Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണ കടത്തിന്റെ ആസ്ഥാനം ദുബായ്; ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ള ചിലർ ഇതിനു പിന്നിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് നിർണ്ണായകമായി; കേരളത്തിലേക്ക് ആണ് സ്വർണം എത്തിയതെങ്കിലും ഇത് മറ്റുള്ള സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ടെന്നും കണ്ടെത്തൽ; ജൂവലറി മാഫിയ മാത്രമല്ല ഇത്ര വലിയ കടത്തിന് പിന്നിലെന്നും കേന്ദ്ര ഏജൻസികൾ; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും സംശയ നിഴലിൽ; ശിവശങ്കറും കുടങ്ങാൻ സാധ്യത; സ്വർണ്ണ കടത്തിൽ യുഎപിഎ വരും; കേസെടുത്ത് എൻ ഐ എ  

സ്വർണ്ണ കടത്തിന്റെ ആസ്ഥാനം ദുബായ്; ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ള ചിലർ ഇതിനു പിന്നിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് നിർണ്ണായകമായി; കേരളത്തിലേക്ക് ആണ് സ്വർണം എത്തിയതെങ്കിലും ഇത് മറ്റുള്ള സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ടെന്നും കണ്ടെത്തൽ; ജൂവലറി മാഫിയ മാത്രമല്ല ഇത്ര വലിയ കടത്തിന് പിന്നിലെന്നും കേന്ദ്ര ഏജൻസികൾ; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും സംശയ നിഴലിൽ; ശിവശങ്കറും കുടങ്ങാൻ സാധ്യത; സ്വർണ്ണ കടത്തിൽ യുഎപിഎ വരും; കേസെടുത്ത് എൻ ഐ എ   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലെന്ന് സൂചന. കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് എൻഐഎ പരിശോധിക്കും. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരേയും അന്വേഷണം വരും. തിരുവനന്തപുരത്തെ ചില ഉന്നതർക്കെതിരേയും അന്വേഷണത്തിന്റെ ഭാഗമാക്കും.

വിഷയത്തിൽ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ പരിധിയിൽ വരും. സ്വർണക്കടത്തിൽ മാത്രം എൻഐഎയുടെ അന്വേഷണം ഒതുങ്ങില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിലേക്ക് ഇത്തരത്തിൽ വരുന്ന സ്വർണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ ആളുകൾ സ്വർണക്കടത്തിലൂടെ സമ്പത്ത് ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തി

അതേസമയം വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിനയയ്ക്കുന്ന രഹസ്യവിവരങ്ങൾ ചോർന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും. ഇതിനൊപ്പം കേരളാ പൊലീസിന്റെ നിസ്സഹകരണവും തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. യുഎപിഎ ആക്ട് അനുസരിച്ചുള്ള വകുപ്പകൾ ഉൾപ്പെടുത്തിയാകും എൻഐഎ കേസ് അന്വേഷിക്കുക.

കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ പലരും സ്വർണം എത്തിക്കാൻ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്. ആർക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് വ്യക്തമാകാതെയാണ് പലപ്പോഴും കേസ് അന്വേഷിക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ കൂടി പിന്തുണ ഈ കേസന്വേഷണത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എൻഐഎ നിയമത്തിൽ കള്ളക്കടത്ത് അന്വേഷിക്കാൻ അനുവാദമുണ്ട്. വിദേശത്തേക്ക് പോയി അന്വേഷണം നടത്താനും എൻഐഎക്ക് അനുമതിയുണ്ട്.

ദുബായ് ആസ്ഥാനമായി ആണ് ഈ സ്വർണക്കടത്ത് നടക്കുന്നത്. ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ള ചിലർ ഇതിനു പിന്നിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചുിരുന്നു കേരളത്തിലേക്ക് ആണ് സ്വർണം എത്തിയതെങ്കിലും ഇത് മറ്റുള്ള സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ടെന്നും ഇന്റലിജൻസ് കണ്ടെത്തി. ജൂവലറി മാഫിയ മാത്രമല്ല ഇത്ര വലിയ സ്വർണക്കടത്തിനു പിന്നിലെന്നും കണ്ടെത്തി. ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദബന്ധമുള്ളവർ ഇന്ത്യക്കെതിരേ പ്രവർത്തിക്കാൻ വൻതോതിൽ ഫണ്ട് ഒഴുക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബന്ധമാണ് ഇപ്പോഴത്തെ കടത്തിലും സംശയിക്കുന്നത്. കസ്റ്റംസിനും സിബിഐക്കും ഈ വിഷയത്തിലെ അന്വേഷണത്തിൽ പരിമിതികൾ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎക്ക് വിട്ടത്.

രാഷ്ട്രീയ ബന്ധമടക്കം ഇതിന് പിന്നിൽ സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പെട്ടെന്ന് തന്നെ കേസ് അന്വേഷണം അവസാനിപ്പിക്കില്ലെന്നാണ് കരുതുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ മാനങ്ങൾ എൻഐഎ അന്വേഷണത്തിന് ഉണ്ടാകുമെന്നാണ് വിവരം. കേസിൽ എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവായ ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിർദ്ദേശം. സ്വർണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിൽ ഇയാൾ സമ്മർദ്ദം ചെലുത്തിയിരുന്നു. കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് കസ്റ്റംസ് ഇന്ന് കോടതിയിൽ ആവശ്യപ്പെടും. സ്വപ്നയുടെ ഹർജി തന്നെ കുറ്റസമ്മതമാണെന്ന നിലപാടിലാണ് കസ്റ്റംസ്.

തലസ്ഥാനത്ത് യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സ്വർണക്കടത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിന് ഇന്നലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്. സ്വർണക്കടത്തിനു പിന്നിൽ ദേശവിരുദ്ധ ശക്തികളുമുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ സ്വർണക്കടത്തു സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചിരുന്നു. ഇപ്പോഴത്തെ കേസ് മാത്രമല്ല, കേരളത്തിൽ റിപ്പോർട്ട് ചെയത് ദുരൂഹമായ എല്ലാ സ്വർണക്കടത്ത് കേസുകളും എൻഐഎ അന്വേഷിക്കും. ഇതോടെ, കേരളത്തിൽ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുകൾ പുറത്തുവരും.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 30 കിലോ സ്വർണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ ഇരുവരും ഡിപ്ളോമിക് ചാനൽ വഴി സ്വർണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരിൽ ഇരുവരെയും കോൺസുലേറ്റിൽ നിന്ന് മാറ്റി. എന്നാൽ പിന്നീടും ഇവർ കള്ളക്കടത്ത് തുടർന്നു. വിമാനത്താവളത്തിൽ ബാഗ് എത്തിയാൽ ക്ലിയറിങ് ഏജന്റിന് മുന്നിൽ വ്യാജ ഐഡി കാർഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല. നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു.

രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വർണം ഇവർ ആർക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളിൽ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP