Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കടത്തു കേസിൽ ഹൈക്കോടതി മുൻ ജഡ്ജിയും എൻഐഎയുടെ നിരീക്ഷണത്തിൽ; മുൻ ന്യായാധിപനോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിർദേശിച്ചത് അടുത്ത ബന്ധുവിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തതോടെ; ഒരു ട്രസ്റ്റ് വഴി വിദേശഫണ്ട് സ്വീകരിച്ചതും സ്‌കൂളിന്റെ ഫണ്ട് സമാഹരണത്തിനായി ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമം നടത്തിയതും സംശയാസ്പദം; സ്വർണവുമായി ബന്ധപ്പെട്ട കേസിൽ നൂറ് കോടി പിഴ ഈടാക്കി വിട്ടുകൊടുക്കാൻ വിധിച്ചതും എൻഐഎ നോട്ടമിട്ട മുൻ ന്യായാധിപൻ തന്നെ

സ്വർണ്ണക്കടത്തു കേസിൽ ഹൈക്കോടതി മുൻ ജഡ്ജിയും എൻഐഎയുടെ നിരീക്ഷണത്തിൽ; മുൻ ന്യായാധിപനോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിർദേശിച്ചത് അടുത്ത ബന്ധുവിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തതോടെ; ഒരു ട്രസ്റ്റ് വഴി വിദേശഫണ്ട് സ്വീകരിച്ചതും സ്‌കൂളിന്റെ ഫണ്ട് സമാഹരണത്തിനായി ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമം നടത്തിയതും സംശയാസ്പദം; സ്വർണവുമായി ബന്ധപ്പെട്ട കേസിൽ നൂറ് കോടി പിഴ ഈടാക്കി വിട്ടുകൊടുക്കാൻ വിധിച്ചതും എൻഐഎ നോട്ടമിട്ട മുൻ ന്യായാധിപൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുറുകവേ ഉന്നതരിലേക്കും അന്വേഷണം നീങ്ങുന്നു. തീവ്രവാദ ബന്ധവും ഹവാല പണഇടപാടുമെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന കേസിൽ എൻഐഎ നിരീക്ഷണത്തിലുള്ളത് ഹൈക്കോടതിയിലെ മുൻ ന്യായാധിപനാണെന്ന സൂചനകളും പുറത്തുവരുന്നു. ജന്മഭൂമി ദിനപത്രമാണ് ഹൈക്കോടതി മുൻ ന്യായാധിപനെ എൻഐഎ നിരീക്ഷണത്തിലാക്കിയെന്ന വാർത്ത പുറത്തുവിട്ടത്. ഈ ന്യായാധിപന്റെ ബന്ധുവിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തതോടെയാണ് ജഡ്ജിയും സംശയത്തിലായത്. വിദേശഫണ്ട് ഇദ്ദേഹം ഉൾപ്പെട്ട ട്രസ്റ്റ് കൈപ്പറ്റിയത് അടക്കം വിവാദങ്ങൾക്ക് ഇട നൽകുന്നുണ്ട്. മുൻപ് സർക്കാർ അഭിഭാഷകനായും പ്രവർത്തിച്ചിരുന്നയാളാണ് ഈ മുൻ ന്യായാധിപൻ.

ബന്ധുവിനെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ ഇദ്ദേഹത്തോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. വളരെ അടുത്ത ബന്ധുവായ അഭിഭാഷകനെയാണ് ചെന്നൈയിൽ കസ്റ്റഡിയിലെടുത്ത് എൻഐഎ ഡിഐജി കെബി വന്ദന ചോദ്യം ചെയ്യുന്നത്. കേരളത്തിലെ സ്വർണക്കടത്തു സംഘങ്ങളുമായി അറിഞ്ഞോ അറിയാതെയോ ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന സൂചനകയാണ് എൻഐഎ നൽകിയിരിക്കുന്നത്. കൂടാതെ ഇദ്ദേഹം മുമ്പ് അംഗമായിരുന്ന ഒരു ട്രസ്റ്റ് വിദേശഫണ്ട് സ്വീകരിച്ചതും അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ ഒരു സ്‌കൂളിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമമാണ് മുൻ ജഡ്ജിക്കെതിരെ സംശയം വർധിപ്പിച്ചതെന്നും ജന്മഭൂമി വാർത്തയിൽ പറയുന്നു.

സർവീസിലായിരുന്ന വേളയിൽ ചില കേസുകളിൽ പക്ഷപാതം കാണിച്ചെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയിൽ തീർപ്പു കൽപ്പിച്ചതിനെത്തുടർന്നായിരുന്നു ഈ ആരോപണം. കൊച്ചി കേന്ദ്രീകരിച്ചു നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് സ്വർണം പിടികൂടിയ കേസിൽ നൂറ് കോടിയോളം രൂപ പിഴ ഈടാക്കി വിട്ടുകൊടുക്കാൻ ഇദ്ദേഹം വിധിച്ചിരുന്നു. ഇതിലെ പ്രതികളെ കുറിച്ചും എൻഐഎ അന്വേഷിക്കുന്നുണ്ട്. കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ചതിനു ശേഷം നഗരത്തിൽ തന്നെയാണ് താമസം. ജഡ്ജിയാവുന്നതിനു മുമ്പ് ഒന്നിലേറെ തവണ സർക്കാർ അഭിഭാഷകനായിരുന്നു. ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമവും സ്വർണക്കടത്ത് കേസിൽ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അഭിഭാഷകന് കൊൽക്കത്തയിലെ മാഫിയയുമായുള്ള ബന്ധവുമാണ് അന്വേഷണം ഇദ്ദേഹത്തിലും എത്തിച്ചിരിക്കുന്നത്.

കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തുകൊൽക്കത്തയിൽ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനായിരുന്നു. അതേസമയം മുൻ ജഡ്ജി എൻഐഎ നിരീക്ഷണത്തിലാണെന്ന വാർത്തകൾ പുറത്തുവരവേ ഇപ്പോൾ സാമൂഹ്യ പ്രവർത്തകൻ കൂടിയായ മറ്റൊരു പ്രമുഖ മുൻ ന്യായാധിപനാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇത് തീർത്തും തെറ്റായ കാര്യമാണ് താനും. അതേസമയം കേസിൽ മൂന്നു പേരെ കൂടി തമിഴ്‌നാടിൽ നിന്ന് എൻഐഎ കസ്റ്റഡിയിൽ എടുത്തു. തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഏജന്റുമാരാണ് ഇവർ. അതിനിടെ കസ്റ്റഡിയിലുള്ള സന്ദീപിന്റെയും സ്വപ്ന സുരേഷിന്റെയും കസ്റ്റഡി കാലാവധി അവസാനിച്ചതോടെ 21 വരെ റിമാൻഡ് ചെയ്തു.

ട്രിച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘം അനധികൃതമായി കടത്തുന്ന സ്വർണം വിൽക്കാൻ സഹായിക്കുന്നവരാണ്. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വർണം വിൽക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാർ ബന്ധപ്പെട്ടിരുന്നതായാണ് എൻഐഎ സംഘത്തിന്റെ വിലയിരുത്തൽ. പിടിയിലായ മൂന്ന് പേരേയും ചൈന്നൈയിൽ എത്തിച്ചു ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട്, കർണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. ഈ സംസ്ഥാനങ്ങളിലുള്ളവരുടെയും വിസ സ്റ്റാമ്പിങ്ങും മറ്റും തിരുവനന്തപുരത്തൊക്കെ നടത്തിയിരുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഇവിടങ്ങളിലേക്കും നീളുന്നത്.

അതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എൻഐഎ പരിശോധന നടത്തിയിരുന്നു എൻഐഎ ദക്ഷിണ മേഖല മേധാവി കെ.ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ പരിശോധന നടത്തിയ സംഘം കസ്റ്റംസ് അധികൃതരുമായി കൂടിക്കാഴ്‌ച്ചയും നടത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയും സ്വർണം കടത്ത് സംഘം കള്ളക്കടത്ത് നടത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ പരിശോധന. വിമാനത്താവളത്തിൽ എത്തിയ അന്വേഷണ സംഘം കാർഗോ വിഭാഗത്തിൽ പരിശോധന നടത്തി. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ മലപ്പുറം സ്വദേശി കെ.ടി റമീസിനെ മുൻപ് നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു.

വിമാനത്താവളം വഴി സ്വർണം കടത്തിയതിനും തോക്ക് കടത്തിയതിനുമായിരുന്നു അന്ന് പിടികൂടിയത്. അപ്പോഴെല്ലാം തുടരന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെട്ട റമീസ് പിന്നീടും വിമാനത്താവളം വഴി സ്വർണം കടത്തിയിരുന്നു. കൊച്ചി വിമാനത്താവളം വഴി നടത്തിയ സ്വർണ്ണക്കടത്തുകളുടെ വിവരം ശേഖരിക്കാനായിരുന്നു എൻഐഎയുടെ പരിശോധന.സ്വർണ്ണക്കടത്തിൽ ബന്ധമുള്ളതായി കണ്ടെത്തിയ മൂവാറ്റുപുഴ സംഘം പലപ്പോഴായി കൊച്ചി വഴി സ്വർണം കടത്തിയിരുന്നു. സ്വർണം കടത്താനായി കള്ളക്കടത്ത് സംഘത്തെ സഹായിച്ച ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP