Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തവനൂർ അതളൂർ സ്വദേശിയായ യുവാവിന്റെ രേഖകൾ ഉപയോഗിച്ച് ഏകദേശം 20 ലോഡ് അടയ്ക്ക കടത്തി; ഒരു വാഹനം പിടിയിലായപ്പോൾ ചരക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവിന്റെ പേരിൽ റിട്ട് ഹർജിയും ഹൈക്കോടതിയിൽ; അന്വേഷിച്ചെത്തിയവർ തിരിച്ചറിഞ്ഞത് തട്ടിപ്പിന്റെ പുതിയ കഥ; ഒരു ലോഡ് അടയ്ക്കയ്ക്ക് വില ഏകദേശം 40 ലക്ഷം രൂപ; അടയ്‌ക്കേണ്ടത് രണ്ട് ലക്ഷം രൂപ ജി എസ് ടിയും; പാവങ്ങളെ ചതിക്കുഴിയിലാക്കി കോടികൾ തട്ടുന്ന സംഘം മലപ്പുറത്ത് സജീവമാകുമ്പോൾ

തവനൂർ അതളൂർ സ്വദേശിയായ യുവാവിന്റെ രേഖകൾ ഉപയോഗിച്ച് ഏകദേശം 20 ലോഡ് അടയ്ക്ക കടത്തി; ഒരു വാഹനം പിടിയിലായപ്പോൾ ചരക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവിന്റെ പേരിൽ റിട്ട് ഹർജിയും ഹൈക്കോടതിയിൽ; അന്വേഷിച്ചെത്തിയവർ തിരിച്ചറിഞ്ഞത് തട്ടിപ്പിന്റെ പുതിയ കഥ; ഒരു ലോഡ് അടയ്ക്കയ്ക്ക് വില ഏകദേശം 40 ലക്ഷം രൂപ; അടയ്‌ക്കേണ്ടത് രണ്ട് ലക്ഷം രൂപ ജി എസ് ടിയും; പാവങ്ങളെ ചതിക്കുഴിയിലാക്കി കോടികൾ തട്ടുന്ന സംഘം മലപ്പുറത്ത് സജീവമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: 10 കോടിയുടെ ജിഎസ്ടി തട്ടിപ്പ് അന്വേഷിച്ച് തവനൂരിലെത്തിയ അന്വേഷണസംഘം കണ്ടെത്തിയത് കൂലിപ്പണിയെടുക്കുന്ന യുവാവിനെ. വ്യാജ ജിഎസ്ടി ബില്ലുകൾ ഉപയോഗിച്ച് അടയ്ക്ക കടത്തിയ സംഭവത്തിൽ പൊലീസും ജിഎസ്ടി വിഭാഗവും അന്വേഷണം ആരംഭിക്കുമ്പോൾ നിറയുന്നത് തട്ടിപ്പിന്റെ പുതിയ വഴിയാണ്. അടയ്ക്കാണ് ഈ യുവാവിന്റെ പേരിൽ കടത്തിയത്.

തവനൂർ അതളൂർ സ്വദേശിയായ യുവാവിന്റെ രേഖകൾ ഉപയോഗിച്ചാണ് ജിഎസ്ടി വെട്ടിച്ച് ഏകദേശം 20 ലോഡ് അടയ്ക്ക കടത്തിയത്. ഇതിലൊരു വാഹനം പിടിയിലായപ്പോൾ ചരക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവിന്റെ പേരിൽ റിട്ട് ഹർജിയും ഹൈക്കോടതിയിൽ ഫയൽ ചെയ്തു. എന്നാൽ അടയ്ക്ക വ്യാപാരവുമായി ബന്ധമില്ലെന്നും ഹർജി ഫയൽ ചെയ്തത് താനല്ലെന്നും കഴിഞ്ഞദിവസം സൂം മീറ്റിങ് വഴി ഹൈക്കോടതി മുൻപാകെ യുവാവ് അറിയിച്ചിരുന്നു. ഇതോടെയാണ് അന്വേഷണത്തിന് പൊലീസും ജി എസ് ടി വിഭാഗവും രംഗത്തിറങ്ങുന്നത്.

പിടികൂടിയ ലോറിയിൽ നിന്ന് ലഭിച്ച ബില്ലിൽ യുവാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ജിഎസ്ടി നമ്പറായിരുന്നു.500 രൂപ മാസവരുമാനം രേഖപ്പെടുത്തിയ റേഷൻകാർഡ് ഉപയോഗിച്ച് ജീവിതം തള്ളിനീക്കുന്ന യുവാവിന് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. യുവാവിന്റെ രേഖകൾ ഉപയോഗിച്ച് ഒന്നരമാസം മുൻപാണ് സംഘം ജിഎസ്ടി റജിസ്‌ട്രേഷൻ എടുക്കുന്നത്.

സുഹൃത്തുക്കളിൽ ചിലരാണ് ബിസിനസ് ആവശ്യത്തിനാണെന്നു പറഞ്ഞ് രേഖകൾ വാങ്ങിയതെന്ന് യുവാവ് പറയുന്നു. ഇതിനായി 25,000 രൂപയും 'ഓഫർ' ചെയ്തു. ജിഎസ്ടി വെട്ടിച്ചുള്ള കോടികളുടെ ചരക്ക് കടത്താണ് ലക്ഷ്യമെന്ന് യുവാവ് അറിഞ്ഞതുമില്ല. സമാനമായ ഏറെ തട്ടിപ്പുകൾ നടക്കുന്നുണ്ട്. മറ്റുള്ളവരുടെ രേഖകൾ തന്ത്രപരമായി കൈക്കലാക്കിയാണ് നികുതി തട്ടിപ്പ്. പിടിക്കപ്പെട്ടാൽ ഒന്നും അറിയാത്ത പാവങ്ങൾക്ക് നേരെയാകും അന്വേഷണം,

അടയ്ക്ക വ്യാപാരവുമായി ബന്ധപ്പെട്ടു മാത്രം ഒൻപതോളം കേസുകൾ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം മലപ്പുറം ജില്ലയിൽ അടുത്തകാലത്ത് എടുത്തിട്ടുണ്ട്. ചില പ്രത്യേക ജിഎസ്ടി നമ്പറുകളിൽ അസാധാരണമായ ചരക്കുനീക്കം ശ്രദ്ധയിൽപെടുന്നതോടെയാണ് പരിശോധന തുടങ്ങിയത്. ഇവേ ബില്ലുകൾ നോക്കുമ്പോൾ ലോഡ് കണക്കിന് ചരക്കുനീക്കം നടന്നതായി മനസ്സിലാകും. എന്നാൽ നികുതിയായി ഒന്നും അടച്ചിട്ടുമുണ്ടാവില്ല. അടയ്ക്ക വ്യാപാരത്തിന് 5 % ജിഎസ്ടിയാണ് ഈടാക്കുന്നത്. ഒരു ലോഡ് അടയ്ക്ക കടത്തുമ്പോൾ (ഏകദേശം 40 ലക്ഷം രൂപ) 2 ലക്ഷം രൂപയാണ് ജിഎസ്ടി വരിക. ഇത് പിഴയായി ഈടാക്കും,

ഒരുമിച്ചു ബിസിനസ് തുടങ്ങാനെന്ന പേരിൽ വളാഞ്ചേരി സ്വദേശികളായ മൂന്ന് യുവാക്കളിൽനിന്ന് പാൻ കാർഡും തിരിച്ചറിയൽ രേഖകളും ശേഖരിച്ച് നടത്തിയ തട്ടിപ്പും പുറത്തു വനന്നിട്ടുണ്ട്. ബിസിനസ് ഒന്നും നടത്തിയില്ല. മാസങ്ങൾക്കു ശേഷം കോടികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വിഭാഗത്തിൽനിന്ന് കത്ത് എത്തി. നികുതിയും പിഴയുമടക്കം ഒരാൾക്ക് 2 കോടി രൂപയും മറ്റു രണ്ടു പേർക്ക് 11 കോടി രൂപ വീതവും അടയ്ക്കണമെന്നു കാണിച്ചായിരുന്നു നോട്ടിസ്.

ഇതിൽ രണ്ടുപേരുടെ രേഖകൾ ഉപയോഗിച്ച് നാലു കടകളുടെ വിലാസമാണ് ഉണ്ടാക്കിയത്. അതിലൊരു കട ഡൽഹിയിലായിരുന്നു. ഈ തട്ടിപ്പിൽ പെട്ട യുവാക്കളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP