Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലല്ല; നേരത്തെ പുറത്തുവന്ന ചിത്രങ്ങൾ തടവിലെന്നു കാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചത്'; കാണാതായ യുവാവ് വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിൽ

'ഞാൻ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലല്ല; നേരത്തെ പുറത്തുവന്ന ചിത്രങ്ങൾ തടവിലെന്നു കാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചത്'; കാണാതായ യുവാവ് വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: താൻ ദുബായിൽ തടവിൽ അല്ലെന്ന് വിശദീകരിച്ചു സ്വർണ്ണക്കടത്തു സംഘം തടവിലാക്കിയെന്ന് വീട്ടുകാർ ആരോപിച്ച ജലീൽ. നേരത്തെ പുറത്ത് വന്ന ചിത്രങ്ങൾ, തടവിലെന്നുകാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചതാണെന്നും ജസീൽ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിനെ മുഖ്യപ്രതി നാസറിന് പരിചയപെടുത്തിയത് ജസീൽ ആണ്. ജസീലിനെ സ്വർണക്കടത്ത് സംഘം ദുബായിൽ തടവിലാക്കി എന്ന് കൂത്ത്പറമ്പ് പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. ഭാര്യ നിസയുടെ പരാതിയിൽ പെരുവണ്ണാമുഴി പൊലീസും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

മൂര്യാട് കാരക്കുറ്റിയിലെ പൂങ്കാവനത്തിൽ ജസീൽ ജലീൽ (25) ദുബായിൽ 3 മാസമായി സ്വർണക്കടത്തു സംഘത്തിന്റെ തടവിലാണെന്നും പരാതി നൽകിയിട്ടു മാസങ്ങളായിട്ടും പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയില്ലെന്നും ജസീലിന്റെ പിതാവും വിമുക്ത ഭടനുമായ വി.വി.അബ്ദുൽ ജലീൽ ആരോപിച്ചിരുന്നു. കോഴിക്കോട് പന്തിരിക്കരയിൽ കൊല്ലപ്പെട്ട ഇർഷാദിനെ സ്വർണക്കടത്തു സംഘത്തിനു പരിചയപ്പെടുത്തിയതു ജസീലാണെന്നു പറഞ്ഞാണു തടവിലാക്കിയതെന്നും ജലീൽ പറഞ്ഞു.

താമരശ്ശേരി സ്വദേശി മുഹമ്മദ് സ്വാലിഹെന്ന 916 നാസറാണ് ജസീലിനെ തട്ടിക്കൊണ്ടു പോയതെന്നും ഇക്കാര്യം സ്വാലിഹ് തന്നെ വിളിച്ചു പറഞ്ഞിരുന്നെന്നും ജസീലിന്റെ പിതാവ് അബ്ദുൽ ജലീൽ പറഞ്ഞു. പന്തിരക്കരിയിലെ ഇർഷാദിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് ജസീൽ. മകൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ തടവിലാണെന്ന് മൂന്ന് മാസം മുൻപ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ദുബായിൽ നിന്നും ഭീഷണി കോളുകൾ വന്നതിന് പിന്നാലെയാണ് പരാതി നൽകിയത്. സ്റ്റേഷനിൽ കാര്യം തിരക്കുമ്പോൾ അന്വേഷണം നടക്കുകയാണെന്നാണ് പറഞ്ഞ് മടക്കി അയക്കുമെന്നും ജലീൽ പറയുന്നു.

അതേസമയം ഖത്തറിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങി കാണാതായ വളയം സ്വദേശി റിജേഷ് (35) കോടതിയിൽ ഹാജരായിരുന്നു. വീട്ടിലെത്തിയില്ലെന്ന പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അഭിഭാഷകനൊപ്പം കോടതിയിലെത്തി ബെംഗളൂരുവിലായിരുന്നുവെന്നും സ്വന്തം ഇഷ്ട പ്രകാരം പോയതാണെന്നും അറിയിച്ചത്. കാണാതായതിനു കേസെടുത്ത സ്ഥിതിക്ക് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചതിനെ തുടർന്ന് വളയം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.

വൈദ്യ പരിശോധന നടത്തി വീണ്ടും കോടതിയിൽ ഹാജരാക്കിയ റിജേഷിനെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു. തുടർന്നു മാതാപിതാക്കളായ കേളപ്പനും ജാനുവിനുമൊപ്പം മടങ്ങുകയും ചെയ്തു.ജൂൺ 15നു കണ്ണൂരിൽ വിമാനമിറങ്ങിയ റിജേഷ് വീട്ടിലെത്തിയില്ലെന്നാണ് 5ന് സഹോദരൻ രാഗേഷ് വളയം പൊലീസിൽ പരാതി നൽകിയത്. എന്നാൽ 2 തവണ റിജേഷ് വീട്ടിലെത്തിയതായി പൊലീസും പറയുന്നു. മൊബൈൽ ലൊക്കേഷൻ വഴി ബെംഗളൂരുവിലാണെന്ന് പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് കോടതിയിൽ ഹാജരായത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇർഷാദ് മരിച്ചെന്ന വിവരം പുറത്ത് വരുന്നത്. ആഴ്ചകൾക്ക് മുൻപ് കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇൻഷാദിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ഇർഷാദിനെ വിട്ട് കിട്ടാൻ കുടുംബം സ്വർണക്കടത്ത് സംഘത്തിന് പണം നൽകിയിരുന്നു. ഇർഷാദ് മരിച്ച വിവരം മറച്ചു വച്ചാണ് സ്വർണക്കടത്ത് സംഘം പണം വാങ്ങിയത്. ആദ്യം അൻപതിനായിരം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയും കുടുംബം നൽകി.

ഇർഷാദിന്റേതുകൊലപാതകമെന്ന വാദത്തിലുറച്ച് നിൽക്കുകയാണ് കുടുംബം. നീന്തലറിയാവുന്ന മകൻ മുങ്ങിമരിക്കില്ല. സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയതാകാം. മകന്റേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും പിതാവ് നാസർ പറഞ്ഞു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയൂർ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. ഈ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഖബറടക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP