Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ വഴി ശരീരത്തിൽ കെട്ടിവെച്ചും, ബാഗേജിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; പിടികൂടിയത് 80ലക്ഷംരൂപയുടെ സ്വർണം; രണ്ടു ദിവസങ്ങളിലായി സ്വർണവുമായി കരിപ്പൂരിൽ പിടിയിലായത് 9ഗൾഫ് യാത്രക്കാർ

കരിപ്പൂർ വഴി ശരീരത്തിൽ കെട്ടിവെച്ചും, ബാഗേജിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; പിടികൂടിയത് 80ലക്ഷംരൂപയുടെ സ്വർണം; രണ്ടു ദിവസങ്ങളിലായി സ്വർണവുമായി കരിപ്പൂരിൽ പിടിയിലായത് 9ഗൾഫ് യാത്രക്കാർ

ജംഷാദ് മലപ്പുറം

മലപ്പുറം: രണ്ടു ദിവസങ്ങളിലായി സ്വർണവുമായി കരിപ്പൂർ വിമാനത്തവളത്തിൽ പിടിയിലായത് 9 ഗൾഫ് യാത്രക്കാർ. കരിപ്പൂർ വഴി ശരീരത്തിൽ കെട്ടിവെച്ചും, ബാഗേജിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്, പിടികൂടിയത് 80ലക്ഷംരൂപയുടെ സ്വർണം. സ്വർണം ശരീരത്തിൽകെട്ടിവെച്ചത് മിശ്രിത രൂപത്തിലാക്കിയ ശേഷം. കരിപ്പൂരിൽ ഒമ്പത് യാത്രക്കാരിൽ നിന്ന് 80 ലക്ഷത്തിന്റെ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.

രണ്ടുദിവസങ്ങളിലായി വിവിധ ഗൾഫ് യാത്രക്കാർ ഒളിപ്പിച്ചു കടത്തിയ രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയാണ് യാത്രക്കാർ സ്വർണം കൊണ്ടുവന്നത്. ശരീരത്തിൽ കെട്ടിവെച്ചും ബാഗേജിൽ ഒളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്. കള്ളക്കടത്ത് വർധിച്ചതോടെ കസ്റ്റംസ് പരിശോധന കർക്കശമാക്കിയിരിക്കുകയാണ്. കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പലപ്പോഴും കണ്ടെത്താനാകുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അധിവിഗദ്മായി ഒളിപ്പിച്ചാണ് സ്വർണം കടത്തുന്നത്.

കസ്റ്റസം ഡെപ്യൂട്ടി കമ്മീഷണർ ഡോ.രജി,അസി.കമ്മീഷണർ സുരേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ ജ്യോതിർമയി, രാധ,ഗോകുൽദാസ്, ആഷ ഐസക് വർഗീസ്, പ്രമോദ്, അഭിലാഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട്ടുകാരിയായ യുവതി കരിപ്പൂർ വിമാനത്തവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ചത് 288 ഗ്രാം സ്വർണം. കരിപ്പൂരിൽ നിന്ന് പിടികൂടിയത് 54ലക്ഷംരൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ ഒരു യാത്രക്കാരി ഉൾപ്പെടെ രണ്ടുപേരും വിമാന സീറ്റിനിടയിൽ ഒളിപ്പിച്ചു കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണം ഇന്ന് എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്.

രാവിലെ 11ന് ദുബായിൽ നിന്നെത്തിയ ഇൻഡിഗോ എയർവെയ്‌സിന്റെ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി താഹിർ, കോഴിക്കോട് വളയം സ്വദേശിയായ യാത്രക്കാരി എന്നിവരാണ് സ്വർണവുമായി പിടിയിലായത്. ഇരുവരിൽ നിന്നുമായി 698 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. അടിവസ്ത്രത്തിലൊളിപ്പിച്ച 562 ഗ്രാം സ്വർണ മിശ്രിതമാണ് താഹിറിൽ നിന്നു കണ്ടെത്തിയത്. ഇതിൽ നിന്നു 480 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്. കോഴിക്കോട് വളയം സ്വദേശിയായ യാത്രക്കാരി ഒളിപ്പിച്ചു കൊണ്ടുവന്ന 288 ഗ്രാം സ്വർണവും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തു.

ഇതേ വിമാനത്തിലെ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 560 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണക്കട്ടികളും എയർ കസ്റ്റംസ് ്ഇന്റലിജൻസ് പിടികൂടി. സ്വർണം എത്തിച്ച യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. പിടിച്ചെടുത്ത സ്വർണത്തിന് മാർക്കറ്റിൽ 54 ലക്ഷം രൂപ വിലമതിക്കും. ഡെപ്യൂട്ടി കമ്മീഷണർ ടി.എ.കിരൺ, അസിസ്റ്റന്റ് കമ്മീഷണർ എ.കെ.സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ കെ.പി.മനോജ്, രഞ്ജി വില്യം, എം.പ്രകാശ്, ഇൻസ്പക്ടർമാരായ കെ.മുരളിധരൻ, പ്രേം പ്രകാശ്, യോഗേഷ് യാദവ്, മിനിമോൾ, രോഹിത് കത്രി, ഹവീൽദാർ സി.അശോകൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP