Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

കോഴികളിൽ തൂക്കം കൂട്ടാനും കുതിരകൾക്ക് ശരീരപുഷ്ടിക്കും നൽകുന്ന സ്റ്റനസൊലോളും ട്രെൻബൊലോനും ഓരോ തുള്ളിയും മനുഷ്യന്റെ കരളും വൃക്കയും തകർക്കും; ജിമ്മുകളിൽ എത്തുന്നവർക്ക് നൽകാൻ ട്രെയിനർമാർ വാങ്ങി സൂക്ഷിക്കുന്നത് സ്റ്റിറോയിഡുകളുടെ വൻശേഖരം; ഡ്രഗ്‌സ് കൺട്രോൾ ബോർഡ് കണ്ടെത്തുന്നത് ഞെട്ടിക്കുന്ന ആരോഗ്യ വിപത്ത്

കോഴികളിൽ തൂക്കം കൂട്ടാനും കുതിരകൾക്ക് ശരീരപുഷ്ടിക്കും നൽകുന്ന സ്റ്റനസൊലോളും ട്രെൻബൊലോനും ഓരോ തുള്ളിയും മനുഷ്യന്റെ കരളും വൃക്കയും തകർക്കും; ജിമ്മുകളിൽ എത്തുന്നവർക്ക് നൽകാൻ ട്രെയിനർമാർ വാങ്ങി സൂക്ഷിക്കുന്നത് സ്റ്റിറോയിഡുകളുടെ വൻശേഖരം; ഡ്രഗ്‌സ് കൺട്രോൾ ബോർഡ് കണ്ടെത്തുന്നത് ഞെട്ടിക്കുന്ന ആരോഗ്യ വിപത്ത്

സായ് കിരൺ

കൊച്ചി : സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങളിൽ ഡ്രഗ്‌സ് ആൻഡ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ മനുഷ്യ ശരീരത്തിന് ദോഷകരമായ സ്റ്റിറോയിഡുകളുകൾ കൂട്ടത്തോടെ പിടികൂടി. ഇൻജക്ഷൻ മരുന്നുകളും കുത്തിവയ്ക്കാനുള്ള സിറിഞ്ചുകളുമാണ് പരിശോധനയിൽ കണ്ടെത്തിയത്. കോവിഡ് കാലത്തിന് ശേഷം ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്തരം മരുന്നുകൾ കണ്ടെത്തിയത്.

കൊല്ലം ബാറ്റിൽ ഗ്രൗണ്ട്, കരുനാഗപ്പള്ളി മെട്രോ ഫ്‌ളക്‌സ്, ആലുവ ഫിറ്റ്‌നസ് മേറ്റ് എന്നിവിടങ്ങിലാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. 80 ജിംനേഷ്യങ്ങളിലാണ് പരിശോധന നടത്തിയത്. ടെസ്റ്റോ സ്റ്റിറോൺ ,സ്റ്റനസൊലോൾ, ട്രെൻബൊലോൻ, മെത്തനോളൻ, തുടങ്ങിയ ഇൻജക്ഷൻ മരുന്നുകൾ പിടികൂടിയത്. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസ് രജിസ്റ്റർ ചെയ്ത് കോടതിക്ക് കൈമാറി. മനുഷ്യശരീരം പാടെ തളർന്ന അവസ്ഥയിൽ നിന്നും വീണ്ടെടുക്കാനാണ് സാധാരണ ഇത്തരം മരുന്നുകൾ മനുഷ്യരിൽ കുത്തിവയ്ക്കുന്നത്. അപകടങ്ങൾ,പൊള്ളൽ തുടങ്ങിയ ചികിത്സയ്ക്ക് ശേഷം ക്രമേണ ശരീരം സാധാരണ നിലയിലെത്താൻ ചെറിയ അളവിൽ ഈ മരുന്നുകൾ കുത്തിവയ്ക്കാറുണ്ട്.

സംസ്ഥാനത്ത് പല ജിമ്മുകളിലും ശരീരപുഷ്ടിക്കായി മൃഗങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകൾ പ്രയോഗിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു . ഇത്തരത്തിലുള്ള മരുന്നുകൾ പലപ്പോഴായി എറണാകുളത്ത് നിന്നും പിടികൂടിയിരുന്നു . ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് ആൻഡ് കൺണ്ട്രോൾ വിഭാഗം പരിശോധന ശക്തമാക്കിയത് . എറണാകുളത്തെ ജിമ്മുകളിലാണ് ഇത്തരം മരുന്നുകൾ കൂടുതലായി ഉപയോഗിക്കുന്നെതന്ന് റിപ്പോർട്ടുകളുണ്ട്. എറണറാകുളം ആസ്ഥാനമായതും മറ്റു ജില്ലകളിൽ പ്രവർത്തിക്കുന്നതുമായ ജിമ്മുകളെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഭാരം കൂടുന്നതിനായി കോഴികളിലും പന്നികളിലും ഉപയോഗിക്കുന്ന ട്രെൻബൊലോൻ, മെത്തനോളൻ കുതിരകൾക്ക് കൊടുക്കുന്ന സ്റ്റനസൊലോൾ എന്നീ മരുന്നുകൾ മനുഷ്യശരീരത്തിന് അപകടകരമാണ്.

ചിലർ മെഡിക്കൽ സ്റ്റോറുകൾക്ക് പുറമേ പ്രധാനമായും ഓൺലൈൻ വഴിയാണ് ഇത്തരം മരുന്നുകൾ ജിമ്മുകാർ വാങ്ങി കൂട്ടുന്നത്.ബൾഗേറിയ , സൈപ്രസ് എന്നിവിടങ്ങളിൽ നിർമ്മിച്ചത് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം മരുന്നുകൾ ഇവയുമായി ഒരു ബന്ധവുമില്ലാത്ത പാക്കുകളിലാണ് എത്തുന്നതെന്നും പരിശോധനാ ഉദ്യോഗസ്ഥർ പറയുന്നു. ദിവസങ്ങൾക്കുള്ളിൽ ശരീരത്തിലെ മസിലുകൾ വലുതാകാനാണ് ഇവ ഉപയോഗിക്കുന്നതെന്നും എന്നാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കുന്ന ഈ മരുന്നുകളുടെ ഉപയോഗം അനുവദനീയമല്ല. അഞ്ചുവർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴ ഈടാക്കാവുന്നതുമായ കുറ്റമാണിത്.

ഇത്തരം മരുന്നുകൾ കുത്തിവയ്ക്കുന്നതിന് പുറമേ പ്രോട്ടീൻ പൊടികളും ധാരാളമായി ജിമ്മുകൾ വാങ്ങി വിതരണം ചെയ്യുന്നുണ്ട്.ധാരാളം പാർശ്വഫലങ്ങളുണ്ട് സ്റ്റിറോയ്ഡ് അടങ്ങിയ പ്രോട്ടീൻ പൗഡറിന്. പുരുഷന്മാരിൽ വൃഷ്ണത്തിലാണ് ടെസ്റ്റോസ്റ്റിറോൺ പ്രധാനമായും നിർമ്മിക്കപ്പെടുന്നത്. വൃഷ്ണത്തിൽ ആവശ്യത്തിനു ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിച്ചാലേ കുട്ടികൾ ഉണ്ടാകാൻ സഹായിക്കുന്ന ബീജ കോശങ്ങളുടെ നിർമ്മാണം നടക്കൂ.

പുറത്തുനിന്ന് കുത്തിവെച്ചും മറ്റും നൽകുന്ന ടെസ്റ്റോസ്റ്റിറോണ് (സ്റ്റിറോയ്ഡ്) വൃഷ്ണത്തിന്റെ അകത്ത് കടക്കാൻ സാധിക്കാത്തതുകൊണ്ട് അത്തരത്തിൽ ബീജകോശങ്ങളുടെ നിർമ്മാണം നടക്കുകയില്ല.ശരീരത്തിൽ ഉള്ള ടെസ്റ്റോസ്റ്റിറോണിനെ തടയുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോൾ വൃഷണങ്ങളിൽ നിന്നുള്ള ടെസ്റ്റോസ്റ്റിറോണിന്റെ നിർമ്മാണം കുറയുകയും അവയിൽ ബീജങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യും .

ഇത്തരക്കാർക്ക് , അവർ എത്ര മസിൽ ഉള്ളവരായി മാറിയാലും, കുട്ടികൾ ഉണ്ടാകില്ല. എല്ലുകളുടെ ബലം ക്ഷയിക്കും സ്റ്റിറോയ്ഡ് കഴിക്കുന്നവർ ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കും. സ്റ്റിറോയ്ഡ് അടങ്ങിയ പ്രോട്ടീൻ പൗഡർ സ്ഥിരമായി കഴിച്ചാൽ കിഡ്‌നി ലിവർ തകരാറാകും, ബ്ലഡ് പ്രഷർ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP