Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

മലദ്വാരം മാത്രമല്ല, സ്വർണം കടത്താൻ മറ്റു വഴികളും! പേനയുടെ റീഫില്ലിനുള്ളിലും സ്വർണം ഒളിപ്പിച്ചു കടത്തുന്നു; നാലു ബോൾ പോയിന്റ് പേനകളുടെ റീഫില്ലിനുള്ളിൽ സ്വർണ റോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ചു; കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വർണം

മലദ്വാരം മാത്രമല്ല, സ്വർണം കടത്താൻ മറ്റു വഴികളും! പേനയുടെ റീഫില്ലിനുള്ളിലും സ്വർണം ഒളിപ്പിച്ചു കടത്തുന്നു; നാലു ബോൾ പോയിന്റ് പേനകളുടെ റീഫില്ലിനുള്ളിൽ സ്വർണ റോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ചു; കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വർണം

ജംഷാദ് മലപ്പുറം

മലപ്പുറം: സ്വർണം കടത്താൻ വിവിധ മാർഗ്ഗങ്ങൾ പരീക്ഷിച്ചു കടത്തുകാർ. മലദ്വാരത്തിൽ സ്വർണം കടത്തുകയും പിടികൂടുകയും ചെയ്യുന്നത് പതിനായതിന് പിന്നാലെ ഇപ്പോൾ പുതിവഴികളും തേടുകയാണ് സ്വർണ്ണക്കടത്തു സംഘങ്ങൾ. കരിപ്പൂർ വിമാനത്തവളത്തിൽ പേനയുടെ റീഫിലിനുള്ളിലും ശരീരത്തിനുള്ളിലും വസ്ത്രങ്ങളിലുമായി ഒളിപ്പിച്ചുവച്ചു കൊണ്ടുവന്ന ഏകദേശം 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

ഇന്നലെ ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നായാണ് 1.3 കിലോയോളം സ്വർണം കോഴിക്കോട് വിമാനത്താവളത്തിലെ എയർ കസ്റ്റീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. രാവിലെ ദുബായിൽനിന്നും എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ മലപ്പുറം കെ പുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാലു ബോൾ പോയിന്റ് പേനകൾ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ അവയുടെ റീഫിലിനുള്ളിൽ സ്വർണ റോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്ന് കണ്ടെത്തി. ഇങ്ങനെ ഒളിപ്പിച്ച ഏകദേശം രണ്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന 42 ഗ്രാം തൂക്കമുള്ള നാലു സ്വർണറോഡുകളാണ് കണ്ടെത്തിയത്.

രാത്രി എയർ ഇന്ത്യാ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ ബേലികോത്ത് ഷാനവാസിനെ (26) ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ഷാനവാസ് ധരിച്ചിരുന്ന പാന്റ്സിനും അടിവസ്ത്രത്തിനും അസാമാന്യ ഭാരം തോന്നി. പിന്നീട് ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ ഷാനവാസിന്റെ പാന്റ്സും അടിവസ്ത്രവും സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെന്നു കണ്ടെത്തി.

1116 ഗ്രാം തൂക്കമുള്ള സ്വർണ്ണമിശ്രിതമടങ്ങിയ ഈ വസ്ത്രങ്ങളിൽനിന്നും സ്വർണം പിന്നീട് വേർതിരിച്ചെടുക്കുന്നതാണ്. മറ്റൊരു കേസിൽ ജിദ്ദയിൽ നിന്നും എത്തിയ കോഴിക്കോട് ശിവപുരം സ്വദേശിയായ പറയരു കുന്നുമ്മേൽ അൻസിൽ (32) തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 795 ഗ്രാം തൂക്കമുള്ള മൂന്നു ക്യാപ്സൂളുകളാണ് എയർ കസ്റ്റീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം പിന്നീട് വേർതിരിച്ചെടുക്കുന്നതാണ്. ഈ മൂന്നു കേസുകളിലും കസ്റ്റംസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP