Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഗേജ് ഏറ്റുവാങ്ങുന്നതിനു കോൺസുലേറ്റ് നൽകിയ സർട്ടിഫിക്കറ്റ് യഥാർഥ മാതൃകയിൽ അല്ലാത്തതും ഒപ്പ് മാറിയതും ശ്രദ്ധയിൽ പെട്ടതോടെ കസ്റ്റംസിന് സംശയമായി; ബാഗേജ് വിട്ടുകിട്ടാനുള്ള അമിതാവേശവും അവസരമാക്കിയപ്പോൾ സ്വർണ്ണക്കടത്തുകാർ കുടുങ്ങി; എല്ലാം 'സ്വപ്ന ചേച്ചി' പറഞ്ഞതു കൊണ്ടെന്ന് വെളിപ്പെടുത്തി സരിത്തും; പിടിക്കപ്പെട്ടതോടെ സരിത് ഫോൺ ഫോർമാറ്റ് ചെയ്തു; ഫോറൻസിക് പരിശോധന നടത്താൻ ഒരുങ്ങി കസ്റ്റംസ് അധികൃതർ

ബാഗേജ് ഏറ്റുവാങ്ങുന്നതിനു കോൺസുലേറ്റ് നൽകിയ സർട്ടിഫിക്കറ്റ് യഥാർഥ മാതൃകയിൽ അല്ലാത്തതും ഒപ്പ് മാറിയതും ശ്രദ്ധയിൽ പെട്ടതോടെ കസ്റ്റംസിന് സംശയമായി; ബാഗേജ് വിട്ടുകിട്ടാനുള്ള അമിതാവേശവും അവസരമാക്കിയപ്പോൾ സ്വർണ്ണക്കടത്തുകാർ കുടുങ്ങി; എല്ലാം 'സ്വപ്ന ചേച്ചി' പറഞ്ഞതു കൊണ്ടെന്ന് വെളിപ്പെടുത്തി സരിത്തും; പിടിക്കപ്പെട്ടതോടെ സരിത് ഫോൺ ഫോർമാറ്റ് ചെയ്തു; ഫോറൻസിക് പരിശോധന നടത്താൻ ഒരുങ്ങി കസ്റ്റംസ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തിൽ സരിത്ത് കുടുംങ്ങിയത് ബാഗേജു വിട്ടുകിട്ടാനായി നടത്തിയ അമിതാവേശമാണ്. ബാഗേജ് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിരുന്നു. സുമിത് കുമാർ ഒഴിച്ചുള്ള ഉദ്യോഗസ്ഥരെ സ്വപ്നയും വിളിച്ചു. കോൺസുലേറ്റ് ജീവനക്കാർ എന്ന നിലയിലാണു 2 പേരും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്. ഇതെല്ലാം കൂടിയായപ്പോൾ എന്താണ് അമിത താൽപ്പര്യം എന്ന കാര്യത്തിലാണ് ഉദ്യോഗസ്ഥർക്ക് തുടങ്ങിയ സംശയം.

കോൺസുലേറ്റിലേക്കുള്ള ബാഗേജ് എന്ന നിലയിൽ, പെട്ടെന്നു വിട്ടുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഇവരുടെ അമിത താൽപര്യവും ബാഗേജിൽ വിലപിടിപ്പുള്ള സാധനമുണ്ടെന്ന തരത്തിൽ നടത്തിയ പരാമർശങ്ങളുമാണ് അന്വേഷണം ഇരുവരിലേക്കും നീളാൻ ഇടയാക്കിയതെന്നു സുമിത്കുമാർ പറഞ്ഞു. നയതന്ത്ര ബാഗേജ് ആയതിനാൽ, തടഞ്ഞുവയ്ക്കാനും തുറന്നു പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടിയേ തീരൂ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതിന് അനുമതി തേടാൻ കഴിയില്ല. ബാഗേജ് തിരിച്ചയക്കണമെന്ന ആവശ്യം ഇതിനിടെ ഉയർന്നു. ബാഗേജ് ഏറ്റുവാങ്ങുന്നതിനു കോൺസുലേറ്റ് നൽകിയ സർട്ടിഫിക്കറ്റ് യഥാർഥ മാതൃകയിൽ അല്ലാത്തതും ഒപ്പ് മാറിയതും ശ്രദ്ധയിൽ പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനുമതി തേടുകയായിരുന്നു. 2 ദിവസത്തിനകം അനുമതി ലഭിച്ചതും നേട്ടമായി. കൊച്ചിയിൽ നിന്ന് 2 ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്കയച്ച് കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണു ബാഗേജ് പരിശോധിച്ചത്.

സ്വപ്നയെ താൻ വിളിക്കുന്നതു 'ചേച്ചി' എന്നാണെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനിടെ സരിത്. സ്വപ്നയ്ക്കു സ്വർണക്കടത്തിൽ പങ്കുണ്ടെന്നും അത് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു. അതേസമയം പിടിക്കപ്പെട്ടതിനു പിന്നാലെ സരിത് ഫോൺ ഫോർമാറ്റ് ചെയ്‌തെന്ന് കസ്റ്റംസ് പറയുന്നു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സരിത് ഏതൊക്കെ പ്രമുഖരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയണമെങ്കിൽ ഫോൺ വിവരങ്ങൾ ലഭിക്കണം. നിർണായക വിവരങ്ങൾ ഉള്ളതിനാലാണ് സരിത് ഫോൺ ഫോർമാറ്റ് ചെയ്തതെന്നാണ് കസ്റ്റംസ് പറയുന്നത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതരിലേക്കു വിരൽചൂണ്ടുന്നതാണ് പിടിയിലായ സരിത്തിന്റെ മൊഴിയെന്നാണ് സൂചന. കസ്റ്റംസിനോട് ഇക്കാര്യങ്ങളെല്ലാം സരിത് വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. കൊച്ചി സ്വദേശിക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്നും ഇയാളെയും കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനെയും ബന്ധപ്പെടുത്തി കൊടുത്തത് താനാണെന്നും സരിത് കസ്റ്റംസിനോട് സമ്മതിച്ചതായാണ് വിവരം.

സ്വർണം കടത്താൻ ശ്രമിച്ച ഡിപ്ലോമാറ്റിക് ബാഗേജ് തരിച്ചയയ്ക്കാൻ ശ്രമം നടന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ച ബാഗേജ് തിരിച്ചയയ്ക്കാൻ കോൺസുലോറ്റ് ആവശ്യപ്പെട്ടന്നാണ് സൂചന. എന്നാൽ ലോക്ഡൗണിന്റെ പേരുപറഞ്ഞ് ബാഗേജ് തിരിച്ചയയ്ക്കുന്നത് കസ്റ്റംസ് രണ്ട് ദിവസം വൈകിപ്പിച്ചത് സ്വപ്നയ്ക്ക് തിരിച്ചടിയായി. ബാഗേജ് എത്തിയത് ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ്. ബാഗേജിന്റെ ഭാരം 25 കിലോ എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ പരിശോധിച്ചപ്പോൾ അത് 79 കിലയോളം ഉണ്ടായിരുന്നു.

ഇത് കസ്റ്റംസിൽ സംശയം വർദ്ധിപ്പിച്ചു. തുടർന്ന് ബാഗേജ് പരിശോധിക്കാൻ കസ്റ്റംസ് കേന്ദ്രസർക്കാരിന്റെ അനുമതി തേടി.ഇതിന്് പിന്നാലെയാണ് ബാഗോജ് തിരിച്ചയക്കാൻ ശ്രമം നടത്തിയത്. കോൺസുലേറ്റിലെ മുൻ പി ആർ ഒ സരിത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സ്വർണം ഒളിപ്പിച്ച ബാഗോജ് തുറന്നാൽ ജോലികളയുമെന്നായിരുന്നു ഭീഷണി. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വഴിയും പരിശോധന തടസപ്പെടുത്താൻ ശ്രമം നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP