Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിലെ സ്ത്രീപീഡനം: ഗോഡൗൺ മാനേജർക്ക് സസ്‌പെൻഷൻ; താൽക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ സിപിഎം നേതാവിനെതിരെ നടപടിയെടുത്തത് സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷം; നേതാവിനെ രക്ഷിക്കാനുള്ള പാർട്ടി നീക്കം പൊളിഞ്ഞത് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് എതിരായതോടെ; ഖാദി ബോർഡ് കമ്മീഷനെ വച്ചത് മറുനാടൻ മലയാളി വാർത്തയെ തുടർന്ന്

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിലെ സ്ത്രീപീഡനം: ഗോഡൗൺ മാനേജർക്ക് സസ്‌പെൻഷൻ; താൽക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ സിപിഎം നേതാവിനെതിരെ നടപടിയെടുത്തത് സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷം;  നേതാവിനെ രക്ഷിക്കാനുള്ള പാർട്ടി നീക്കം പൊളിഞ്ഞത് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് എതിരായതോടെ; ഖാദി ബോർഡ് കമ്മീഷനെ വച്ചത് മറുനാടൻ മലയാളി വാർത്തയെ തുടർന്ന്

എം മനോജ് കുമാർ

തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടത്തിയ ഗോഡൗൺ മാനേജർക്ക് സസ്‌പെഷൻ. ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് സസ്പെൻഷൻ നടപടി വന്നിരിക്കുന്നത്. ലൈംഗിക പീഡനം നടന്നുരണ്ടു മാസത്തിനു ശേഷമാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. അടിയന്തരമായി വിജയനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. വളരെ ഗുരുതരമായ പരാതിയാണ് വിജയന് നേർക്ക് ഉയർന്നത്. അത് പ്രകാരം അന്വേഷക കമ്മീഷനെ നിയമിച്ചപ്പോൾ അന്വേഷണ കമ്മീഷനും സംഭവം സത്യമാണെന്നു കണ്ടെത്തിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ഖാദി ഓഫീസിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടു ആദ്യമായി വാർത്ത പുറത്തുവിട്ടത് മറുനാടൻ മലയാളി ആയിരുന്നു. പക്ഷെ താത്കാലിക ജീവനക്കാരിയായ യുവതി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഈ കാര്യത്തിൽ നടപടിയെടുക്കാൻ ഖാദി ബോർഡിന് തടസം നേരിട്ടിരുന്നു. അഭിഭാഷകയായ പി.സരസ്വതിയെ ഖാദി ബോർഡ് കമ്മീഷൻ ആയി നിയോഗിച്ചിരുന്നു. ഇവർ യുവതിയെ കണ്ടു തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവം സത്യമാണെന്നു യുവതി കമ്മീഷന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.

പീഡനശ്രമത്തിന്റെ പേരിൽ യുവതി ഖാദി ബോർഡ് അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടി വന്നിരുന്നില്ല. ഇതോടെ രേഖാമൂലമുള്ള പരാതി തന്നെ യുവതി നൽകുകയായിരുന്നു. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും യുവതി പരാതി നൽകിയിരുന്നു. ഖാദി ബോർഡ് ഓഫീസിൽ സ്ത്രീ പീഡനം നടന്നതിൽ വനിതാ ജീവനക്കാർ അടക്കമുള്ളവർ കടുത്ത പ്രതിഷേധത്തിലായിരുന്നു. പീഡനം നടത്തിയ ഖാദി ഗോഡൗൺ മാനേജർ സിപിഎമ്മിന്റെ സജീവ പ്രവർത്തകൻ ആയതിനാൽ ഖാദി ബോർഡിൽ നിന്നും നടപടി വൈകുകയായിരുന്നു. പരാതി നൽകിയ യുവതിയും നീതി ലഭിക്കാത്തതിൽ ഖിന്നയായിരുന്നു. ഗോഡൗൺ മാനേജർ ബന്ധുവായതിനാലാണ് ഇവർ പരാതി നൽകാൻ വിസമ്മതിച്ചത്. തന്റെ ജോലി നഷ്ടമാകുമോ എന്ന ഭയവും യുവതിക്ക് ഒപ്പമുണ്ടായിരുന്നു.

യുവതിയുടെ അമ്മയാണ് ഖാദി ബോർഡ് ജീവനക്കാരി. അമ്മയ്ക്ക് ശാരീരിക വിഷമതകൾ വന്നതിനെ തുടർന്ന് 'അമ്മയെ സഹായിക്കാനാണ് യുവതി എത്തിയത്. അവർ പക്ഷെ മുകളിൽ നിലയിൽ ജോലിക്ക് കയറുമായിരുന്നില്ല. യുവതിയായിരുന്നു എത്തിയിരുന്നത്. ഈ ഘട്ടത്തിലാണ് യുവതിക്ക് നേരെ പീഡന ശ്രമം നടന്നത്. കുതറിയോടിയാണ് രണ്ടു തവണയും ഈ സ്ത്രീ രക്ഷപ്പെട്ടത്. ആരോപണം ഉയർന്നിട്ടും നടപടി വന്നിരുന്നില്ല. ഗോഡൗൺ മാനേജരായ വിജയനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അഴിമതിയാരോപണങ്ങളും, ഓഫീസിൽ ജോലിക്കെത്താതെ ഒപ്പിട്ടു ശമ്പളം കൈപ്പറ്റിയ പ്രശ്‌നങ്ങളും ഇയാൾക്ക് ഉന്നയിക്കപ്പെട്ടിരുന്നു. യുവതി ഖാദി ബോർഡിൽ അതിക്രമത്തിന്നിരയായിട്ടും നടപടി വരാത്തതിൽ ഖാദി ജീവനക്കാർ കടുത്ത പ്രതിഷേധത്തിലായിരുന്നു.ആ പ്രതിഷേധമാണ് ഇപ്പോൾ വഴിമാറുന്നത്.

രണ്ടു മാസത്തിനു ശേഷമാണ് നടപടി വന്നതെങ്കിലും ഇപ്പോഴെങ്കിലും നീതി നടപ്പിലായതിൽ ഉള്ള സന്തോഷമാണ് ജീവനക്കാർ പങ്കുവെയ്ക്കുന്നത്. സംഭവത്തിനു ശേഷം യുവതിക്ക് നേരെ വിജയൻ ഭീഷണി ഉയർത്തിയതായി ആരോപണമുണ്ടായിരുന്നു. ഇതേ തുടർന്ന് യുവതിയുടെ ഭർത്താവ് സംഭവം അറിയുകയും ബന്ധുക്കളെ വിളിച്ചു കൂട്ടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പരാതിയിൽ ശക്തമായി യുവതി ഉറച്ചു നിൽക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ തീരുമാനിക്കുകയും ചെയ്തത്. ഈ പരാതിയിലും അന്വേഷണ കമ്മീഷന് മുന്നിൽ യുവതി നൽകിയ മൊഴിയുമാണ് ഗോഡൗൺ മാനേജരുടെ സസ്പെൻഷൻ നടപടിയിൽ കലാശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP