Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ റമീസിന്റെ മൂന്ന് കൂട്ടാളികൾ പിടിയിൽ; മൂവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടു പേരും മുമ്പും സ്വർണ്ണക്കടത്തിൽ പ്രതികൾ ആയവർ; ജലാലിനെതിരെ തിരുവനന്തപുരം, ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകൾ; ഇതുവരെ പിടികൂടാൻ സാധിക്കാത്ത പ്രതിയെ പൊക്കി; കസ്റ്റംസ് കണ്ടെത്തിയത് സ്വപ്നയും സന്ദീപും സരിത്തും ചേർന്ന് രാജ്യത്തേക്ക് എത്തിച്ചത് നാൽപത് കോടിയുടെ സ്വർണ്ണമെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ റമീസിന്റെ മൂന്ന് കൂട്ടാളികൾ പിടിയിൽ; മൂവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടു പേരും മുമ്പും സ്വർണ്ണക്കടത്തിൽ പ്രതികൾ ആയവർ; ജലാലിനെതിരെ തിരുവനന്തപുരം, ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകൾ; ഇതുവരെ പിടികൂടാൻ സാധിക്കാത്ത പ്രതിയെ പൊക്കി; കസ്റ്റംസ് കണ്ടെത്തിയത് സ്വപ്നയും സന്ദീപും സരിത്തും ചേർന്ന് രാജ്യത്തേക്ക് എത്തിച്ചത് നാൽപത് കോടിയുടെ സ്വർണ്ണമെന്ന് കസ്റ്റംസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി ബന്ധമുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇവർക്ക് സ്വർണ്ണക്കടത്തുമായി അടുത്തബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. നിരവധി സ്വർണക്കടത്തു കേസുകളിലെ പ്രതികളാണ് ഇവർ. തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്.

രാജ്യാന്തരബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് നിലവിൽ കസ്റ്റംസിന്റെയും എൻ.ഐ.എയുടെയും അന്വേഷണം പോകുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്വർണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്. തിരുവനന്തപുരം, ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ജലീലിന് എതിരെയുണ്ട്. ഇതുവരെ കസ്റ്റംസിനോ ഡി.ആർ.ഐയ്ക്കോ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.

സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേർന്ന് രാജ്യത്തേക്ക് എത്തിച്ച നാൽപത് കോടിയോളം വിലമതിക്കുന്ന സ്വർണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് മുമ്പും സമാനകേസിൽ പിടിയിലായ വ്യക്തിയാണ്. 2015ൽ കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്തിയപ്പോഴാണ് കസ്റ്റംസിന്റെ പിടിയിലായത്. 17.5 കിലോഗ്രാം സ്വർണം കടത്തിയ കേസിലായിരുന്നു അറസ്റ്റിലായത്. അന്നും വെട്ടത്തൂരിലെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

റമീസ് രാഷ്ട്രീയ നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്നതായി വിവരമുണ്ട്. പലപ്പോഴും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവെന്നാണ് ആക്ഷേപം. പ്ലസ് ടു തോറ്റ ശേഷം പഠനം നിർത്തി. പിന്നീട് വിദേശത്തേക്ക് പോയ റമീസ് വൈകാതെ തിരിച്ചെത്തി നാട്ടിൽ സ്ഥിരതാമസമായി. പിന്നീടും ഇടക്കിടെ ഗൾഫിൽ പോയിവരുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 2015ൽ കേസ് വന്നതോടെ ഇയാളുടെ പേരിലുള്ള തോക്കിന്റെ ലൈസൻസ് അധികൃതർ റദ്ദാക്കിയിരുന്നു. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് റമീസ് സാമ്പത്തിക സഹായം നൽകാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കസ്റ്റംസ് പിടിയിലായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റമീസ് സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാന ഏജന്റാണ്. കേരളത്തിലേക്ക് കടത്തുന്ന സ്വർണം തമിഴ്‌നാട്ടിലേക്ക് എത്തിച്ച് പണം വാങ്ങി നൽകുന്നത് റമീസാണ്. റമീസിന്റെ അറസ്റ്റ് കേസിലെ പ്രധാന വഴിത്തിരിവാകും. ആർക്കൊക്കെ സ്വർണം കൈമാറിയിട്ടുണ്ടെന്ന് റമീസിൽനിന്ന് അറിയാനാവുമെന്നാണ് അന്വേഷകസംഘത്തിന്റെ പ്രതീക്ഷ.

ഇയാളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെക്കൂടി കസ്റ്റംസ് ഞായറാഴ്ച കസ്റ്റഡിയിൽ എടുത്തു. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. സ്വപ്നയുടെയും സന്ദീപ് നായരുടെയും അറസ്റ്റ് വാർത്തകൾക്കിടെയാണ് അതീവ രഹസ്യമായി കസ്റ്റംസ് അധികൃതർ മലപ്പുറത്തുനിന്ന് റമീസിനെ പിടികൂടിയത്. കേരളത്തിലേക്ക് സ്വർണംകടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്തബന്ധമാണ് ഉള്ളതെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിൽകഴിയവേ സ്വപ്ന, റമീസിനെ ഫോണിൽ വിളിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. റമീസിൽനിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ആളുടെ വിവരങ്ങൾ കസ്റ്റംസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP