Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരണം പഞ്ചായത്ത് കേരളോത്സവത്തിനിടെ മുഖംമൂടി വച്ച് നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങി; എടത്വാ സ്‌റ്റേഷൻ എസ്‌ഐയെ വടിവാൾ കൊണ്ട് വെട്ടിയതിനും കേസ്; നാടിനെ വിറപ്പിച്ച ക്വട്ടേഷൻ സംഘത്തലവൻ അനീഷും കൂട്ടാളികളും പിടിയിൽ

നിരണം പഞ്ചായത്ത് കേരളോത്സവത്തിനിടെ മുഖംമൂടി വച്ച് നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങി; എടത്വാ സ്‌റ്റേഷൻ എസ്‌ഐയെ വടിവാൾ കൊണ്ട് വെട്ടിയതിനും കേസ്; നാടിനെ വിറപ്പിച്ച ക്വട്ടേഷൻ സംഘത്തലവൻ അനീഷും കൂട്ടാളികളും പിടിയിൽ

എസ്.രാജീവ്‌

തിരുവല്ല: നാടിനെ മുഴുവൻ വിറപ്പിച്ച ക്വട്ടേഷൻ - കഞ്ചാവ് മാഫിയാ സംഘത്തലവനും കൊടും ക്രിമിനലുകളുമായ കൂട്ടാളികളും പിടിയിൽ. ഒട്ടനവധി കഞ്ചാവ് - അക്രമ കേസുകളിൽ പ്രതികളായ നിരണം മുണ്ടനാരി അനീഷ് (32), ദിലീപ് (39), കരുവാറ്റാ സ്വദേശി വിഷ്ണു (20) എന്നിവരാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. നിരണം പഞ്ചായത്ത് കേരളോത്സവത്തിനിടെ നിരവധി ആളുകളെ മുഖംമൂടി വച്ച് വെട്ടി പരിക്കേൽപ്പിക്കുകയും ആ കേസിൽ ഒളിവിൽ പോയി രണ്ട് ദിവസത്തിന് ശേഷം പഞ്ചായത്ത് മെമ്പറെ വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്ത കേസുകളിലാണ് ഇവർ അറസ്റ്റിലായത്. പത്തോളം അക്രമക്കേസുകളിൽ ഒളിവിൽ കഴിയവെയാണ് അനീഷ് പിടിയിലാകുന്നത്.

എടത്വാ സ്റ്റേഷൻ പരിധിയിലുണ്ടാക്കിയ അക്രമ കേസ്സിൽ എടത്വാ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറും സംഘവും അനീഷിനെയും കൂട്ടാളികളേയും പിടികൂടാൻ എത്തിയപ്പോൾ വടിവാൾ ഉപയോഗിച്ച് പൊലീസിനെ വെട്ടിയ സംഭവത്തിലും ഇയാൾക്കെതിരെ കേസുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലായി കൊലപാതക ശ്രമം അടക്കമുുള്ള നിരവധി കേസ്സുകളിൽ പ്രതിയാണ് അനീഷ്. ഇയാളുടെ സംഘത്തിൽപ്പെട്ട മുണ്ടനാരി അഭിലാഷ്, സിനുകുമാർ, രാഹുൽ, രതീഷ്, ആകാശ്, വിഷ്ണു എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം ഒൻപതായി.

പുളിക്കീഴിൽ വീട്ടിൽ അതിിക്രമിച്ചു കയറി ഗ്രാമപഞ്ചായത്തംഗം ത്തെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമാായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവന്റെ നിർദ്ദേശാനുസരണം രുപീകരിച്ച പ്രത്യേക സംഘം അന്വേഷണീ നടത്തി വരവെയാണ് പ്രതികൾ പിടിയിലായത്. നിരവധി കഞ്ചാവ് കേസുകളിലും പ്രതികളാണ് പിടിയിലായ മൂവരും. തിരുവല്ല ഡിവൈ.എസ്‌പി ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ പുളിക്കീഴ് സർക്കിൾ ഇൻസ്‌പെക്ടർ ടി. രാജപ്പൻ, എസ്‌ഐമാരായ ആർ.എസ് രഞ്ചു, സന്തോഷ്, എസ്. രാധാകൃഷ്ണൻ, എഎസ്ഐമാരായ വിൽസൺ എസ്, ആർ. അജികുമാർ, സി.പി.ഒ മാരായ ശ്രീരാജ്, മിഥുൻ ജോസ്, വിനീഷ്, സുജിത്ത്, ശ്രീകുമാർ, അനൂപ്, സുരേഷ് എന്നിവരുടെ സംഘമാണ് ഗുണ്ടാസംഘത്തെ പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP