Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൂറിസ്റ്റുകളുടെ വരവിൽ വലിയ കുറവെന്നും മുറികളെല്ലാം കാലിയെന്നും പുറമേ പരിഭവം പറച്ചിൽ; പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോൾ കണ്ടതാകട്ടെ സ്വിമ്മിങ് പൂളിൽ നീരാടുന്ന വിദേശികളും മുറികളെല്ലാം ഫുൾ എന്ന ബോർഡും! പതിമൂന്ന് ജില്ലകളിലെ 64 സ്റ്റാർ ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ മിന്നൽ റെയ്ഡിൽ കണ്ടെത്തിയത് സർവത്ര ക്രമക്കേടുകൾ; ഐടി റിട്ടേൺ ഫയൽ ചെയ്യുന്നതിലും ജിഎസ്ടി അടയ്ക്കുന്നതിലും വൻ വീഴ്‌ച്ച; വമ്പന്മാരുടെ നികുതി വെട്ടിപ്പ് കൈയോടെ പിടികൂടി ഉദ്യോഗസ്ഥർ

ടൂറിസ്റ്റുകളുടെ വരവിൽ വലിയ കുറവെന്നും മുറികളെല്ലാം കാലിയെന്നും പുറമേ പരിഭവം പറച്ചിൽ; പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോൾ കണ്ടതാകട്ടെ സ്വിമ്മിങ് പൂളിൽ നീരാടുന്ന വിദേശികളും മുറികളെല്ലാം ഫുൾ എന്ന ബോർഡും! പതിമൂന്ന് ജില്ലകളിലെ 64 സ്റ്റാർ ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ മിന്നൽ റെയ്ഡിൽ കണ്ടെത്തിയത് സർവത്ര ക്രമക്കേടുകൾ; ഐടി റിട്ടേൺ ഫയൽ ചെയ്യുന്നതിലും ജിഎസ്ടി അടയ്ക്കുന്നതിലും വൻ വീഴ്‌ച്ച; വമ്പന്മാരുടെ നികുതി വെട്ടിപ്പ് കൈയോടെ പിടികൂടി ഉദ്യോഗസ്ഥർ

എം മനോജ് കുമാർ

തിരുവനന്തപുരം: വൻ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ജിഎസ്ടിയുടെ ഇന്റലിജൻസ് വിങ് വ്യാപകമായ റെയ്ഡ് നടത്തി. വലിയ രീതിയിൽ ജിഎസ്ടി വെട്ടിപ്പ് നടത്തി മുന്നോട്ടു പോയ ഫൈവ് സ്റ്റാർ ഹോട്ടലുകളെ ഞെട്ടിച്ചാണ് റെയ്ഡ് നടന്നത്. സ്റ്റേറ്റ് ജിഎസ്ടിയും സെൻട്രൽ ജിഎസ്ടിയുമുണ്ട്. ജിഎസ്ടി വെട്ടിപ്പ് കാരണം വൻ വരുമാനനഷ്ടമാണ് കേരളത്തിനും കേന്ദ്രത്തിനും വന്നിരുന്നത്. ഇതോടെയാണ് ജിഎസ്ടി വെട്ടിപ്പുകൾ പിടിക്കാനുള്ള തീരുമാനം വന്നത്. സംസ്ഥാനത്ത് വ്യാപകമായ രീതിയിൽ ജിഎസ്ടി കാര്യത്തിൽ ക്രമക്കേട് നടക്കുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ ഹോട്ടൽ ഹോട്ടലുകളെ മാത്രം തിരഞ്ഞു പിടിച്ചുള്ള റെയിഡാണ് നടന്നത്. പതിമൂന്നു ജില്ലകളിലെ ഫൈവ് സ്റ്റാർ ഹോട്ടലുകൾ തിരഞ്ഞുപിടിച്ച് ഒരേ സമയമാണ് റെയ്ഡ് നടന്നത്. റെയ്ഡ് വിവരം ചോരാഞ്ഞതിനെ തുടർന്ന് ഒരു ഹോട്ടലിനും രേഖകൾ പൂഴ്‌ത്താനോ തട്ടിപ്പുകൾ മറച്ചു വെക്കാനോ സമയം ലഭിച്ചതുമില്ല. ക്രമക്കേടുകൾ ജിഎസ്ടി വിഭാഗം കയ്യോടെ പിടിക്കുകയും ചെയ്തു.

ഫൈവ് സ്റ്റാർ ഹോട്ടലുകൾ മാത്രം തിരഞ്ഞുപിടിച്ചാണ് ശനിയാഴ്ച ജിഎസ്ടി ഇന്റലിജൻസ് വിങ് റെയ്ഡ് നടത്തിയത്. പതിമൂന്നു ജില്ലകളിലെ 64 സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഈ ഹോട്ടലുകൾക്കെതിരെ നടപടി വരുമെന്ന് ജിഎസ് ടി അധികൃതർ മറുനാടനോട് വ്യക്തമാക്കി. ടൂറിസ്റ്റുകൾ കുറഞ്ഞെന്നു പറഞ്ഞു മിക്ക ഫൈവ് സ്റ്റാർ ഹോട്ടലുകളും ജിഎസ് ടി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു. എന്നാൽ ഹോട്ടലുകളിലെ റൂമുകൾ ഒഴിഞ്ഞുകിടക്കുകയോ പർച്ചേസിലോ വൈദ്യുതി-കുടിവെള്ള ബില്ലുകളിലോ കുറവ് വരുകയോ ചെയ്തിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രം തിരഞ്ഞു പിടിച്ച് റെയിഡ് നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് തന്നെ റവന്യൂ വരുമാനം കുറയുന്നത് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് റെയിഡിന്റെ സൂചനകൾ ആയിരുന്നു.

ഈയിടെയായി സംസ്ഥാനത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ജിഎസ്ടി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു. എല്ലാ മാസവും ഐടി റിട്ടേൺസ് ഫയൽ ചെയ്യേണ്ടതുണ്ട്. എന്നാൽ ഇവർ ഇവർ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തി. റൂം റെന്റ് വരുമ്പോൾ ടൂറിസ്റ്റുകളുടെ പക്കൽ നിന്ന് ഹോട്ടലുകൾ ജിഎസ്ടി ഉൾപ്പെടെയുള്ള തുകയാണ് ഈടാക്കുന്നത്. എന്നാൽ ഈ തുക ജിഎസ്ടി ഇനത്തിൽ അടക്കില്ല. പലർക്കും ഒറിജിനൽ ബില്ലുകൾ നൽകാറുമില്ല. ഇവയെല്ലാം ക്രമക്കേടിൽ വ്യക്തമാവുകയും ചെയ്തു.

ഫൈവ് സ്റ്റാർ ഹോട്ടലുകൾ ടേൺ ഓവർ ഫയൽ ചെയ്യുന്നില്ല. ടാക്സും അടയ്ക്കുന്നില്ല. അതിനാൽ ജില്ലാ തലത്തിൽ ജിഎസ്ടി വിഭാഗം ഈ ഹോട്ടലുകളുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഈ ഹോട്ടലുകളുടെ മുൻ വൈദ്യുത തുകയും പർച്ചേസ് ബില്ലുകളും ഒത്തുനോക്കുകയും ചെയ്തിരുന്നു. അതിനാൽ സംശയമുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ പട്ടിക വകുപ്പ് ആദ്യമേ തയ്യാറാക്കിയിരുന്നു. ഹോട്ടലുകൾ അല്ലാതെ മറ്റുമേഖലകളെക്കുറിച്ചും ഇതേ ഘട്ടത്തിൽ പഠനം നടത്തിയിരുന്നു. ഇതേ ക്രമക്കേടുകൾ അവിടെയും കണ്ടെത്തുകയും ചെയ്തിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകളെ തന്നെ ആദ്യം പിടിച്ചതിനാൽ മറ്റു സെക്ടറുകളിൽ ഉള്ളവർ തനിയെ വന്നു ടേൺ ഓവർ ഫയൽ ചെയ്യുകയും ജിഎസ്ടി അടയ്ക്കുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് ജിഎസ്ടി അധികൃതർ. റെയ്ഡ് വിവരം ചോരാതിരിക്കുകയും ക്രമക്കേടുകൾ കയ്യോടെ പിടിക്കുകയും ചെയ്തതിൽ വകുപ്പ് സന്തുഷ്ടരുമാണ്.

ബാർ ഹോട്ടലുകൾ, ലക്ഷ്വറി ഹോട്ടലുകൾ, കെട്ടിട നിർമ്മാണ മേഖല, കോൺട്രാക്ടിങ് കമ്പനികൾ തുടങ്ങി ഒട്ടനവധി സെക്ടറുകൾ ആയാണ് ജിഎസ്ടി വിഭാഗം വിവിധ മേഖലകളെ തിരിച്ചിരിക്കുന്നത്. ഇതിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളെ മാത്രമാണ് ആദ്യം തിരഞ്ഞുപിടിച്ചത്. ഇനിയും ജിഎസ്ടി അടയ്ക്കാതിരിക്കുന്ന സെക്ടറുകളിൽ മിന്നൽ റെയ്ഡുകൾ വകുപ്പ് നടത്തുമെന്ന് സൂചനകളുണ്ട്. വിവിധ സെക്ടറുകൾ ആയി തരം തിരിച്ചതിൽ ഓരോ സെക്ടറുകൾ തിരഞ്ഞെടുത്ത് ഒരേ സമയമാകും റെയ്ഡ് നടക്കുക. എന്തായാലും പൊടുന്നനെയുള്ള റെയ്ഡ് വ്യാപാര-വ്യവസായ മേഖലകളെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വൻ സമ്മർദ്ദം ജിഎസ്ടി വകുപ്പിന് മുകളിലുണ്ട്. പക്ഷെ വരുമാന നഷ്ടം ഭീമമായി നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ റെയിഡുമായി മുന്നോട്ടു പോകാനാണ് ജിഎസ്ടി അധികൃതരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP