Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്തു കേസിൽ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി; അഡ്വ.ഷൈജൻ സി ജോർജ്ജിനെ മാറ്റി നിയമിച്ചത് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പാനലിൽ ഇല്ലാത്ത അഡ്വ. ടി എ ഉണ്ണിക്കൃഷ്ണനെ; മാറ്റത്തിൽ പ്രതിഷേധിച്ച് ഷൈജൻ സി. ജോർജ് എൻഫോഴ്സ്‌മെന്റ് ഡയറക്ടർക്ക് രാജിക്കത്ത് നൽകി; പുതിയതായി നിയമിച്ച ഉണ്ണികൃഷൻ ബിജെപി അനുഭാവിയെന്ന് ഷൈജന്റെ ആരോപണം; എല്ലാം ചേർത്ത് നോക്കുമ്പോൾ കേസിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളാണ് വ്യക്തമാകുന്നതെന്നും ഷൈജൻ

സ്വർണ്ണക്കടത്തു കേസിൽ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി; അഡ്വ.ഷൈജൻ സി ജോർജ്ജിനെ മാറ്റി നിയമിച്ചത് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പാനലിൽ ഇല്ലാത്ത അഡ്വ. ടി എ ഉണ്ണിക്കൃഷ്ണനെ; മാറ്റത്തിൽ പ്രതിഷേധിച്ച് ഷൈജൻ സി. ജോർജ് എൻഫോഴ്സ്‌മെന്റ് ഡയറക്ടർക്ക് രാജിക്കത്ത് നൽകി; പുതിയതായി നിയമിച്ച ഉണ്ണികൃഷൻ ബിജെപി അനുഭാവിയെന്ന് ഷൈജന്റെ ആരോപണം; എല്ലാം ചേർത്ത് നോക്കുമ്പോൾ കേസിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളാണ് വ്യക്തമാകുന്നതെന്നും ഷൈജൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം നടത്തുന്നത് മൂന്ന് ഏജൻസികളാണ്. കസ്റ്റംസിന് പുറമേ എൻഐഎയും എൻഫോഴ്‌സ്‌മെന്റും ഈ കേസ് അന്വേഷിക്കുന്നു. തീവ്രവാദ ബന്ധവും സാമ്പത്തിക തിരിമറിയും അടക്കമുള്ള ആരോപണങ്ങൾ ഉയർന്ന കേസിൽ എൻഫോഴ്‌സമെന്റ് അന്വേഷണവും അതിന്റെ മുറയ്ക്ക് നടക്കുകയാണ്. ഇതിനിടെ കേസിൽ എൻഫോഴ്സമെന്റ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി. മാറ്റത്തിൽ പ്രതിഷേധിച്ച് അഡ്വ.ഷൈജൻ സി ജോർജ് സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചു. സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ കസ്റ്റഡിയിലുള്ള പ്രതികളെ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റിന് വേണ്ടി രണ്ട് തവണ ഹാജരായ അഭിഭാഷകനെയാണ് ഇന്ന് അപേക്ഷ പരിഗണിക്കാനിരിക്കെ മാറ്റിയത്.

സ്പെഷ്യൽ പ്രോസിക്യൂട്ടർ പാനലിൽ ഇല്ലാത്ത ഹൈക്കോടതി അഭിഭാഷകൻ ടി എ. ഉണ്ണികൃഷ്ണനെയാണ് എൻഫോഴ്സ്മെന്റ് ചുമതലപ്പെടുത്തിയത്. മാറ്റത്തിൽ പ്രതിഷേധിച്ച് ഷൈജൻ സി. ജോർജ് രാജിക്കത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടർ മെയിൽ അയച്ചു. രാഷ്ട്രീയ നീക്കങ്ങളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് ഷൈജൻ സി ജോർജ് പ്രതികരിച്ചു. കേസിന്റെ വിവരങ്ങളും എൻഫോഴ്സ്മെന്റിന്റെ നീക്കങ്ങളും ചോദിച്ച് ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ അഭിഭാഷകൻ വിളിച്ചിരുന്നു. എന്നാൽ വകുപ്പ്തല രഹസ്യവിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് താൻ അറിയിച്ചു.

അസിസ്റ്റന്റ് സോളിസ്റ്റർ ജനറലിന്റെ നിർദേശാനുസരണമാണ് വിളിക്കുന്നതെന്നാണ് വിളിച്ച അഭിഭാഷകൻ പറഞ്ഞത്. പുതിയതായി നിയമിച്ച ഉണ്ണികൃഷൻ ബിജെപി അനുഭാവിയാണ്. എല്ലാം ചേർത്ത് നോക്കുമ്പോൾ കേസിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളാണ് വ്യക്തമാകുന്നതെന്നും ഷൈജൻ സി ജോർജ് പറഞ്ഞു. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല, ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് അന്വേഷിക്കുന്നത്. പണത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം പല വമ്പൻ സ്രാവുകളിലേക്കും എത്താനിടയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഇന്ന് കോടതി ഹർജി പരിഗണിക്കാനിരിക്കേ ഇന്നലെ രാത്രിയാണ് തന്നെ മാറ്റിയ വിവരം അറിയിച്ചതെന്ന് ഷൈൻ സി ജോർജ് പറഞ്ഞു. പകരം നിയമിച്ചത് കേന്ദ്രസര്ക്കാർ അഭിഭാഷകനായ ടി എ ഉണ്ണിക്കൃഷ്ണനെ. താൻ തുടർന്നാൽ കേസിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും ഇത് മനസ്സിലാക്കി, തന്നെ മാറ്റാന് രാഷ്ട്രീയതീരുമാനം എടുക്കുകയായിരുന്നുവെന്നും ഷൈൻ സി ജോർജ് ആരോപിച്ചു

എന്നാൽ ഷൈൻ സി ജോർജിനെ മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന്റെ വാദം. നിലവിൽ മൂന്ന് കേന്ദ്ര ഏജൻസികൾ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നുണ്ട്. ചിലപ്പോൾ പരസ്പരം വൈരുദ്ധ്യമുള്ള കണ്ടെത്തലുകൾക്ക് സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ എല്ലാ ഏജൻസികളുടെയും ഏകോപനം അസി സോളിസറ്റർ ജനറലിനെ ഏല്പിച്ചു. ഇതോടെ ,അദ്ദഹേത്തെ സഹായിക്കാൻ കേന്ദ്ര അഭിഭാഷകനെ തന്നെ നിയമിക്കേണ്ടി വന്നുവെന്നാണ് വിശദീകരണം.

കേസിലെ പ്രതികളെ എൻഫോഴ്സമെന്റ് ഡയറക്റേറ്റ് ബുധാനാഴ്ച കോടതിയിൽ ഹാജരാക്കണം എന്നാണ് എറണാകളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതേണാ ഉത്തരവിട്ടിരുന്നത്. ഇതിന് മുമ്പാണ് നാടകീയ സംഭവങ്ങളും ഉണ്ടായത്. അതിനിടെ സ്വർണക്കടത്ത് കേസിൽ സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും. സി അപ്റ്റിലെ 3 ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് അനേഷണം ശക്തമാക്കി. പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ബുധനാഴ്‌ച്ച ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശം.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും. സി ആപ്റ്റിലെ മുതിർന്ന മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്നും സി ആപ്റ്റിലേയ്ക്ക് പാർസലുകൾ വന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടത്തിയിരുന്നു. ഇത് സംബന്ധിച്ചായിരിക്കും മൊഴിയെടുക്കൽ. മൊഴിയെടുപ്പിന് മുന്നോടിയായി സി ആപ്റ്റിൽ നിന്നും ഏതാനും രേഖകൾ ഉദ്യോഗസ്ഥർ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം ശക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP