Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുമകന്റെ വഴിവിട്ട ജീവിതം ചോദ്യം ചെയ്ത അമ്മൂമ്മയുടെ കഴുത്ത് ഞെരിച്ച് കൊന്ന് തള്ളി യുവാവ്; 72കാരിയായ റുഖിയയെ കണ്ടെത്തിയത് വീടിനുള്ളിൽ ഭിത്തിയിൽ തലയിടിച്ച് മരിച്ച നിലയിൽ: പിടിയിലായത് 27കാരനായ സവദ്

ചെറുമകന്റെ വഴിവിട്ട ജീവിതം ചോദ്യം ചെയ്ത അമ്മൂമ്മയുടെ കഴുത്ത് ഞെരിച്ച് കൊന്ന് തള്ളി യുവാവ്; 72കാരിയായ റുഖിയയെ കണ്ടെത്തിയത് വീടിനുള്ളിൽ ഭിത്തിയിൽ തലയിടിച്ച് മരിച്ച നിലയിൽ: പിടിയിലായത് 27കാരനായ സവദ്

സ്വന്തം ലേഖകൻ

വടക്കേകാട്: ചെറുമകന്റെ വഴിവിട്ട ജീവിതം ചോദ്യം ചെയ്ത അമ്മൂമ്മയെ ചെറുമകൻ കഴുത്ത് ഞെരിച്ച് കൊന്നു. 72 വയസ്സുകാരിയായ റുഖിയ ആണ് 27കാരനായ ചെറുമകന്റെ ക്രൂരതയുടെ ബലിയാടായത്. ചെറുമകന്റെ സ്വഭാവ ദൂഷ്യത്തെ ചോദ്യം ചെത്തതോടെ കലി പൂണ്ട ചെറുമകൻ അമ്മൂമ്മയെ അതിക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നു. തൊഴുകാട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. റുഖിയയുടെ മകൾ ഫൗസിയയുടെ മകൻ സവാദ് (27) ആണ് കസ്റ്റഡിയിലുള്ളത്.

ഐസിഎ വട്ടംപാടത്തുള്ള ഇവരുടെ വീട്ടിനുള്ളിലാണ് റുഖിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സവദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരിക്ക് അടിമയാണ് സവദ്. അടിപിടിയും ഉണ്ടാക്കാറുണ്ട്. ഇതിന് റുഖിയ വഴക്കു പറഞ്ഞ വിരോധത്തിൽ സവാദ് നടത്തിയ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ സവാദ് മുൻപും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടും സയന്റിഫിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ചേർത്ത് പരിശോധിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്നും അറിയിച്ചു.

രാവിലെ 8 മണിയോടെയാണ് റുഖിയയെ സവദ് അതിക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ സ്വഭാവ ദൂഷ്യത്തെകുറിച്ച് വഴക്കിട്ട ദേഷ്യത്തിൽ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച ശേഷം തള്ളുകയായിരുന്നു. ചുമരിൽ ഇടിച്ച് വീണ റുഖിയ ബഹളം വച്ചപ്പോൾ ചെവിയിൽ ശക്തിയായി അടിച്ചു. ബോധരഹിതയായി വീണ റുഖിയ അൽപ്പസമയത്തിനകം തന്നെ മരിക്കുകയും ചെയ്തതായാണ് നിഗമനം. റുഖിയ മരിച്ചുവെന്ന് മനസ്സിലായപ്പോൾ സവാദ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിനകം സവദ് തനിച്ച് സ്റ്റേഷനിലെത്തി കീഴടങ്ങി.

വീട് പണിയുന്നതിനാൽ ഇതിനു സമീപത്തെ ഒറ്റമുറി ഷെഡിലാണ് സവദും റുഖിയയും താമസിച്ചിരുന്നത്. ബന്ധുവിന്റെ വീട്ടിലാണ് റുഖിയയും സവാദും രാത്രി ഉറങ്ങാറുള്ളത്. രാവിലെയാണ് ഇങ്ങോട്ട് വന്നത്. സവാദിന്റെ ഉമ്മ ഫൗസിയ പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് താമസം. സവാദിന്റെ ഉപദ്രവം ഭയന്ന് ഫൗസിയ ഇങ്ങോട്ട് വരാറില്ല. പള്ളി സെക്രട്ടറിയെ അടിച്ചതിനു തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ സവാദിനെതിരെ കേസുണ്ട്. റുഖിയയുടെ കബറടക്കം നടത്തി. മറ്റൊരു മകൻ പരേതനായ നൗഷാദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP