Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർച്ച് എട്ടിന് വിശുദ്ധ നാടുകളിലേക്ക് സന്ദർശനം; മാർച്ച് 19 നു മടക്കവും; 18 നു തീരുമാനിച്ച യാത്ര പൊടുന്നനെ മാറ്റി; പിന്നീട് യാത്ര തീയതി പ്രഖ്യാപിച്ചതുമില്ല; വിശുദ്ധ നാടുകൾ സന്ദർശിക്കാനുള്ള ഗ്രീൻ ചാനൽ ഹോളിഡേയ്സിന്റെ പരസ്യത്തിൽ ആകൃഷ്ടരായവർക്ക് പണവും യാത്രയും നഷ്ടമായി; യാത്രാ സംഘാടകരെ ബന്ധപ്പെടാൻ കഴിയുന്നുമില്ല; ഗ്രീൻ ചാനലിനെതിരെ അന്വേഷണത്തിന് കൊച്ചി പൊലീസ്

മാർച്ച് എട്ടിന് വിശുദ്ധ നാടുകളിലേക്ക് സന്ദർശനം; മാർച്ച് 19 നു മടക്കവും; 18 നു തീരുമാനിച്ച യാത്ര പൊടുന്നനെ മാറ്റി; പിന്നീട് യാത്ര തീയതി പ്രഖ്യാപിച്ചതുമില്ല; വിശുദ്ധ നാടുകൾ സന്ദർശിക്കാനുള്ള ഗ്രീൻ ചാനൽ ഹോളിഡേയ്സിന്റെ പരസ്യത്തിൽ ആകൃഷ്ടരായവർക്ക് പണവും യാത്രയും നഷ്ടമായി; യാത്രാ സംഘാടകരെ ബന്ധപ്പെടാൻ കഴിയുന്നുമില്ല; ഗ്രീൻ ചാനലിനെതിരെ അന്വേഷണത്തിന് കൊച്ചി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'വിശുദ്ധനാടുകളിലേക്ക് തീർത്ഥാടനം' എന്ന മോഹനവാഗ്ദാനം നൽകി ഗ്രീൻ ചാനൽ ഹോളിഡേയ്സ് വഞ്ചിച്ചതായി പരാതി. ഈജിപ്ത്, ഇസ്രയേൽ, ഈജിപ്ത് എന്നീ വിശുദ്ധനാടുകളിലേക്ക് തീർത്ഥാടനത്തിനായി ഗ്രീൻ ചാനലിന് പണം നൽകിയവരാണ് വഞ്ചിക്കപ്പെട്ടത്. പതിറ്റാണ്ടുകളായി വിശുദ്ധനാട് സന്ദർശനം സംഘടിപ്പിക്കുന്നവരാണ് ഗ്രീൻ ചാനൽ ഹോളിഡേയ്സ്.

അതുകൊണ്ട് തന്നെ ഗ്രീൻ ചാനൽ വഞ്ചിച്ചതായ വാർത്ത ടൂറിസ്റ്റുകളിൽ ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ട്. തനിക്കും ഒപ്പമുള്ളവർക്കും വേണ്ടി വിശുദ്ധ നാട് തീർത്ഥാടനത്തിന് വേണ്ടി ഗ്രീൻ ചാനലിന് ആറരലക്ഷം രൂപ നൽകി വഞ്ചിക്കപ്പെട്ടപ്പോൾ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഏറ്റുമാനൂർ സ്വദേശി എൻ.ജെ.അബ്രഹാം. യാത്ര മുടങ്ങിയതിലും വഞ്ചനയിലും നിരാശനായി ഗ്രീൻ ചാനലിനെതിരെ അബ്രഹാം പരാതി നൽകിയപ്പോൾ ഇതേ രീതിയിൽ വഞ്ചിക്കപ്പെട്ടവരും ഒപ്പം പരാതി നൽകി.

പരാതിക്കാരുടെ ബാഹുല്യം കൂടിയപ്പോൾ പരാതിയിൽ കൊച്ചി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഗ്രീൻ ചാനലിന്റെ പേരിൽ ലഭ്യമായഫോൺ നമ്പറുകളിൽ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ ഒരു പ്രതികരണവും ലഭ്യമായില്ല. പരാതി നൽകിയ എബ്രഹാം പറയുന്ന രീതിയിൽ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഗ്രീൻ ചാനൽ ഓഫീസിൽ വിളിച്ചിട്ടും യാതൊരു പ്രതികരണവും ലഭ്യമായതുമില്ല.

പരാതി വാസ്തവമെന്നു അന്വേഷണത്തിൽ ബോധ്യമായാൽ കേരളത്തിലെ പ്രശസ്ത ക്രിസ്ത്യൻ തീർത്ഥാടക സംഘാടകരായ ഗ്രീൻ ചാനലിന്റെ തലപ്പത്തുള്ളവർ കുടുങ്ങും എന്നുറപ്പാണ്. പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എബ്രഹാമിന്റെ പരാതിയിൽ തുടർ അന്വേഷണം നടക്കുന്നുവെന്ന് കൊച്ചി കമ്മീഷ്ണർ ഓഫീസും സ്ഥിരീകരിച്ചു.

ബൈബിൾ അടിസ്ഥാനമാക്കി വിശുദ്ധ നാടുകളിലേക്ക് സന്ദർശനം നടത്തുന്ന യാത്രാ ഗ്രൂപ്പ് ആയതിനാലാണ് ഗ്രീൻ ചാനൽ ഹോളിഡേയ്സ് വഴി വിശുദ്ധ നാടുകൾ സന്ദർശിക്കാൻ തീരുമാനിച്ചത്. യാതൊരു സംശയം ഇല്ലാത്തതിനാലാണ് ഏഴുപേർക്ക് വേണ്ടി നാലര ലക്ഷത്തോളം രൂപ ഗ്രീൻ ചാനൽ ഹോളിഡേയ്‌സിനു നൽകിയത്-കൊച്ചി കമ്മീഷണർ ഓഫീസിൽ പരാതി നലകിയ എബ്രഹാം മറുനാടനോട് പറഞ്ഞു. മാർച്ച് എട്ടിനാണ് വിശുദ്ധ നാടുകളിലേക്ക് യാത്ര തീരുമാനിച്ചത്. മാർച്ച് 19 നു തിരിച്ചു വരും. ഈ രീതിയിലാണ് യാത്ര ചാർട്ട് ചെയ്തത്. യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോട്ടീസിൽ ഉണ്ടായിരുന്നു. ഇറാഖ്, ജോർദാൻ, യെരുശലേം അടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്ര പറഞ്ഞത്. ഫെബ്രുവരി കഴിഞ്ഞിട്ടും ഇവർ വിളിക്കുന്നില്ല.

യാത്ര സംബന്ധിച്ച അറിയിപ്പുകൾ ഇല്ല. അതോടെ ഫെബ്രുവരി അവസാനത്തോടെ ഗ്രീൻ ചാനലിലേക്ക് വിളിക്കാൻ തുടങ്ങി. പ്രതികരണമില്ലാത്തതിനാൽ ഓഫീസിൽ അന്വേഷിച്ചു ചെന്നു. ഓഫീസിൽ ആളില്ല. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫും. മാർച്ച് മൂന്നാം തീയതി ഗ്രീൻ ചാനലിൽ നിന്നും വിളിച്ചു. നാലാം തീയതി ഓഫീസിൽ മീറ്റിങ് ഉണ്ട്. വരാൻ പറഞ്ഞു. യാത്രയെ സംബന്ധിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണ് എന്നാണ് പറഞ്ഞത്. പലർക്കും വിസ കിട്ടിയില്ല. അതിനാലാണ് വിളിക്കാൻ വൈകിയത് എന്ന് പറഞ്ഞു. അനിൽ ജോസ് എന്ന ഗ്രീൻ ചാനൽ എംഡിയാണ് സംസാരിച്ചത്. തീർത്ഥയാത്രയ്ക്ക് വന്നവരിൽ ചിലർ ചാടിപ്പോകുന്നു. അത് പ്രശ്‌നം സൃഷ്ടിക്കുന്നു എന്നാണ് അനിൽ ജോസ് പറഞ്ഞത്. അതിനാൽ ചിലർക്ക് വിസ ലഭിക്കുന്നില്ല. എന്നാണ് പറയുന്നത്. തീർത്ഥാടകരുടെ കൂടെ വന്നു ചിലർ ചാടിപ്പോവുന്നു. ജോബ് വിസയുമായി ബന്ധപ്പെട്ടാണ് ഈ ചാടിപ്പോകൽ. എനിക്ക് അടുപ്പമുള്ളവർ വരെ ഇങ്ങിനെ ചാടിപ്പോയിട്ടുണ്ട്-അനിൽ ജോസ് പറയുന്നു. പിന്നെ എന്തിനാണ് മറ്റുള്ളവരിൽ നിന്ന് കാശ് വാങ്ങിയതും യാത്ര ഫിക്‌സ് ചെയ്തതും എന്ന് ചോദിച്ചപ്പോൾ അതിനു അനിൽ ജോസിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല-എബ്രഹാം പറയുന്നു.

പക്ഷെ യാത്ര മാർച്ച് എട്ടാം തീയതി തന്നെ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ എന്തെങ്കിലും പ്രശ്‌നം വന്നാൽ അപ്പോൾ അറിയിക്കാം എന്ന് പറഞ്ഞു. യാത്ര മുടങ്ങിയാൽ കാശ് തിരികെ തരുമെന്നും പറഞ്ഞു. പക്ഷെ ആറാം തീയതി വരെ അറിയിപ്പ് ഒന്നുമില്ല. പക്ഷെ യാത്ര മാറ്റി വെച്ചതായി പിന്നെ അറിയിപ്പ് വന്നു. എനിക്ക് വന്നില്ല. മറ്റു പലർക്കും വന്നു. അവർ പറഞ്ഞാണ് ഞാൻ അറിയുന്നത്. പിന്നെ ഫോൺ വിളിച്ചപ്പോൾ ഗ്രീൻ ചാനൽ ആളുകൾ എടുത്തതുമില്ല. ഒൻപതാം തീയതി വീണ്ടും ഞങ്ങൾ ഗ്രീൻ ചാനൽ ഓഫീസിൽ വന്നു. പക്ഷെ യാത്ര മാറ്റി വെച്ചതിൽ വലിയ വിശദീകരണം ഒന്നും തന്നില്ല. പണം റീ ഫണ്ട് ചെയ്യാം എന്ന് മാത്രം പറഞ്ഞു. പക്ഷെ പണം നൽകിയില്ല. പിന്നെ ഓഫീസിൽ തിരഞ്ഞു വന്നപ്പോൾ ആരും ഓഫീസിൽ ഉണ്ടായിരുന്നതുമില്ല. അതിനാൽ അതിനാൽ ഈ കഴിഞ്ഞ 18 ആം തീയതി പൊലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകുകയായിരുന്നു. ഞങ്ങൾ മാത്രമല്ല മറ്റു പലർക്കും ഈ രീതിയിൽ ഇവർക്ക് പണം നൽകാനുണ്ട്-എബ്രഹാം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP