Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുരൂപ പോലും സർക്കാർ ഫണ്ട് വാങ്ങാത്ത ജാസ്മിൻ ഷായയെയും യുഎൻഎയെയും വേട്ടയാടാൻ പിണറായി സർക്കാരിന് വല്ലാത്ത തിടുക്കം; ജാസ്മിൻ ഷാ ഒളിവിലെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും ആഘോഷിക്കുമ്പോഴും സർക്കാർ ഫണ്ട് വെട്ടിക്കുന്ന മാധ്യമ പ്രവർത്തകർ മാന്യർ; ഫണ്ട് തട്ടിപ്പ് നടത്തിയ ഡൽഹി പ്രസ്‌ക്ലബ്ബിനും ധനവിനിയോഗ സർട്ടിഫിക്കറ്റ് നൽകാത്ത മറ്റുപ്രസ് ക്ലബ്ബുകൾക്കും കേസരി ട്രസ്റ്റിനും ഏതുസർട്ടിഫിക്കറ്റ് നൽകും?

ഒരുരൂപ പോലും സർക്കാർ ഫണ്ട് വാങ്ങാത്ത ജാസ്മിൻ ഷായയെയും യുഎൻഎയെയും വേട്ടയാടാൻ പിണറായി സർക്കാരിന് വല്ലാത്ത തിടുക്കം; ജാസ്മിൻ ഷാ ഒളിവിലെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും ആഘോഷിക്കുമ്പോഴും സർക്കാർ ഫണ്ട് വെട്ടിക്കുന്ന മാധ്യമ പ്രവർത്തകർ മാന്യർ; ഫണ്ട് തട്ടിപ്പ് നടത്തിയ ഡൽഹി പ്രസ്‌ക്ലബ്ബിനും ധനവിനിയോഗ സർട്ടിഫിക്കറ്റ് നൽകാത്ത മറ്റുപ്രസ് ക്ലബ്ബുകൾക്കും കേസരി ട്രസ്റ്റിനും ഏതുസർട്ടിഫിക്കറ്റ് നൽകും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയപ്പോൾ അത് ആഘോഷമാക്കിയത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളാണ്. യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് ജാസ്മിൻ ഷായക്കും കൂട്ടർക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. യുഎൻഎ എന്നത് സർക്കാരുമായി ബന്ധമില്ലാത്ത ഏജൻസിയാണ്. സർക്കാർ ഫണ്ടും വെട്ടിച്ചതായി ആരോപണമില്ല. എന്നാൽ പ്രസ് ക്ലബ്ബുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഫണ്ട് തട്ടിപ്പിൽ നിരവധി ആരോപണങ്ങളും പരാതികളും ഉണ്ടായി. ഇതിലൊന്നും നടപടികൾ ഉണ്ടായിട്ടില്ല. ഒരു മുഖ്യാധാരാ മാധ്യമവും വാർത്തയും നൽകിയില്ല. ഇത്തരക്കാരാണ് ജാസ്മിൻഷായുടെ വിഷയം ചർച്ചയാക്കുന്നത്.

ഡൽഹിയിൽ ഇല്ലാത്ത പ്രസ് ക്ലബ്ബിന്റെ നവീകരണം എന്ന പേരിലാണ് 25 ലക്ഷം സർക്കാർ ഫണ്ട് കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ചത് . തുക ചെലവിടേണ്ട മാനദണ്ഡങ്ങൾ സ്വയം തീരുമാനിച്ചു. ഭാരവാഹികളുടെ ശിങ്കിടികൾക്ക് തിരിച്ചടക്കേണ്ടതില്ലാത്ത കൈ വായ്പ, വിമാന ടിക്കറ്റ് തുടങ്ങി എന്തിനും ഏതിനും സർക്കാർ ഫണ്ട് എടുക്കാൻ തുടങ്ങിയപ്പോൾ സംഘടനയ്ക്ക് ഉള്ളിൽ നിന്നു തന്നെ എതിർപ്പ് ഉയർന്നു. കണക്കു ചോദിക്കുന്നവരെ അപമാനിച്ച് വിരട്ടി. എതിർ ഭാഗവും വിട്ടില്ല. വിഷയം കേരള ഹൈക്കോടതിയിലെത്തി. മുഖ്യമന്ത്രിക്ക് പരാതിയും നൽകി. എന്നാൽ ഇതിലൊന്നും ചെറുവിരൽ പോലും ആരും അനക്കിയില്ല. ജാസ്മിൻ ഷായെ കുടുക്കാൻ ഉത്സാഹം കാണിക്കുന്നവർ എന്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടൽ നടത്തുന്നില്ലെന്നതാണ് മാധ്യമ ലോകത്തെ ഒരു വിഭാഗം ഉയർത്തുന്നത്.

ജാസ്മിൻ ഷാ സർക്കാർ ഫണ്ടിൽ തിരിമറി കാട്ടിയതായി ആക്ഷേപമില്ല. സ്വകാര്യ സംഘടനയാണ്. എന്നാൽ നഴ്സുമാരെ സംഘടിപ്പിച്ച ജാസ്മിൻ ഷായ്ക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ പോലും സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു. ഇതിനൊപ്പം നേഴ്സുമാർക്കിടയിൽ ഇടപെടൽ നടത്താനുള്ള സിഐടിയുക്കാരുടെ ശ്രമങ്ങൾക്കും ജാസ്മിൻഷായുടെ സംഘടന തടസ്സമായി. അതിനാൽ ഇത്തരത്തിലെ രാഷ്ട്രീയവും യുഎൻഎയിലെ കേസിനും മറ്റുമുണ്ട്. അതുകൊണ്ടാണ് ജാസ്മിൻഷായെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പി എസ് സി ചോദ്യ പേപ്പർ ചോർച്ചയിലെ കൊടു ക്രിമിനലുകൾ പോലും ഇപ്പോഴും അറസ്റ്റിലായിട്ടില്ല. ഇവരെ പിടിക്കാൻ കാട്ടാത്ത ആർജ്ജവാണ് ജാസ്മിൻഷായെ കുടുക്കാൻ സർക്കാർ കാട്ടുന്നത്.

വിഷയത്തിൽ കോടതിയിൽ നിയമ പോരാട്ടം നടക്കുകയാണ്. അവിടേയും കള്ളക്കളികൾക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്. എങ്ങനേയും മാധ്യമ പ്രവർത്തകർക്കെതിരായ ആരോപണം ചർച്ചയാകാതിരിക്കാനാണ് ഇത്. ഹൈക്കോടതിയിലെ കേസിൽ യൂണിയൻ ഭാരവാഹികൾക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു. വെട്ടിലായ സർക്കാർ പ്രസ് ക്ലബ് ഫണ്ട് ദുർ വിനിയോഗം പരിശോധിക്കാൻ അഞ്ചംഗ ഉദ്യാഗസ്ഥ തല സമിതിയെ നിയോഗിച്ചു. ഡൽഹിയിൽ ഫണ്ട് തട്ടിപ്പു പരിശോധിക്കാൻ കേരള ഹൗസിലെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. കോടതിയിൽ നിന്നു നോട്ടീസ് കിട്ടിയതോടെ പ്രസിഡന്റ് തോമസ് ഡൊമിനിക്കും സെക്രട്ടറി മണികണ്ഠനും രാജി വച്ചു. ഡപ്യൂട്ടി ഡയറക്ടർ യൂണിയൻ ട്രഷറർ പ്രസൂൻ കണ്ടത്തിനു നോട്ടീസ് നൽകി. യൂട്ടി ലൈസേഷൻ സർട്ടിഫിക്കറ്റ് ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടി വരുമെന്നു മുന്നിയിപ്പും നൽകി. ഇതോടെ ഉന്നത തല ഇടപെടലുണ്ടായി

ഇതോടെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർക്ക് പതിവില്ലാത്ത തരത്തിൽ നോർക്കയിലേക്കു സ്ഥലം മാറ്റം ഉണ്ടായി. പകരം വന്ന ഡപ്യൂട്ടി ഡയറക്ടറും യൂട്ടി ലൈസേഷൻ സർട്ടിഫിക്കറ്റിനായി നോട്ടീസ് കൊടുത്തെങ്കിലും മറുപടിക്കായി നിർബന്ധം കാട്ടിയില്ല. ഹൈക്കോടതിയിലെ തുടർ നടപടികളുണ്ടാകുമ്പോൾ ഡൽഹിയിലെ ഫണ്ട് പുട്ടടിക്കാർ അകത്താകുമെന്നു കരുതാം. ഇതിനിടെ, കേരളത്തിലെ മറ്റു പ്രസ് ക്ലബുകളുടെ സ ർ ക്കാർ ഫണ്ട് വെട്ടിപ്പ് പുറത്തു വന്നു. കഴിഞ്ഞ ഏഴെട്ടു വർഷത്തിനിടെ രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് കൈപ്പറ്റിയ പ്രസ് ക്ലബുകളിൽ കോട്ടയം ഒഴിച്ചുള്ള പ്രസ് ക്ലബുകൾ വിനിയോഗ സർട്ടിഫിക്കറ്റുകൾ നൽകാൻ മെനക്കെട്ടിട്ടില്ല.

വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പി ആർ ഡി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ നോട്ടീസ് അയച്ച് സ്വന്തം ഭാഗം ക്ലിയറാക്കാൻ നോക്കുന്നുണ്ട്. കേരളത്തിലെ പ്രസ് ക്ലബുകളുടെ അഴിമതിക്കെതിരെയും നിയമ നടപടികൾക്കൊരുങ്ങുകയാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ. കോടതിയിലോ വിജിലൻസിലോ ക്രൈംബ്രാഞ്ചിലോ വൈകാതെ കേസുണ്ടാകുമെന്നാണു സൂചന. കൊച്ചിയിലെ ലീഗൽ ലിറ്ററസി കൗൺസിൽ സെക്രട്ടറി അഡ്വ. ജതിൻ ദാസാണ് ഡൽഹിയിലെ തട്ടിപ്പിനെതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയിട്ടുള്ളത്

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്കൊന്നും ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ കഴിയാത്തതിനു കാരണം തിരയേണ്ടതില്ല. മനോരമ , മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ഏഷ്യാനെറ്റ് , ന്യൂസ് 18 തുടങ്ങി പ്രമുഖ മാധ്യമങ്ങളിലെ പ്രമുഖർ തന്നെയാണ് പ്രതിക്കൂട്ടിൽ . അതു കൊണ്ടു തന്നെ ജാസ്മിൻ ഷായുടെ ലുക്ക് ഔട്ട് നോട്ടീസ് വാർത്ത കൊടുക്കുന്നവർ ഈ വാർത്ത കൊടുക്കുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP