Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കസ്റ്റംസിനെ വെട്ടിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച 43 ലക്ഷം രൂപയുടെ സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ചു; പുറത്തിറങ്ങിയ 21കാരൻ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ച് പൊലീസിന്റെ പിടിയിലായി; കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത് പിടികൂടി

കസ്റ്റംസിനെ വെട്ടിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച 43 ലക്ഷം രൂപയുടെ സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ചു; പുറത്തിറങ്ങിയ 21കാരൻ  കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ച് പൊലീസിന്റെ പിടിയിലായി; കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത് പിടികൂടി

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽനിന്നും കസ്റ്റംസിനെ വെട്ടിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച 43ലക്ഷം രൂപയുടെ സ്വർണം വിമാനത്തവളത്തിന് പുറത്തെത്തിച്ച 21കാരൻ പൊലീസ് പിടിയിൽ. കരിപ്പൂർ വിമാനത്താവളം വഴി 837 ഗ്രാം സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്നു കരിപ്പൂർ പൊലീസ് പരാജയപ്പെടുത്തിയത്. സ്വർണം കടത്താൻ ശ്രമിച്ച കോഴികോട് തൊട്ടിൽപാലം സ്വദേശി മുഹമ്മദ് സാബിറിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുബായിൽനിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇയാൾ ശരീരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിലാണ് മിശ്രിതരൂപത്തിൽ സ്വണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇന്നലെ രാവിലെ 10നു ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് മുഹമ്മദ് സാബിർ കരിപ്പൂർ എയർപോർട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ സാബിർ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വച്ചാണ് സാബിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ സാബിർ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു.

എന്നാൽ സ്വർണം കണ്ടെടുക്കാൻ കഴിയാത്തതിനെതുടർന്ന് സാബിറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്സ്റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു.സാബിറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വർണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP