Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം ശിവശങ്കറിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു; ഫോൺ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യലിനിടെ; ചോദ്യം ചെയ്യലിന് ശേഷവും ഫോൺ കസ്റ്റംസ് വിട്ടുനൽകിയിട്ടില്ല; ഫൊറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കാൻ കസ്റ്റംസ് നീക്കം; മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പ്രതികളുമായി വലിയ സൗഹൃദം; ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു നൽകിയതിൽ വ്യക്തതയില്ല; ക്ലീൻ ചീറ്റ് നൽകാതെ കസ്റ്റംസ് മുന്നോട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ ഫോൺ വാങ്ങിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷവും ഫോൺ കസ്റ്റംസ് വിട്ടുനൽകിയിട്ടില്ല. സിഡാക്കിൽ ഫോൺ ഫൊറൻസിക്ക് പരിശോധനയ്ക്ക് നൽകും. മറ്റ് പ്രതികളുടെ ഫോണുകൾക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്റെ ഫോണും അയക്കാനാണ് തീരുമാനം. സ്വർണ്ണക്കടത്ത് പ്രതികളെ ശിവശങ്കർ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

നയതന്ത്ര ചാനലിലൂടെ നടന്ന സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. സരിത്തും സ്വപ്ന നായരും അടക്കം സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദം എം ശിവശങ്കറിന് ഉണ്ടെന്നത് വ്യക്തമാണ്. സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കർ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഫോൺ വിളികൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. ഫോൺ പരിശോധനയിലൂടെ കൂടുതൽ വ്യക്തത കൈവരുമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.

അറസ്റ്റിലായ ജലാലും റമീസും ചേർന്നാണ് കള്ളക്കടത്തിന് പണം മുടക്കാൻ ആളെ കണ്ടെത്തിയത്. സന്ദീപും റമീസുമാണ് നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞ്, സ്വപ്നയേയും സരിത്തിനേയും ഇതിനായി സമീപിച്ചത്. കള്ളക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തിയത് ജലാലാണ്. പണം മുടക്കുന്നവർക്ക് ലാഭ വിഹിതം വിതരണം ചെയ്തിരുന്നതും സ്വർണം വാങ്ങാൻ ആളെ കണ്ടെത്തിയിരുന്നതും ജലാൽ ആണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ്. സരിത്തും സ്വപ്ന നായരും അടക്കം സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദമാണ് എം ശിവശങ്കറിന് ഉണ്ടായിരുന്നത്. വീട് എടുത്ത് നൽകിയതിന്റെ വിശദാംശങ്ങൾ അടക്കം പുറത്ത് വന്നുകഴിഞ്ഞു. എന്തിനാണ് മുറി എടുത്ത് നൽകിയതെന്നടക്കം വ്യക്തമാകേണ്ടതുണ്ട്. കള്ളക്കടത്തിൽ പങ്കുണ്ടോയെന്ന് സ്വപ്ന അടക്കുള്ളവരിൽ നിന്നെ വ്യക്തമാക്കൂ എന്നും കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.

കസ്റ്റംസ് നിയമം 108 അനുസരിച്ച് ശിവശങ്കറിന്റെ മൊഴി എടുത്തിട്ടുണ്ട്. സ്വപ്നയുമായി അടുത്ത സൗഹൃദമെന്നാണ് കസ്റ്റംസിന് എം ശിവശങ്കർ നൽകിയ മൊഴി. ഫോൺ വിളികൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. ശിവശങ്കറിന്റെ കാര്യത്തിൽ കൂടുതൽ പരിശോധന ഉണ്ടാകുമെന്നും കസ്റ്റംസ് വ്യത്തങ്ങൾ വ്യക്തമാക്കി.

അറസ്റ്റിലായ ജലാലും റമീസും ചേർന്നാണ് കള്ളക്കടത്തിന് പണം മുടക്കാൻ ആളെ കണ്ടെത്തിയത്. സന്ദീപും റമീസുമാണ് നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത്, സ്വപ്നയേയും സരിത്തിനേയും ഇതിനായി സമീപിച്ചു. കള്ളക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തിയത് ജലാലാണ്. പണം മുടക്കുന്നവർക്ക് ലാഭ വിഹിതം വിതരണം ചെയ്തിരുന്നതും സ്വർണം വാങ്ങാൻ ആളെ കണ്ടെത്തിയിരുന്നതും ജലാൽ ആണെന്നും ആണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

അതിനിടെ കോഴിക്കോട് മേഖലയിലെ ചില ജൂവലറികൾ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. സ്വർണം വാങ്ങിയെന്ന് കരുതുന്ന ജൂവലറികളിലാണ് പരിശോധന നടക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP