Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

പിണറായിയെ അഴിമതിയിൽ കുടുക്കാൻ സിബിഐ; ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസിൽ തളയ്ക്കാൻ എൻഐഎയും; സ്വർണ്ണ കടത്തിലെ ഭീകരവാദ ബന്ധം എൻഐഎ അന്വേഷിക്കുമ്പോൾ മറ്റ് ക്രിമിനൽ വശമെല്ലാം സിബിഐ നോക്കും; ലൈഫ് മിഷനിൽ അനിൽ അക്കരയുടെ പരാതി ഗൗരവത്തോടെ കണ്ട് സിബിഐ; ലഹരി കേസിലും യുഎപിഎയെ കൊണ്ടു വരുന്നത് സ്വപ്‌നാ സുരേഷും അനൂപ് മുഹമ്മദും തമ്മിലെ ലിങ്ക് തിരിച്ചറിഞ്ഞ്; ഖുറാൻ-ഈന്തപ്പഴ വിതരണ ആക്ഷേപങ്ങളും സിബിഐയ്ക്ക് കൈമാറും

പിണറായിയെ അഴിമതിയിൽ കുടുക്കാൻ സിബിഐ; ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസിൽ തളയ്ക്കാൻ എൻഐഎയും; സ്വർണ്ണ കടത്തിലെ ഭീകരവാദ ബന്ധം എൻഐഎ അന്വേഷിക്കുമ്പോൾ മറ്റ് ക്രിമിനൽ വശമെല്ലാം സിബിഐ നോക്കും; ലൈഫ് മിഷനിൽ അനിൽ അക്കരയുടെ പരാതി ഗൗരവത്തോടെ കണ്ട് സിബിഐ; ലഹരി കേസിലും യുഎപിഎയെ കൊണ്ടു വരുന്നത് സ്വപ്‌നാ സുരേഷും അനൂപ് മുഹമ്മദും തമ്മിലെ ലിങ്ക് തിരിച്ചറിഞ്ഞ്; ഖുറാൻ-ഈന്തപ്പഴ വിതരണ ആക്ഷേപങ്ങളും സിബിഐയ്ക്ക് കൈമാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയനെ അഴിമതി കുരുക്കിൽ പെടുത്താൻ കേന്ദ്ര സർക്കാർ. ലൈഫ് മിഷൻ പദ്ധതിയിലെ ഉൾപ്പെടെ എല്ലാ വിദേശ സഹായ നിയന്ത്രണ നിയമ (എഫ്‌സിആർഎ) ലംഘനങ്ങളും അന്വേഷിക്കാൻ സിബിഐയെ നിയോഗിച്ചേക്കും. അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധം സംശയിക്കുന്ന ലഹരിമരുന്ന് കേസ് ഉൾപ്പെടെ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അധികാരം നൽകി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ സ്വർണ്ണ കടത്ത് കേസും മയക്കുമരുന്ന് കേസും എൻഐഎയുടെ കൈയിലെത്തുന്നു. ഇതിന് പുറമേയാണ് സിബിഐയെ അന്വേഷണം ഏൽപ്പിക്കാനുള്ള നീക്കം.

സ്വർണ്ണ കടത്തിലെ ഭീകരവാദ ബന്ധം എൻഐഎ അന്വേഷിക്കുമ്പോൾ മറ്റ് ക്രിമിനൽ വശമെല്ലാം സിബിഐ നോക്കും. എൻഐഎയ്ക്ക് യുഎപിഎ കുറ്റം മാത്രമേ ചുമത്താനാകൂ. അതുകൊണ്ട് തന്നെ പലരേയും പ്രതിയാക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷന്റെ അഴിമതി പേരിൽ സിബിഐയേയും അന്വേഷണത്തിൽ നിറയ്ക്കുന്നത്. ലൈഫ് മിഷനിലെ റെഡ് ക്രസന്റ് സഹായം, യുഎഇ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ നടന്ന കിറ്റ്, മതഗ്രന്ഥ, ഈന്തപ്പഴ വിതരണം എന്നിവയുൾപ്പെടെ അന്വേഷണപരിധിയിൽ വരും. കസ്റ്റംസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും അന്വേഷണത്തിൽ പരിമതികളുണ്ട്. പ്രതികൾക്ക് അതിവേഗ ജാമ്യവും കിട്ടും. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനുള്ള നീക്കം.

പ്രാഥമിക റിപ്പോർട്ട് കൊച്ചിയിലെ സിബിഐ ആന്റി കറപ്ഷൻ യൂണിറ്റ് ഡൽഹിയിൽ സിബിഐ ആസ്ഥാനത്തിനു കൈമാറി. കേസന്വേഷിക്കുന്ന ഇഡി, എൻഐഎ, കസ്റ്റംസ് എന്നിവരിൽ നിന്ന് വിവരങ്ങൾ നേരത്തേ സിബിഐ ശേഖരിച്ചിരുന്നു. ഇതോടെ സ്വർണക്കടത്ത് കേസിന്റെ പിന്നാലെയെത്തുന്ന കേന്ദ്ര ഏജൻസികളുടെ എണ്ണം 5 ആകും. പ്രതികളുടെ ബെനാമി സ്വത്തിനെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. അനിൽ അക്കര എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാകും സിബിഐ നീക്കം. ലൈഫ് മിഷനിൽ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാതാക്കളായ കമ്പനി 2019 മുതൽ ജിഎസ്ടി അടയ്ക്കുന്നില്ലെന്നും ലൈഫ് മിഷനിലെ അഴിമതിയുമാണു അനിൽ അക്കരയുടെ പരാതിയിലുള്ളത്.

ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പമാണ് ബംഗളൂരു കേസിനേയും പരിഗണിക്കുന്നത്. മയക്കുമരുന്ന് കടത്തിനും സ്വർണ്ണ കടത്തിനും തമ്മിൽ ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് അതും എൻഐഎയ്ക്ക് കൈമാറുന്നത്. നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന് (എൻഡിപിഎസ്) കീഴിൽ വരുന്ന ലഹരിമരുന്ന് കേസുകൾ എൻഐഎ ഇൻസ്‌പെക്ടർ മുതൽ മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥർക്ക് അന്വേഷിക്കാമെന്ന് വിജ്ഞാപനത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടി.

നിലവിൽ എൻഡിപിഎസിനു കീഴിലുള്ള കേസുകൾ നർകോട്ടിക് കൺട്രോൾ ബ്യൂറോയാണ് അന്വേഷിക്കുന്നത്. രാജ്യദ്രോഹം, ഭീകരവാദം എന്നിവയടക്കം തങ്ങളുടെ അധികാരപരിധിയിൽ വരുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാണ് അന്വേഷിക്കുകയെന്നും കേരളത്തിലെ സ്വർണക്കടത്തുമായി ബന്ധം സംശയിക്കുന്ന ബെംഗളൂരുവിലെ ലഹരിമരുന്ന് ഇടപാട് അത്തരത്തിലുള്ളതാണെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധത്തിന്റെ പേരിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ ചോദ്യം ചെയ്തിരുന്നു. സ്വപ്‌നാ സുരേഷും അനുപുമായുള്ള അടുപ്പവും സംശയത്തിലാണ്. ഈ സാഹചര്യത്തിലാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ബാധകമാകുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാവും എൻഐഎ അന്വേഷിക്കുക. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകൾ എൻഐഎക്കു വിടണമെന്ന ആവശ്യവും ശക്തമാണ്. ഈ കേസിൽ യുഎപിഎ, ഭീകരവാദ ബന്ധങ്ങൾ തെളിഞ്ഞിട്ടില്ല.

അതിനിടെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ 25 വരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച ഹർജിയിലാണു കോടതി നടപടി. 25-നു രാവിലെ 11-നു കോടതിയിൽ ഹാജരാക്കണം. ആരോഗ്യപ്രശ്നങ്ങളില്ലെന്നു സ്വപ്ന കോടതിയോടു പറഞ്ഞു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്ക് അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങൾ) കോടതി ജാമ്യം അനുവദിച്ചു.

റിമാൻഡിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണു ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികൾക്കും 60 ദിവസം പൂർത്തിയായതിനെത്തുടർന്നു ജാമ്യം അനുവദിച്ചിരുന്നു. സ്വപ്നയുൾപ്പെടെ 9 പ്രതികളെ ജയിലിലെത്തി ചോദ്യംചെയ്യാൻ ആദായനികുതി വകുപ്പിനു കോടതി അനുമതി നൽകി. സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ, കെ.ടി. റമീസ് എന്നിവരുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയത്.

നികുതിയടയ്ക്കാത്ത പണം സ്വപ്നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയെന്നും പ്രതികൾ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. നികുതിവെട്ടിപ്പു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കാനായാണു ചോദ്യംചെയ്യാൻ അനുമതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP