Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ അയൽവാസിക്കുണ്ടായിരുന്നത് കടുത്ത പക; പരീക്ഷയ്ക്ക് പോയപ്പോൾ വഴിയിൽ തടഞ്ഞ് അപമാനിക്കൽ; പരീക്ഷാ പേപ്പർ വലിച്ചു കീറി ദേഹോപദ്രവം ഏൽപ്പിക്കൽ; എല്ലാം അറിഞ്ഞ് പയ്യന്റെ വീട്ടിൽ പരാതി പറയാൻ അമ്മ പോയ തക്കം നോക്കി പതിനേഴുകാരി സ്വയം തീകൊളുത്തി; വില്ലൻ മയക്കുമരുന്നിന് അടിമയായ സ്വകാര്യ ബസിലെ കിളി; ഗോപികയുടെ ആത്മഹത്യയ്ക്ക് കാരണം സിബിയുടെ ക്രൂരത തന്നെ

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ അയൽവാസിക്കുണ്ടായിരുന്നത് കടുത്ത പക; പരീക്ഷയ്ക്ക് പോയപ്പോൾ വഴിയിൽ തടഞ്ഞ് അപമാനിക്കൽ; പരീക്ഷാ പേപ്പർ വലിച്ചു കീറി ദേഹോപദ്രവം ഏൽപ്പിക്കൽ; എല്ലാം അറിഞ്ഞ് പയ്യന്റെ വീട്ടിൽ പരാതി പറയാൻ അമ്മ പോയ തക്കം നോക്കി പതിനേഴുകാരി സ്വയം തീകൊളുത്തി; വില്ലൻ മയക്കുമരുന്നിന് അടിമയായ സ്വകാര്യ ബസിലെ കിളി; ഗോപികയുടെ ആത്മഹത്യയ്ക്ക് കാരണം സിബിയുടെ ക്രൂരത തന്നെ

ആർ പീയൂഷ്

കൊച്ചി: പതിനേഴുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തത് അയൽവാസിയായ യുവാവിന്റെ ക്രൂരമായ മാനസിക പീഡനം മൂലം. കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടിൽ സാബുവിന്റെയും സിനിയുടെയും മകൾ ഗോപികയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സിബിയുടെ നിരന്തരമായ ശല്യപ്പെടുത്തലും ദേഹോപദ്രവവുമാണ് എന്ന് ബന്ധുക്കൾ പറയുന്നു.

ഗോപികയുടെ പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടന്ന ഇയാളെ അവഗണിച്ചതിനാൽ കടുത്ത പകയുണ്ടായിരുന്നു. അതിനാൽ മിക്കപ്പോഴും ഇയാൾ ഗോപികയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഗോപിക ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ പറയുന്നത്.

ഗോപിക ആത്മഹത്യക്ക് ശ്രമിച്ച ദിവസം രാവിലെ പരീക്ഷയ്ക്ക് പോകുന്നതിനിടയിൽ വഴിയിൽ വച്ച് സിബി തടയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. പരീക്ഷാ പേപ്പർ വലിച്ചു കീറിയെറിയുകയും മറ്റും ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഇക്കാര്യം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ പിതാവിനോട് പറഞ്ഞു. പിതാവാണ് ഈ വിവരം ഗോപികയുടെ മാതാവിനോട് പറഞ്ഞത്.

കാഞ്ഞങ്ങാട് സ്വദേശിയായ സിബി വാടകയ്ക്കാണ് പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നത്. വാടക വീടിന്റെ ഉടമ ഗോപികയുടെ വീടുമായി അടുത്ത സൗഹൃദമുള്ളയാളാണ്. അതിനാൽ ഇയാളെ പറ്റി പരാതി പറയാൻ മാതാവ് സിനി വാടക വീടിന്റെ ഉടമയെ കാണാനായി പുറത്തേക്കിറങ്ങി. ഈ സമയമാണ് ഗോപിക വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദോഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച് കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതു കൊണ്ട് തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ തുടരുമ്പോഴാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ഗോപിക മരണത്തിന് കീഴടങ്ങിയത്.

സംഭവം നടന്ന ദിവസം തന്നെ സിബിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ ലഹരി ഉപയോഗിച്ചതിനെതുടർന്ന് അബോധാവസ്ഥയിലായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. സ്വകാര്യ ബസിലെ തൊഴിലാളിയായ ഇയാൾ ലഹരിക്കടിമയാണ്.

ഇയാൾ വീണ്ടും തന്നെ ഉപദ്രവിക്കുമെന്ന് പേടിച്ചിട്ടാവാം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ സംസ്‌ക്കരിച്ചു. നാലു വയസുകാരനായ ഗോവിന്ദ് സഹോദരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP