Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഴ്ചയിൽ ഏഴുദിവസവും റോയൽ മെനു; ചിക്കനും മട്ടനും ഇല്ലാതെ ഗോവിന്ദച്ചാമിക്ക് ആഹാരം ഇറങ്ങില്ല; മെലിഞ്ഞുണങ്ങിയ ജയിലിലെ വില്ലൻ കഠിനതടവിൽ കൊഴുത്തുരുണ്ടത് എങ്ങനെ? ഇഷ്ടഭക്ഷണം എത്തിക്കാൻ കാശിറക്കിയപ്പോൾ യൂണിഫോമിട്ട പാറാവുകാരും സപ്ലൈയർമാരായി

ആഴ്ചയിൽ ഏഴുദിവസവും റോയൽ മെനു; ചിക്കനും മട്ടനും ഇല്ലാതെ ഗോവിന്ദച്ചാമിക്ക് ആഹാരം ഇറങ്ങില്ല; മെലിഞ്ഞുണങ്ങിയ ജയിലിലെ വില്ലൻ കഠിനതടവിൽ കൊഴുത്തുരുണ്ടത് എങ്ങനെ? ഇഷ്ടഭക്ഷണം എത്തിക്കാൻ കാശിറക്കിയപ്പോൾ യൂണിഫോമിട്ട പാറാവുകാരും സപ്ലൈയർമാരായി

കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു ജയിലിൽ സുഖജീവിതം തന്നെ. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതോടെ അക്ഷരാർഥത്തിൽ സുഖജീവിതം തന്നെയാണു ഗോവിന്ദച്ചാമിക്ക്.

ആഴ്ചയിൽ ആറുദിവസവും റോയൽ മെനുവാണ് ഗോവിന്ദച്ചാമിക്ക്. ചിക്കനും മട്ടനുമൊന്നുമില്ലാതെ ഇയാൾക്ക് ആഹാരം ഇറങ്ങുന്നില്ലെന്നാണു വിവരം ലഭിക്കുന്നത്. സാധാരണ നിലയിൽ ജയിലിലെ മെനു ഇങ്ങനെയാണ്: ആഴ്ചയിൽ രണ്ടുദിവസം മീൻകറിയും ചോറും, ഒരുദിവസം മട്ടൻ കറി. മൂന്നുദിവസം സസ്യാഹാരം. എന്നാൽ, മട്ടനില്ലാത്ത ദിവസങ്ങളിൽ ഗോവിന്ദച്ചാമി കഴിക്കുന്നതു ജയിൽ ബിരിയാണിയാണെന്ന വാർത്തകളാണു പുറത്തുവരുന്നത്. സഹോദരൻ സുബ്രഹ്മണ്യൻ കൃത്യമായി പണം എത്തിക്കുന്നതിനാൽ ജയിലിലുണ്ടാക്കുന്ന ഫ്രീഡം ബിരിയാണി വാങ്ങിക്കഴിക്കുകയാണ് ഇയാൾ.

കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ സുഖലോലുപനായി കഴിയുകയാണ് ഇയാളിപ്പോൾ. കോടതി ഉത്തരവ് ഔദ്യോഗികമായി ലഭിക്കാത്തതിനാൽ ജയിലിലെ ഭാരിച്ച ജോലികളൊന്നും ഗോവിന്ദച്ചാമിയെക്കൊണ്ട് ചെയ്യിക്കാൻ തുടങ്ങിയിട്ടില്ല. ഒരു കൈയില്ലാത്തതിനാൽ ജോലിയിൽ ഇളവുകിട്ടാനും സാധ്യതയുണ്ട്. ആദ്യകാലങ്ങളിൽ അക്രമസ്വഭാവം കാണിച്ചിരുന്ന ചാമി ഇപ്പോൾ ശാന്തനാണ്. ആരോടും ഒരു വഴക്കിനുംപോകാതെ മൂന്നുനേരം മൃഷ്ടാന്നഭോജനവും ഉറക്കവും.

പ്രാതലിന് ഇഡ്ഡലി, ദോശ, ചപ്പാത്തി തുടങ്ങിയ വിഭവങ്ങൾ. പണം കൊടുത്തു ജയിലിലുണ്ടാക്കുന്ന ചപ്പാത്തിയോ ചിക്കൻകറിയോ ബിരിയാണിയോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചാമി വാങ്ങിക്കഴിക്കും. ബിരിയാണിയില്ലാത്തതിനാൽ ജയിലിലെ ക്യാമറ തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്ത സംഭവം നേരത്തെ വാർത്തയായിരുന്നു. അഞ്ചുമാസത്തെ അധിക തടവുശിക്ഷ മാത്രമാണ് ഇതിനു ലഭിച്ചത്.

കൂടിയ അളവിൽ ഭക്ഷണം കഴിക്കുന്ന ചാമിക്ക് കൊളസ്ട്രോളോ ഹൃദയസംബന്ധമായ രോഗങ്ങളോ പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് ജയിലധികൃതരുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ സർക്കാർ ചെലവിൽ സൗജന്യ ചികിത്സകൂടി വേണ്ടിവരുമെന്ന അവസ്ഥയാണ്.

ഭ്രാന്തന്മാർ, എയ്ഡ്സ് രോഗികൾ, അക്രമകാരികൾ തുടങ്ങി അതീവ സുരക്ഷ ആവശ്യമുള്ളവർ താമസിക്കുന്ന ബ്ലോക്കിലാണ് ഇയാളുടെ വാസം. വിമുക്തഭടന്മാരായ നാല് ജയിൽ ജീവനക്കാരുടെ നിരീക്ഷണം എപ്പോഴും ഗോവിന്ദച്ചാമിക്ക് മേലുണ്ട്. ജോലിയൊന്നും ചെയ്യാനില്ലാത്തതിനാൽ മിക്കവാറും സമയങ്ങളിൽ ഉറങ്ങും. 110 പേരുള്ള ബ്ലോക്കിൽ ടിവി കാണാനും സംവിധാനമുണ്ട്. ശിക്ഷ ജീവപര്യന്തമായി കുറഞ്ഞതിനാൽ ഇനിയുള്ള കാലം സുഖവാസം തുടരാമെന്ന സന്തോഷം ഗോവിന്ദച്ചാമിയുടെ മുഖത്ത് പ്രകടമാണെന്നാണു ജയിൽ ജീവനക്കാർ പറയുന്നത്. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണത്രെ ഗോവിന്ദച്ചാമിയുടെ നടപ്പ്. ഇതിലും സുരക്ഷിതമായ ഒരിടം ലോകത്ത് വേറെയില്ലെന്ന നിലയിലാണ് ഗോവിന്ദച്ചാമി ജയിലിനെ കാണുന്നത്.

അനിയൻ സുബ്രഹ്മണ്യനും അഡ്വ. ബിഎ ആളൂരും മാത്രമാണ് ഇയാളെ കാണാൻ ഇതുവരെ ജയിലിലെത്തിയിട്ടുള്ളത്. ഇവരെയല്ലാതെ മറ്റൊരാളെ ഗോവിന്ദച്ചാമി ഫോണിൽ വിളിച്ചിട്ടുമില്ല. സുബ്രഹ്മണ്യൻ സേലത്തെ അറിയപ്പെടുന്ന മോഷ്ടാവാണ്. പിടിച്ചുപറിക്കേസിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണമാണ് ഇയാൾ ഗോവിന്ദച്ചാമിക്ക് നൽകുന്നത്. ആകാശപ്പറവകൾ എന്ന സംഘടനക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും തന്റെ കേസ് വാദിക്കുന്നതിലൂടെ പ്രശസ്തി മാത്രമാണ് അഡ്വ. ബി എ ആളൂർ ലക്ഷ്യമിടുന്നതെന്നും ഗോവിന്ദച്ചാമി ജയിലധികൃതരോട് പറയുന്നുണ്ട്. ഗോവിന്ദച്ചാമിയെ ജയിലിനുള്ളിൽ സഹതടവുകാർ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് ജയിൽ ജീവനക്കാർ. അതുകൊണ്ടുതന്നെ എപ്പോഴും ഇയാളെ നിരീക്ഷിക്കാൻ ജയിലിൽ സംവിധാനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP