Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മക്കളെ ഉപേക്ഷിച്ച് ഒരുലക്ഷത്തോളം രൂപയുമായി ബംഗളൂരുവിലേക്ക് മുങ്ങിയത് കാമുകനൊപ്പം ജീവിക്കാൻ; പണം അപഹരിച്ചശേഷം യുവാവ് മുങ്ങിയതോടെ ചായ കാശിന് പോലും വകയില്ലാതെ യുവതി പെരുവഴിയിൽ; ഹോട്ടലുടമകൾ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി രക്ഷിച്ചു; ബേക്കലിൽ മൂന്ന് മക്കളെ ഉപേക്ഷിച്ച് 25കാരനൊപ്പം ഒളിച്ചോടിയ ഗൾഫുകാരന്റെ ഭാര്യക്ക് കിട്ടിയത് എട്ടിന്റെ പണി

മക്കളെ ഉപേക്ഷിച്ച് ഒരുലക്ഷത്തോളം രൂപയുമായി ബംഗളൂരുവിലേക്ക് മുങ്ങിയത് കാമുകനൊപ്പം ജീവിക്കാൻ; പണം അപഹരിച്ചശേഷം യുവാവ് മുങ്ങിയതോടെ ചായ കാശിന് പോലും വകയില്ലാതെ യുവതി പെരുവഴിയിൽ; ഹോട്ടലുടമകൾ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി രക്ഷിച്ചു; ബേക്കലിൽ മൂന്ന് മക്കളെ ഉപേക്ഷിച്ച് 25കാരനൊപ്പം ഒളിച്ചോടിയ ഗൾഫുകാരന്റെ ഭാര്യക്ക് കിട്ടിയത് എട്ടിന്റെ പണി

ബുർഹൻ തളങ്കര

കാസർഗോഡ്: ബേക്കലിൽ ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം നാടുവിട്ട യുവതിയുടെ പണം അപഹരിച്ചു കാമുകനും സ്ഥലംവിട്ടു. ബേക്കൽ കുറിച്ചിക്കുന്നിലെ പ്രവാസി യുവാവിന്റെ ഭാര്യയെ ഉപേക്ഷിച്ചാണ് കുടക് സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ കാമുകൻ മുങ്ങിയത്.

യുവതിയെ വ്യാഴാഴ്ച രാവിലെ ബംഗളൂരുവിൽ നിന്നും പൊലീസ് ബേക്കലിലെത്തിച്ചു. ബംഗലൂരു മെജിസ്റ്റികിന് സമീപം കെആർ മാർക്കറ്റിലെ ഹോട്ടൽ മുറിയിലാണ് ബേക്കൽ പൊലീസ് ഭർതൃമതിയെ കണ്ടെത്തിയത്. ഈ സമയം യുവതി മാത്രമെ ഹോട്ടൽ മുറിയിലുണ്ടായിരുന്നുള്ളു. കണ്ണൂർ സ്വദേശിയുടെതാണ് ഈ ഹോട്ടൽ. ഹോട്ടലുടമകൾ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്നാണ് നടപടി.

മൂന്ന് മക്കളുടെ മാതാവായ യുവതിയെ കഴിഞ്ഞ 17 മുതൽ കാണാതാവുകയായിരുന്നു. പടന്ന കടപ്പുറത്തെ ബന്ധുവീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് യുവതി കുറിച്ചിക്കുന്നിലെ വീട്ടിൽ നിന്നും പോയത്. പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഭർതൃമതി ബംഗളൂരുവിലുള്ള വിവരം ഹോട്ടലുടമ വഴി ലഭിക്കുകയും തുടർന്ന് ബേക്കലിൽ നിന്നും പൊലീസ് സംഘം ബംഗളൂരുവിലെത്തി നാട്ടിലെത്തിക്കുകയായിരുന്നു.

മൂന്ന് മക്കളെ വീട്ടിലാക്കിയാണ് യുവതി അപ്രത്യക്ഷയായത്. ഭർത്താവ് ഗൾഫിലാണ്. യുവതിയുടെ സെൽഫോൺ നമ്പർ സൈബർ സെല്ല് പരിശോധിച്ചതിൽ കുടക് യുവാവുമായി നിരന്തരം സംസാരിച്ചതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു , ബംഗളൂരുവിൽ ഹോട്ടൽ ജോലി ചെയ്യുന്ന യുവാവിനെ ബേക്കൽ എസ്‌ഐ, അജിത് കുമാർ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതി തനിക്കൊപ്പമില്ലെന്ന് ആണയിടുകയാണ് ഇരുപത്തിയഞ്ചുകാരൻ അന്ന് ചെയ്തത്.

യുവാവ് പൊലീസിന് നൽകിയ മറുപടി കളവാണെന്ന് ബംഗളൂരുവിൽ എത്തിയപ്പോൾ വ്യക്തമായി. മൂന്ന് ദിവസമായി യുവതി ഇതേ ഹോട്ടൽ മുറിയിലാണ്. ഹോട്ടൽ ഉടമയുടെ സംരക്ഷണത്തിലായിരുന്നു യുവതി. ഹോട്ടൽ ഉടമകളുടെ ഇടപെടലാണ് നാടുവിട്ടുപോയ ഭർതൃമതിക്ക് തുണയായത്.ഭർത്താവിന്റെ അകന്ന ബന്ധുവായ യുവാവ് തനിക്ക് ഹോട്ടൽ മുറിയിൽ താമസ സൗകര്യമൊരുക്കി തന്നതായി യുവതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

യുവാവ് തന്നെ കുടുക്കിയതാണെന്നാണ് ഭർതൃമതി പൊലീസിനോട് വ്യക്തമാക്കിയത്.വീടുവിടുമ്പോൾ 90,000 രൂപ ഭർതൃമതി കൊണ്ടുപോയിരുന്നു. ഇതിൽ 30,000 രൂപ ചെലവായി. ശേഷിക്കുന്ന 60,000 രൂപ യുമായാണ് യുവാവ് കടന്നുകളഞ്ഞത്. ഗൾഫിലുള്ള ഭർത്താവുമായി വീട്ടിലെ ഗ്യാസ് കണക്ഷനെച്ചൊല്ലി യുവതി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി വീടുവിട്ടതെന്നാണ് പൊലീസ് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP