Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ചരടുവലിക്കുന്നതാര്? കേസ് നിർണായക വഴിത്തിരിവിൽ നിൽക്കേ കസ്റ്റംസ് അന്വേഷണ സംഘത്തെ ഉടച്ചുവാർക്കാൻ നീക്കം; പത്ത് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകി ഉത്തരവിറങ്ങിയത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അറിയാതെ; നിർണായ ഘട്ടത്തിലെ നീക്കത്തിൽ സുമിത് എതിർപ്പ് അറിയിച്ചതോടെ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു; മാറ്റാൻ ശ്രമിച്ചത് മലബാർമേഖലയിൽ അന്വേഷണത്തിൽ പ്രധാനികളെ; നീക്കത്തിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് സൂചന

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ചരടുവലിക്കുന്നതാര്? കേസ് നിർണായക വഴിത്തിരിവിൽ നിൽക്കേ കസ്റ്റംസ് അന്വേഷണ സംഘത്തെ ഉടച്ചുവാർക്കാൻ നീക്കം; പത്ത് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകി ഉത്തരവിറങ്ങിയത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അറിയാതെ; നിർണായ ഘട്ടത്തിലെ നീക്കത്തിൽ സുമിത് എതിർപ്പ് അറിയിച്ചതോടെ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു; മാറ്റാൻ ശ്രമിച്ചത് മലബാർമേഖലയിൽ അന്വേഷണത്തിൽ പ്രധാനികളെ; നീക്കത്തിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത അട്ടിമറിക്കാൻ വേണ്ടി അരയും തലയും മുറുക്കി സംസ്ഥാനത്തെ സ്വർണ്ണമാഫിയ. കേസിലെ അന്വേഷണം അനിതിർണായകമായ ഘട്ടത്തിൽ എത്തിനിൽക്കവേയാണ് അന്വേഷണ സംഘത്തെ ഉടച്ചുവാർക്കാൻ നീക്കം നടന്നത്. ഇത് വിവാദമായതടെ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. മാതൃഭൂമി ദിനപത്രമാണ് നിർണായകമായ ഈ വാർത്ത പുറത്തുവിട്ടത്. കൊച്ചി കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

നിലവിലെ അന്വേഷണസംഘത്തിന്റെ തലലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചനയും പുറത്തുവന്നതോടെയാണ് തീരുമാന വിവാദമായത്. ഇപ്പോഴത്തെ നീക്കത്തിനെതിരെ സുമിത് കുമാർ കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിർപ്പറിയിച്ചു. ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മിഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യംചെയ്താണ് സുമിത് കുമാർ ഉന്നതങ്ങളിലേക്ക് എതിർപ്പറിയിച്ചത്. തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു, എന്നാൽ, പിൻവലിച്ചിട്ടില്ലെന്നാണ് പത്രം റിപ്പോർട്ടു ചെയ്യുന്നത്.

കേസിലെ അന്വേഷണം നിർണായകമായ ഘട്ടത്തിലേക്ക് കടന്നിരിക്കവേയാണ് കസ്റ്റംസിന് ഉള്ളിലും വിവാദമുണ്ടാകുന്ന തീരുമാനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് കാര്യമാണ്. മലബാറിൽ സ്വർണ്ണക്കടത്ത് മാഫിയയിലേക്ക് അന്വേഷണം പുരോഗമിക്കുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടവർ രാഷ്ട്രീയ കേന്ദ്രങ്ങൾക്കും ഏറെ വേണ്ടപ്പെട്ടവാരാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഷ്ട്രീയ താൽപ്പര്യം അടങ്ങിയ സ്ഥലം മാറ്റ ഉത്തരവും പുറത്തുവന്നത്.

സത്യസന്ധതയ്ക്കു പേരുകേട്ട സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആഴത്തിലേക്കു കടന്നത് പലരേയും അലോസരപ്പെടുത്തിയിരുന്നു. മലബാർമേഖലയിൽ അന്വേഷണത്തിൽ പ്രധാനികളായ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം കോഴിക്കോട് ഓഫീസിൽ സമാനമായ ഉത്തരവിറക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. എന്നാൽ, ഉന്നത ഇടപെടലിനെപ്പോലും അവഗണിച്ചാണ് ബുധനാഴ്ച പുതിയ ഉത്തരവിറക്കിയത്. സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റു യൂണിറ്റുകളിലേക്കും ഡിപ്പാർട്ട്മെന്റിലേക്കുമാണ് മാറ്റിയത്. കസ്റ്റംസ് പ്രിവന്റീവിൽ വരുന്ന ഉദ്യോഗസ്ഥർ പല ഡിപ്പാർട്ട്മെന്റുകളിൽ സാമർഥ്യം തെളിയിച്ചവരാണ്. ഇവരുടെ ആത്മവിശ്വാസം തകർക്കുന്നതായി സ്ഥലംമാറ്റം.

സ്വർണക്കടത്തുകേസിൽ കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് അടക്കം നിർണായക തീരുമാനം കൈക്കൊണ്ട ഉദ്യോഗസ്ഥനാണ് സുമിത് കുമാർ. തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പതുകിലോ സ്വർണം പിടിച്ചയുടൻ പി.ആർ.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാൻ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ''ഇവർക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസിൽ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ. അതിനാൽ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങൾക്കറിയാം'' എന്നായിരുന്നു സുമിത് കുമാർ പ്രതികരിച്ചിരുന്നത്. തുടർന്ന് അന്വേഷണവുമായി മുന്നോട്ടു പോകുകയും ചെയ്തു. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അലോസരപ്പെടുത്തിയിരുന്നു.

അതിനിടെ സ്വർണ്ണക്കടത്തു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണ കേസിൽ ചൂതാട്ട നിരോധന നിയമ പ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും എൻഫോഴ്സ്മെന്റ് അന്വേഷിക്കും. കേസിൽ കള്ളപ്പണ ഇടപാടുകാർക്കും ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്. എൻഫോഴ്സ്മെന്റിന്റെ സ്പെഷ്യൽ യൂണിറ്റിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. സ്വർണം വിദേശത്ത് നിന്നെത്തിയതായതിനാൽ ഇവയുടെ മൂല്യം കണക്കാക്കൽ, ആ പണത്തിന്റെ വിനിയോഗം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ എൻഫോഴ്സ്മെന്റ് പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കസ്റ്റംസും എൻഐഎയുമാണ് കേസ് അന്വേഷിക്കുന്നത്.

അതിനിടെ സ്വർണക്കടത്ത് കേസിൽ ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സിസിടിവി ഇടിമിന്നലിൽ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സെക്രട്ടേറിയറ്റിൽ വൻ തോതിൽ അനധികൃത നിയമനം നടക്കുന്നുവെന്നും ഇതിന് പിന്നിലും ചീഫ് സെക്രട്ടറിയാണെന്നും ചെന്നിത്തല ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP