Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിൽ ജീപ്പുകൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 15 അംഗസംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; മുതുകിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ക്രൂര പീഡനം നടന്നത് സ്വർണ കള്ളക്കടത്തിലെ കണ്ണികളെന്ന് സംശയിച്ച്; കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് 11 പേർ

കാറിൽ ജീപ്പുകൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 15 അംഗസംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; മുതുകിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ക്രൂര പീഡനം നടന്നത് സ്വർണ കള്ളക്കടത്തിലെ കണ്ണികളെന്ന് സംശയിച്ച്; കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് 11 പേർ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്വർണ കള്ളക്കടത്തിലെ കണ്ണികളെന്ന് സംശയിച്ച് സ്വർണം തട്ടിയെടുത്തെന്നാരോപിച്ച് മലപ്പുറം തുവ്വൂരിൽ നിന്ന് രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശികളായ പറമ്പിൽതൊടിക മുഹമ്മദ് ഷെഫീഖ് എന്ന കുട്ടാവ (25), ആശാരിക്കണ്ടി വീട്ടിൽ നിസാർ (32) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്‌പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞ മെയ്‌ 29ന് രാത്രിയാണ് കരുവാരക്കുണ്ട് തുവ്വൂരിൽവച്ച് കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ അവരുടെ കാറിൽ ജീപ്പുകൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 15 ഓളം പേർ മൂന്നു കാറുകളിലായി വന്ന് പിടിച്ചുകൊണ്ടുപോയത്. അതിനുശേഷം അരീക്കോട് ആളൊഴിഞ്ഞ ഭാഗത്ത് ഒരു വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിക്കുകയും പുറത്ത് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത് കാസർകോട് മംഗലാപുരം ഭാഗത്തുള്ള സംഘത്തിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം മംഗലാപുരത്ത് ക്യാമ്പുചെയ്ത് നടത്തിയ അന്വേഷണത്തിൽ യുവാക്കളെ മംഗലാപുരം കാസർകോട് അതിർത്തിയിൽ ഒഴിവാക്കി സംഘം രക്ഷപ്പെടുകയായിരുന്നു.

ഈ കേസിൽ ഇതോടെ 11 പേർ അറസ്റ്റിലായി. സംഭവശേഷം ഒളിവിൽ പോയ ഷെഫീഖിനെയും നിസാറിനേയും പിടികൂടാനായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ബാക്കിയുള്ള പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിവൈ.എസ്‌പി കെ.എ. സുരേഷ്ബാബു അറിയിച്ചു.

കേസിലെ മുഖ്യപ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. എടവണ്ണ കാരക്കുന്ന് സ്വദേശി ഫസൽ റഹ്മാൻ (30), എടവണ്ണ മുണ്ടേങ്ങൽ സ്വദേശി കളപ്പാടൻ മുഹമ്മദ് നിസാം (25), അരീക്കോട് മൈത്ര സ്വദേശികളായ പാറക്കൽ അബ്ദുൾനാസർ (37), പാറക്കൽ ഷിഹാബുദ്ദീൻ (32), എടവണ്ണ ഒതായി തെഞ്ചീരി സ്വദേശി കക്കടതൊടി സാക്കിർഹുസൈൻ (29) എന്നിവരെ കരിപ്പൂർ എയർപോർട്ട് വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്.
ചെമ്മാട്, കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ യുവാക്കളെയാണ്സംഘം തട്ടിക്കൊണ്ടുപോയി മംഗലാപുരത്തുള്ള ക്വട്ടേഷൻ സംഘത്തിന് കൈമാറിയത്.

സ്വർണക്കടത്തുമായി ബന്ധമുള്ള പാണ്ടിക്കാട്, മഞ്ചേരി, കരുവാരക്കുണ്ട്, കൊടുവള്ളി എന്നിവിടങ്ങളിലെ സംഘങ്ങൾ കരുവാരക്കുണ്ട് കേന്ദ്രീകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ചെമ്മാടുള്ള ഒരു യുവാവിനെക്കൊണ്ടാണ് യുവാക്കളെ തന്ത്രപൂർവ്വം തുവ്വൂരിലേക്ക് രാത്രി വിളിച്ചുവരുത്തിയത്. തുവ്വൂർ ടൗണിലെ ആളൊഴിഞ്ഞ സ്ഥലത്ത് യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പ്രതികൾ അവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ജീപ്പ് ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശെഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പിറ്റേന്ന് പുലർച്ചയോടെ കൊയിലാണ്ടിയിൽ വച്ച് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സംഘത്തിന് യുവാക്കളെ കൈമാറി. യുവാക്കൾക്കായി പ്രത്യേക അന്വേഷണ സംഘം കാസർകോട് ഭാഗത്ത് തെരച്ചിൽ നടത്തിവരികയാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്‌പി: പി.എ.ശിവദാസന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ സുരേഷ്ബാബു, ടി.ശ്രീകുമാർ, എൻ.ടി.കൃഷ്ണകുമാർ, ഉല്ലാസ്, എം.മനോജ്കുമാർ, ഫൈസൽ, സതീഷ്‌കുമാർ, സെബാസ്റ്റ്യൻ, രാജേഷ്, പ്രദീപ് കുമാർ, സി.പി.മുരളി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP