടുത്തിയത്. കൊച്ചിയിലുള്ള ഒരു യുവതിയുമായി ഉയാൾക്ക് ബന്ധമുണ്ടായിരുന്നെന്ന് അഭ്യൂഹമുണ്ടായെങ്കിലും അന്വേഷണസംഘത്തിന് അങ്ങനെയൊരു സ്ത്രീയെ കണ്ടെത്താനായില്ല.

സുകുമാരക്കുറുപ്പിന്റെ ജന്മസ്ഥലം മാവേലിക്കരക്ക് സമീപം ചെറിയനാട് ആണ്. വർമ്മ പരിചയപ്പെടുന്ന മിക്കവരോടും മാവേലിക്കര കൊട്ടാരത്തിലെ അംഗമെന്ന് പരിചയപ്പെടുത്താറുള്ളതും ഇയാൾ നമ്മൾ തേടുന്ന ആ ആളെല്ലേ എന്ന സംശയത്തിലേക്കും പൊലീസിനെ എത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP