Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഭിപ്രായ ഭിന്നതകൾക്കിടെ ഭാര്യ രണ്ട് വർഷം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങി; ഭർത്തൃവീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 300 പവൻ സ്വർണം എടുക്കാൻ എത്തിയപ്പോൾ 200 പവൻ കാണാനില്ല! കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ സ്വർണം കവർന്ന ഭർത്താവ് പിടിയിൽ

അഭിപ്രായ ഭിന്നതകൾക്കിടെ ഭാര്യ രണ്ട് വർഷം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങി; ഭർത്തൃവീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 300 പവൻ സ്വർണം എടുക്കാൻ എത്തിയപ്പോൾ 200 പവൻ കാണാനില്ല! കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ സ്വർണം കവർന്ന ഭർത്താവ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കാമുകിക്ക് നൽകാൻ വേണ്ടി ഭാര്യയുടെ സ്വർണം മോഷ്ടിച്ച ഭർത്താവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലാണ് സംഭവം. ഭാര്യ പിണങ്ങിപ്പോയതോടെ കാമുകിയുടെ ആവശ്യങ്ങൾക്കെല്ലാം വഴങ്ങി നിന്നയാളാണ് കുടുങ്ങിയത്. കാമുകിയെ നഷ്ടമാകാതിരിക്കാൻ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു യുവാവ്.

പൂനമല്ലിയിൽ താമസിക്കുന്ന ശേഖറെന്ന നാൽപതുകാരനാണു പിടിയിലായത്. ശേഖറും ഭാര്യയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിനെ തുടർന്നു രണ്ടുവർഷം മുൻപ് ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. അടുത്തിടെ അവർ ഭർതൃവീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണമെടുക്കുന്നതിനായി പൂനമല്ലിയിലെ വീട്ടിലെത്തി.

മുന്നൂറു പവൻ സ്വർണമായിരുന്നു ഷെൽഫിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ 200 പവൻ സ്വർണം കാണാനില്ലായിരുന്നു. ഉടൻ ശേഖറിന്റെ ഭാര്യ സ്വർണം മോഷണം പോയതായി കാണിച്ചു പൊലീസിൽ പരാതി നൽകി. സ്വർണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു പൊലീസിനു ശേഖർ മൊഴി നൽകിയത്. വിശദമായ അന്വേഷണത്തിലാണു മോഷണത്തിനു തുമ്പുണ്ടായത്.

ഭാര്യ പിണങ്ങിപ്പോയതിനു പുറകെ ശേഖറിനു പുതിയ കൂട്ടുകാരിയെ കിട്ടി. 22 വയസ് മാത്രമുള്ള സ്വാതിയെന്ന യുവതിയുമായാണ് ശേഖർ പ്രണയത്തിലായത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണം കാമുകിക്ക് സമ്മാനമായി നൽകിയെന്നാണു ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചത്. കാമുകിക്ക് സ്വർണം വിറ്റ് പുതിയ കാറ് വാങ്ങി നൽകിയതായും ഇയാൾ അറിയിച്ചു. നഷ്ടമായ സ്വർണം വീണ്ടെടുക്കുന്നതിനായി പൂനമല്ലി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP