Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജിഎസ്ടി ഇന്റലിജൻസിന്റെ റെയ്ഡ്; 30 കോടിയുടെ കണക്കിൽ പെടാത്ത സ്വർണ വിൽപ്പന കണ്ടെത്തി; ഒരു കോടി രൂപയോളം പിഴ ഈടാക്കി; പരിശോധന നടന്നത് ജാഫർഖാൻ കോളനി റോഡിലെ ഷാ ഗോൾഡിൽ; കേരളത്തിൽ ഉടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തി വന്നിരുന്ന സ്ഥാപനത്തിൽ നിന്നും ആഭരണങ്ങൾ വാങ്ങിയിരുന്നത് പ്രമുഖ ജൂവലറികൾ

കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജിഎസ്ടി ഇന്റലിജൻസിന്റെ റെയ്ഡ്; 30 കോടിയുടെ കണക്കിൽ പെടാത്ത സ്വർണ വിൽപ്പന കണ്ടെത്തി; ഒരു കോടി രൂപയോളം പിഴ ഈടാക്കി; പരിശോധന നടന്നത് ജാഫർഖാൻ കോളനി റോഡിലെ ഷാ ഗോൾഡിൽ; കേരളത്തിൽ ഉടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തി വന്നിരുന്ന സ്ഥാപനത്തിൽ നിന്നും ആഭരണങ്ങൾ വാങ്ങിയിരുന്നത് പ്രമുഖ ജൂവലറികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വമ്പൻ സ്വർണത്തട്ടിപ്പ് പിടികൂടി. കോഴിക്കോട് നഗരത്തിലെ സ്വർണാബരണ മൊത്തി വിതരണ വ്യാപാര സ്ഥാപനത്തിൽ ജിഎസ്ടി ഇന്റലിന്റ്‌സ് പരിശോധനയിൽ കണ്ടെത്തിയത് 30 കോടി രൂപയുടെ തട്ടിപ്പാണ്. കണക്കിൽപെടാത്ത സ്വർണാഭരണ വിൽപ്പന ഇവിടെ പതിവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ജാഫർ ഖാൻ കോളനി റോഡിലെ ഷാ ഗോൾഡിലാണ് റെയ്ഡ് നടത്തിയത്.

കേരളത്തിലുടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തിവന്നിരുന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. നികുതിയും പിഴയുമായാണ് ഒരു കോടിയോളം രൂപ ഈടാക്കിയത്. ഇവരിൽ നിന്നും കേരളത്തിലെ പ്രമുഖ ജൂവലറികൾ സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. നികുതി വെട്ടിച്ച് സ്വർണം വാങ്ങിയ ഈ സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന സൂചനയുണ്ട്.

പരിശോധനയിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണർ ഇന്റലിജൻസ് ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ ഇന്റലിജൻസ് എ. ദിനേശ്കുമാർ, ഡെപ്യൂട്ടി കമ്മീഷണർ ഐ.ബി. വിജയകുമാർ, അസിസ്റ്റന്റ് കമ്മീഷണർ ദിനേശ് കുമാർ ബി, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ജീജ, ഷിജോയ് ജെയിംസ്, ശോഭിഷ് രാഗിത്, ശശിധരൻ ഇല്ലത്ത്, ബിജു, ശിവദാസൻ, ശ്രീഗേഷ്, രാജേഷ് തോമസ്, ഡ്രൈവർമാരായ രാഗേഷ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.

കോഴിക്കോട് നഗരത്തിലെ നിരവധി ജൂവലറികൾ കേന്ദ്രീകരിച്ച് അനധികൃത സ്വർണവിൽപ്പന വ്യാപകമെന്ന് പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന നടന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് തന്നെയുള്ള മറ്റൊരു സ്വർണ മൊത്തവിൽപ്പന കേന്ദ്രത്തിൽ ജിഎസ്ടി ഇന്റലിജന്റ്‌സ് വിഭാഗം നടത്തിയ പരിശോധനയിലും വൻ തട്ടിപ്പു കണ്ടെത്തിയിരുന്നു. 25 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിത്. ഇമാസ് ഗോൾഡിലായിരുന്നു അന്ന് പരിശോധന നടന്നത്. 2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP