Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി കെ.ടി.ജലീലിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് യുഎഇ കോൺസുലേറ്റിൽ നിന്നും വന്ന ബോക്‌സുകളിൽ എന്ത്? കോൺസുലേറ്റിലെ രണ്ടുകാറുകൾ സി-ആപ്റ്റിൽ വന്നത് ഏതുസാഹചര്യത്തിൽ? മന്ത്രി ജലീലിന്റെ മണ്ഡലത്തിലേക്ക് ബോക്‌സുകൾ കൊണ്ടുപോയത് സി-ആപ്റ്റിന്റെ അടച്ചിട്ട വാഹനങ്ങളിലും; ബോക്‌സുകളിൽ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ ആയിരുന്നുവെന്ന് ജലീൽ പറഞ്ഞ വിവരം മാത്രം; സി-ആപ്റ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കസ്റ്റംസ്; ശിവശങ്കറിന് പിന്നാലെ അന്വേഷണം ആരിലേക്ക്?

മന്ത്രി കെ.ടി.ജലീലിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് യുഎഇ കോൺസുലേറ്റിൽ നിന്നും വന്ന ബോക്‌സുകളിൽ എന്ത്? കോൺസുലേറ്റിലെ രണ്ടുകാറുകൾ സി-ആപ്റ്റിൽ വന്നത് ഏതുസാഹചര്യത്തിൽ? മന്ത്രി ജലീലിന്റെ മണ്ഡലത്തിലേക്ക് ബോക്‌സുകൾ കൊണ്ടുപോയത് സി-ആപ്റ്റിന്റെ അടച്ചിട്ട വാഹനങ്ങളിലും; ബോക്‌സുകളിൽ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ ആയിരുന്നുവെന്ന് ജലീൽ പറഞ്ഞ വിവരം മാത്രം; സി-ആപ്റ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കസ്റ്റംസ്; ശിവശങ്കറിന് പിന്നാലെ അന്വേഷണം ആരിലേക്ക്?

എം മനോജ് കുമാർ

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് യുഎഇ കോൺസുലെറ്റിൽ നിന്നും രഹസ്യബോക്‌സുകൾ എത്തിയത് ദുരൂഹം. സിആപ്റ്റിൽ എത്തിയ ബോക്‌സുകളിൽ ഖുർ ആൻ ആയിരുന്നുവെന്നു കെ.ടി.ജലീൽ പറഞ്ഞ വിവരം മാത്രമാണ് പുറത്തുള്ളത്. യുഎഇ കോൺസുലെറ്റിൽ നിന്നും സിആപ്റ്റിലേക്ക് ബോക്‌സുകൾ എത്തിയതിൽ ദുരൂഹതയുണ്ടെന്നു സംശയിക്കുന്നത് കസ്റ്റംസ് ആണ്. ഇതുകൊണ്ടാണ് സി ആപ്റ്റിലെ ഉദ്യോഗസ്ഥരോട് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകിയത്.

കോൺസുലേറ്റിലെ കാറുകളും എന്തിനാണ് സി ആപ്റ്റിൽ എത്തിയതെന്നും എന്തു സാഹചര്യത്തിലാണ് പാക്കറ്റുകൾ സർക്കാർ ഓഫിസിലെത്തിയതെന്ന് ചോദിച്ചറിയാനാണ് നോട്ടീസ് നൽകിയത്. സി ആപ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ വരെ കസ്റ്റംസ് ശേഖരിക്കുന്നുമുണ്ട്. ഇതെല്ലാം തന്നെ സൂചിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് പിന്നാലെ മന്ത്രി കെ.ടി.ജലീലിലേക്ക് കൂടി സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം നീളുന്നു എന്നതാണ്.

ഖുർ ആൻ പോലുള്ള വിശുദ്ധഗ്രന്ഥം എന്തുകൊണ്ട് അതിരഹസ്യമായി ഒളിച്ചു കടത്തി എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. പാക്കറ്റിൽ ഖുറാൻ തന്നെയാണോ എന്ന സംശയവും കസ്റ്റംസിനുണ്ട്. സിആപ്റ്റിന്റെ അടച്ച വണ്ടിയിലാണ് അതിരഹസ്യമായി പാക്കറ്റുകൾ ജലീലിന്റെ മണ്ഡലത്തിലേക്ക് നീങ്ങുന്നത്. സി ആപ്റ്റിൽ നേരിട്ട് കൊണ്ടുവന്ന പാക്കറ്റുകളിൽ ഒന്നിൽ ഖുറാന്റെ കോപ്പികളും

നിരവധി ലഘുലേഖകളും ഉണ്ടായിരുന്നതായും മറ്റു പാക്കറ്റുകൾ ഭദ്രമായി ഡയറക്ടറുടെ നിർദ്ദേശപ്രകാരം സി. ആപ്റ്റിന്റെ അടച്ച വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയതായുമുള്ള സൂചനകളാണ് ലഭിക്കുന്നത്. വിവിധ പരീക്ഷകൾക്കുള്ള ചോദ്യകടലാസുകൾ ഉൾപ്പെടെ സർക്കാരിന്റെ രഹസ്യ സ്വഭാവമുള്ള പല അച്ചടി ജോലികളും സീ ആപ്റ്റിലാണ് ചെയ്യുന്നത്.

സീ ആപ്റ്റിന്റെ ഡയറക്ടർ ആയിരുന്ന ഡോക്ടർ അബ്ദുൽ റഹ്മാനാണ് ഈ കാര്യങ്ങൾ എല്ലാം മന്ത്രി ജലീലിനു വേണ്ടി ചെയ്തത്. ഇതിന്റെ പ്രതിഫലമാണ് അബ്ദുൽറഹ്മാന് ലഭിച്ച എൽബിഎസ് ഡയറക്ടർ പോസ്റ്റ് എന്ന ആക്ഷേപവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അബ്ദുൽ റഹ്മാനെ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി പിവിസിയായി നിയമിച്ചിരുന്നു. സിപിഎം സംഘടനകളുടെ പരാതിയെ തുടർന്ന് ഗവർണറാണ് പ്രൊ -വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് നിന്നും ഇയാളെ പുറത്താക്കുന്നത്. എൽബിഎസിലെ അദ്ധ്യാപകനായ അബ്ദുൽ റഹ്മാൻ വീണ്ടും ഈ പോസ്റ്റിലേക്ക് തന്നെ അതോടെ തിരിച്ചെത്തി. ഈ ഇടത് സർക്കാർ വന്നപ്പോഴാണ് ഇടത് സംഘടന പുറത്താക്കിയ ആളെ സിആപ്റ്റിലെ ഡയറക്ടർ ആയി നിയമിക്കുന്നത്. ഇതിനു മുഖ്യകാർമ്മികത്വം വഹിച്ചത് കെ.ടി.ജലീലും. അബ്ദുൽ റഹ്മാൻ ഡയറക്ടർ ആയിരിക്കുമ്പോഴാണ് സിആപ്റ്റ് വഴിയുള്ള ദുരൂഹമായ ഇടപാടുകൾ നടന്നത്. ഈ ഇടപാട് നടന്ന ശേഷമാണ് ജലീൽ അബ്ദുൽ റഹ്മാനെ എൽബിഎസ് ഡയരക്ടർ ആക്കിയത്.

ഈ നിയമനം നടക്കുന്നതിനു തൊട്ടു മുൻപ് ഇയാളെ പൂജപ്പുര എൽബിഎസിൽ പ്രിൻസിപ്പാളായി നിയമിച്ചു. ഐഐടി പ്രൊഫസർമാരും എഞ്ചിനീയറിങ് കോളെജ് പ്രിൻസിപ്പിൾമാരും എൽബിഎസ് പ്രിൻസിപ്പൽ പോസ്റ്റിൽ അപേക്ഷിച്ചിരുന്നു. എന്നാൽ ഇയാൾക്ക് നിയമനം നൽകാനായി ജലീൽ നിയമന ചട്ടങ്ങളിൽ മാറ്റം വരുത്തി. എൽബിഎസിനുള്ള ആളുകളെ പ്രിൻസിപ്പൽ ആക്കി മാറ്റാനുള്ള ഉത്തരവാണ് മന്ത്രി നൽകിയത്. ഇതോടെയാണ് പ്രിൻസിപ്പൽ ആയി അബ്ദുൽ റഹ്മാൻ നിയമിതനാകുന്നത്. ഈ പോസ്റ്റിൽ നിന്നാണ് എൽബിഎസ് ഡയരക്ടർ ആയി അബ്ദുൽ റഹ്മാൻ നിയമിതനാകുന്നത്. എല്ലാം മന്ത്രി ജലീലിന്റെ വഴിവിട്ട നിയമനങ്ങളുടെ സാക്ഷ്യപത്രമായി മാറുകയാണ്. യുഎഇയിൽ നിന്നുള്ള ബോക്‌സുകൾ കൊണ്ട് വന്നതും അബ്ദുൽ റഹ്മാന്റെ എൽബിഎസ് ഡയരക്ടർ നിയമനവും പരസ്പര പൂരകങ്ങളാണ്. കസ്റ്റംസ് അന്വേഷണത്തിൽ റഹ്മാൻ കൂടി വരുന്നുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന ശിവശങ്കറിന്റെ സ്വർണ്ണക്കടത്ത് ബന്ധത്തിൽ പ്രതിസന്ധിയിലായ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് ജലീലിന്റെ ദുരൂഹമായ ഇടപാടുകൾ ബാധിക്കുന്നതും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP