Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചിയിൽ വൻ സ്വർണ കവർച്ച; ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ ആറ് കോടിയോളം രൂപ വിലവരുന്ന സ്വർണം കവർന്നു; കാറിന്റെ പിന്നിലായി ബൈക്കിൽ എത്തിയ രണ്ടു പേർ കാർ ആക്രമിച്ച് 25 കിലോ സ്വർണം മോഷ്ടിച്ചു കടന്നു; മോഷണത്തിന് പിന്നിൽ സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരെന്ന് പൊലീസ്; ചുരുളഴിക്കാൻ ഇടയാറിലെ സിആർജി മെറ്റലേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നു

കൊച്ചിയിൽ വൻ സ്വർണ കവർച്ച; ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ ആറ് കോടിയോളം രൂപ വിലവരുന്ന സ്വർണം കവർന്നു; കാറിന്റെ പിന്നിലായി ബൈക്കിൽ എത്തിയ രണ്ടു പേർ കാർ ആക്രമിച്ച് 25 കിലോ സ്വർണം മോഷ്ടിച്ചു കടന്നു; മോഷണത്തിന് പിന്നിൽ സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരെന്ന് പൊലീസ്; ചുരുളഴിക്കാൻ ഇടയാറിലെ സിആർജി മെറ്റലേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തുകാരും മാഫിയാ സംഘങ്ങളും അരങ്ങുവാഴുന്ന കൊച്ചി നഗരത്തെ ഞെട്ടിച്ച് വൻ സ്വർണ്ണക്കവർച്ച. ആറ് കോടിരൂപ വിലവരുന്ന 25 കിലോ സ്വർണം ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വർണമാണ് കൊള്ളയടിക്കപ്പെട്ടത്. പൊലീസിന് ലഭിച്ച വിവരം അനുസരിച്ച് സ്വർണം കൊണ്ടുപോയ കാറിനെ പിന്തുടർന്ന് ബൈക്കിൽ എത്തിയ രണ്ടു പേരാണ് കാർ ആക്രമിച്ച് സ്വർണം കവർന്ന് കടന്നത്. കാറിലുണ്ടായിരുന്നവർക്ക് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

അതേസമയം സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെ എടയാറിലെ സ്വകാര്യ സ്ഥാപന അധികൃതർ തടഞ്ഞു. ചിത്രങ്ങൾ പകർത്തുന്നത് തടയുകയാണ് സ്ഥാപന അധികൃതർ ചെയ്തത്. ഇത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇടയാറിലെ സിആർജി മെറ്റലേഴ്‌സ് സ്ഥാപനത്തിലെ ജീവനാക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

രേഖകൾ ഉള്ള സ്വർണമാണോ കടത്തി ക്കൊണ്ടുവന്നത് എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. മാർവാഡികളിൽ നിന്നം പഴയ സ്വർണം കേരളത്തിൽ എത്തിച്ച് അത് ഉരുക്കി പുതിയ ആഭരണങ്ങൾ പണിയുന്നത് അടക്കമുള്ള പ്രവർത്തിയാണ് സിആർജി മെറ്റലേഴ്‌സിൽ നടക്കുന്നത്. പ്രമുഖ ജുവല്ലറികളിൽ പഴയ സ്വർണം പുതിയ ആഭരണങ്ങളാക്കി വി്ൽക്കപ്പെടുകയും ചെയ്യുന്നു. നിരവധി ആളുകൾ അടങ്ങിയ ശൃംഖല തന്നെ ഈ സംഘത്തിലുണ്ട്. അതുകൊണ്ട് സ്വർണം കൊണ്ടുപോകുന്ന വിവരം പലർക്കും അറിയുകയും ചെയ്യും. ഇവരാണോ കൊള്ളയടിച്ചതിന് പിന്നിലെന്ന സംശയം ഉയരുന്നുണ്ട്.

അടുത്തിടെ വിദേശത്തുനിന്ന് നെടുമ്പാശേരി വഴി കൊണ്ടുവന്ന് കാറിൽ കൊണ്ടുപോകുകയായിരുന്ന സ്വർണം ചാലക്കുടി പോട്ട പാലത്തിനു സമീപംവച്ച് മറ്റു കാറിലെത്തിയ സംഘം കൊള്ളയടിച്ച സംഭവവും ഉണ്ടായരുന്നു. വിദേശത്തുനിന്നു കൊണ്ടുവന്ന 560 ഗ്രാം സ്വർണം ചാലക്കുടി പോട്ട ഫ്ളൈ ഓവറിനു സമീപം വച്ച് ഇന്നോവകാറിലും ഹ്യുണ്ടായി ഐടൻ കാറിലുമായെത്തിയ കവർച്ചാ സംഘം സ്വർണം കൊണ്ടുപോയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് യാത്ര തടസപ്പെടുത്തുകയും തുടർന്ന് കാറിലുണ്ടായിരുന്ന ഒരാളെയും കാറുമായി കടക്കുകയുമായിരുന്നു അന്ന് സംഭവിച്ചത്. ഈ സംഭവത്തിലെ പ്രതികളെ പിന്നീട് പിടുകൂടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP