Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

സ്വർണക്കടത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ഉള്ളത് ദീർഘകാലമായുള്ള അടുത്ത ബന്ധം; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയുടെ വെളിപ്പെടുത്തലുകളെല്ലാം എം ശിവശങ്കറിന് എതിര്; അറസ്റ്റ് ഉടനുണ്ടാകുമെന്നും സൂചനകൾ; കുറ്റക്കാരൻ എത്ര ഉന്നതനായാലും പിടിക്കാനുള്ള അമിത് ഷായുടെ നിർദ്ദേശവും എൻഐഎക്ക് അനുകൂലം ‌‌

സ്വർണക്കടത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ഉള്ളത് ദീർഘകാലമായുള്ള അടുത്ത ബന്ധം; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയുടെ വെളിപ്പെടുത്തലുകളെല്ലാം എം ശിവശങ്കറിന് എതിര്; അറസ്റ്റ് ഉടനുണ്ടാകുമെന്നും സൂചനകൾ; കുറ്റക്കാരൻ എത്ര ഉന്നതനായാലും പിടിക്കാനുള്ള അമിത് ഷായുടെ നിർദ്ദേശവും എൻഐഎക്ക് അനുകൂലം ‌‌

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കുരുക്ക് മുറുകുന്നു. സ്വർണക്കടത്തിൽ എല്ലാ കാര്യങ്ങളും അറിയാവുന്ന ആളാണ് ശിവശങ്കറെന്ന് കേസിലെ ഒന്നാം പ്രതി സരിത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതോടെ കേസിൽ ശിവശങ്കറെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനുള്ള സാധ്യതകൾ തെളിയുന്നു. തനിക്ക് വളരെക്കാലമായി ശിവശങ്കറുമായി അടുത്ത ബന്ധം ഉണ്ടെന്നും സ്വർണക്കടത്ത് സംബന്ധിച്ച് എല്ലാ വിവരങ്ങളും അദ്ദേഹത്തിന് അറിയാമെന്നും എൻഐഎ സംഘത്തോട് സരിത്ത് വെളിപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. ശിവശങ്കർ സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവ്വീസിൽ നിന്നും കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ അഞ്ചിനാണു യു.എ.ഇ. കോൺസുലേറ്റിലേക്കുള്ള ബാഗിൽനിന്നു കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തി സ്വർണം പിടികൂടിയത്. ആ സമയം ശിവശങ്കറിന്റെ വാടക ഫ്ളാറ്റിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഹിൽട്ടൺ ഗാർഡനിലായിരുന്നു സ്വപ്ന. ആദ്യം സ്വർണം കടത്തിയ 24-നു രാവിലെ 10-നും ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചുമുതൽ ആറേകാൽവരെയും സ്വപ്ന ഈ ടവർ പരിധിയിലായിരുന്നു. 22, 23 തീയതികളിലും അവർ ഇവിടെയുണ്ടായിരുന്നു. സ്വർണക്കടത്ത് പിടികൂടിയ കഴിഞ്ഞ അഞ്ചിനു രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12.30 വരെ സ്വപ്ന ഇതേ പരിധിയിലുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ശിവശങ്കർ താമസിക്കുന്ന ഇതേ ഫ്ളാറ്റ് സമുച്ചയത്തിലാണു സ്വപ്നയുടെ ഭർത്താവും ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. ഇതെല്ലാം കേസിൽ നിർണ്ണായകമാണ്.

Stories you may Like

കഴിഞ്ഞ ദിവസം എം ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും. സരിത്തും ശിവശങ്കറും തമ്മിൽ ഫോൺ വഴി നിരവധിതവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോൺ രേഖകളിലൂടെ വ്യക്തമായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ഫോൺ ബന്ധം, പ്രതികൾക്ക് വേണ്ടി ഹെദർ അപ്പാർട്ട്‌മെന്റ്‌സിൽ ഫ്‌ളാറ്റ് ബുക്ക് ചെയ്യാൻ ഇടപെട്ടു, സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാർക്കിലെ മാനേജർ തസ്തികയിലെ നിയമന ശുപാർശ തുടങ്ങിയ ആരോപണങ്ങളാണ് നിലവിൽ ശിവശങ്കറിനെതിരെ നിലനിൽക്കുന്നത്.

അറസ്റ്റ് ചെയ്യാത്തതിൽ അമിത് ഷായും അസംതൃപ്തൻ

തെളിവുകൾ ഏറെയുണ്ടായിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചതിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അതൃപ്തനാണ്. എത്ര ഉന്നതനായാലും പിടിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് അമിത് ഷാ നിർദ്ദേശം നൽകി. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. യോ​ഗത്തിൽ അതിശക്തമായാണ് അമിത് ഷാ പ്രതികരിച്ചത്.

തെളിവുകൾ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് അമിത് ഷാ നൽകിയ നിർദ്ദേശം. എൻ.ഐ.എയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എൻ.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിനു കീഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. കേസിന്റെ ഒരു ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തന്നെ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയത്. നേരത്തെ ധനമന്ത്രി നിർമല സീതാരാമനും വി. മുരളീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ യോഗം നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അന്വേഷണത്തെ നിരീക്ഷിക്കും.

യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ദുബായിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കും. യുഎഇയുടെ പിന്തുണയോടെയാകും അന്വേഷണം. സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കേണ്ടത് ബ്യൂറോ ഓഫ് ഇമിഗ്രേഷൻസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് ഫൈസൽ ഫരീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ശിവശങ്കറിന്റെ ഫ്ളാറ്റിൽ സ്വർണക്കടത്ത് ഗൂഢാലോചന നടന്നെന്ന് എൻ.ഐ.എയുടെ കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റ് ഉടനുണ്ടാകും

സരിത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ കൊച്ചിയിലേക്കു വിളിപ്പിക്കും. ശിവശങ്കർ സസ്പെൻഷനിലായതോടെ അറസ്റ്റിനുള്ള സാധ്യതയും തെളിഞ്ഞു. സ്വർണക്കടത്ത് നടന്ന ദിവസങ്ങളിൽ രണ്ടാംപ്രതി സ്വപ്ന സുരേഷ് മണിക്കൂറുകളോളം ശിവശങ്കറിന്റെ ഫ്ളാറ്റ് പരിധിയിലുണ്ടായിരുന്നെന്നു മൊബൈൽ ടവർ സിഗ്‌നലുകൾ വ്യക്തമാക്കുന്നു. സ്വർണം പിടികൂടിയ ദിവസം സ്വപ്ന രണ്ടരമണിക്കൂറോളം ഫ്ളാറ്റിലുണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കഴിഞ്ഞമാസം 24-നും 27-നും നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയെന്നാണ് ഒന്നാംപ്രതി പി.എസ്. സരിത്തിന്റെ മൊഴി. എല്ലാ കാര്യങ്ങളും ശിവശങ്കറിന്റെ അറിവോടെയാണെന്ന വെളിപ്പെടുത്തലും ശിവശങ്കറിന് വിനയാകും.

വിവരങ്ങൾ കൈമാറുമെന്ന് ക്രൈംബ്രാഞ്ച്

സ്വപ്ന സുരേഷിന്റെ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ തേടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എൻ.ഐ.എ. സംഘം ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നു. എയർ ഇന്ത്യ ഉദ്യോഗസ്ഥനെ സ്വപ്ന വ്യാജ ലൈംഗികാരേപണത്തിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എറണാകുളത്തെ എൻ.ഐ.എ. യൂണിറ്റ് എസ്‌പി. രാഹുൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ബി. അനിൽകുമാറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇതിനുശേഷംവൈകിട്ട് എൻ.ഐ.എ. ഡിവൈ.എസ്‌പി. വിജയകുമാറും സംഘവും തിരുവനന്തപുരം ജവാഹർ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി സ്ഥിരീകരിച്ചു.

ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയിൽ ഇരുകൂട്ടരും അന്വേഷിക്കുന്ന കേസുകൾക്ക് സഹായമാകുന്ന വിവരങ്ങൾ പരസ്പരം കൈമാറാൻ ധാരണയായതായും ടോമിൻ തച്ചങ്കരി പറഞ്ഞു. അതേസമയം, സ്വപ്നയ്‌ക്കെതിരെ തെളിവുണ്ടായിട്ടും അറസ്റ്റു ചെയ്തില്ലെന്നത് ഉൾപ്പെടെയുള്ള ക്രൈം ബ്രാഞ്ചിന് എതിരായ ആരോപണങ്ങളെ കുറിച്ച് എൻ.ഐ.എ. സംഘത്തിൽനിന്നു ചോദ്യങ്ങൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വപ്നയെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ആണ് ആദ്യമായി കേസെടുത്തത്. കേസ് കൃത്യമായി മുന്നോട്ടു നീങ്ങുന്നുണ്ട്. മറ്റാരോപണങ്ങൾ അസംബന്ധമാണ്. കേസ് സംബന്ധിച്ച പ്രസക്തമായ വിവരങ്ങൾ എൻ.ഐ.എ. സംഘം ക്രൈം ബ്രാഞ്ചിന് കൈമാറുകയാണുണ്ടായത് -ക്രൈംബ്രാഞ്ച് മേധാവി കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നൽകിയെന്ന കേസിൽ സ്വപ്നയ്‌ക്കെതിരേ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ആൾമാറാട്ടം നടത്തി വ്യാജമൊഴി കൊടുക്കാൻ രണ്ട് സ്ത്രീകളെ സ്വപ്ന നിയോഗിച്ചെന്നും ഉദ്യോഗസ്ഥനെതിരേ നൽകിയ പരാതി നൽകിയെന്ന് പറയുന്ന 17 പെൺകുട്ടികളിൽ 16 പേർക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

സ്വപ്നയെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ്

സ്വർണക്കടത്ത് കേസിലെ പ്രതികളെ ഇന്ന് തിരുവനന്തപുരത്തെത്തിച്ച് എൻ.ഐ.എ തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയുടേയും സന്ദീപ് നായരുടേയും വീടുകളിലാണ് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തുന്നത്. സന്ദീപ് നായർ അടക്കമുള്ള പ്രതികളുമായി തിരുവനന്തപുരത്ത് എത്തിയാണ് എൻ.ഐ.എ സംഘം പരിശോധനകൾ നട്ത്തുന്നത്. സന്ദീപ് നായരെ തെളിവെടുപ്പിനായി സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദർ ഫ്‌ളാറ്റിൽ എത്തിച്ചു. സ്വപ്‌ന സുരേഷിനേയും തെളിവെടുപ്പിനായി അമ്പലമുക്കിലുള്ള വീട്ടിലെത്തിക്കും. സ്വപനയെ തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

സന്ദീപ് നായർ, സരിത്ത് എന്നിവരെ ഒരുമിച്ച് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരുടെ ഫ്‌ളാറ്റിലാണ് ഇവർ ഗൂഢാലോചന നടത്തിയതെന്ന് എൻ.എ.എ നിഗമനം അതിനാൽ തന്നെയാണ് സന്ദീപിന്റെ ഫ്‌ളാറ്റിൽ തെളിവെടുപ്പ് നടന്നത്. സ്വപ്‌നയുടെ അമ്പലമുകളിലെ വീട്ടിലും സമീപത്തെ വീടുകളിലും പരിശോധന നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രതികളുമായി പലസ്ഥലത്ത് എത്തിച്ചാണ് പരിശോധന നടത്തുന്നത്. സന്ദീപ് നായരുമായി എൻ.ഐ.ഐ സംഘം വട്ടിയൂർകാവിലേക്ക് പോകുകയാണ്. കരകുളത്ത് എത്തിച്ചാണ് പരിശോധന നടത്തുക.

തെളിവെടുപ്പ് ലോക്കൽ പൊലീസിനെ അറിയിക്കാതെ

ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കം. സ്വർണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പൊലീസിനോട് പങ്കുവക്കുന്നത്. സന്ദീപിന്റെ സ്ഥാപനമായ കാർബൺ ഡോക്ടറിൽ ഇന്ന് രാവിലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സന്ദീപുമായി എൻഐഎ കാർബൺ ഡോക്ടറിലും തെളിവെടുപ്പ് നടത്തിയേക്കും. പുലർച്ചെ ആറുമണിക്കാണ് എൻഐഎ സംഘം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. ആദ്യം അമ്പലമുക്കിലെ ഫ്‌ളാറ്റിലെത്തി റെയ്ഡ് നടത്തിയ ശേഷം ഫെദർ ഫ്‌ളാറ്റിലെത്തുകയായിരുന്നു. ഫെദർ ഫ്‌ളാറ്റിൽ വച്ചാണ് സ്വർണ്ണക്കടത്തിൽ നിർണ്ണായകമായ ഗൂഢാലോചനകൾ നടന്നത്. ഫെദർ ഫ്‌ളാറ്റിൽ വച്ചാണ് സ്വർണ്ണക്കടത്തില നിർണ്ണായകമായ ഗൂഢാലോചനകൾ നടന്നത്. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയായിരുന്ന അരുൺ ബാലചന്ദ്രൻ പ്രതികൾക്ക് താമസിക്കാനായി വാടകയ്ക്ക് എടുത്ത് നൽകിയതും ഫെദർ ഫ്‌ളാറ്റിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP