കടുവയേ പിടിക്കും കിടുവ! സ്വർണക്കടത്തിന് കാരിയർമാരെ ഒരുക്കിക്കൊടുക്കുന്ന ഇടനിലക്കാർ പണം മുടക്കുന്നവരെ വഞ്ചിക്കും; കരിപ്പൂരിലെ സ്വർണ്ണ തട്ടലുകൾ ഏറെയും ചതിയുടെ ഭാഗം; നടക്കുന്നതെല്ലാം കാരിയറും ക്വട്ടേഷൻസംഘങ്ങളും തമ്മിലുള്ള വെറും നടകം; കടത്തിൽ പുതിയ ട്വിസ്റ്റ്; പണത്തിന് പിന്നാലെ പറക്കുന്നവർ എന്തും ചെയ്യാൻ മടിയില്ലാത്തവർ

ജംഷാദ് മലപ്പുറം
മലപ്പുറം: ഗൾഫിൽനിന്നും നാട്ടിലേക്കു സ്വർണം കടത്താൻ സ്വർണക്കടത്തു സംഘങ്ങൾക്ക് കാരിയർമാരെ ഒരുക്കിക്കൊടുക്കുന്നവർ തന്നെ അവസാനം സ്വർണക്കടത്ത് സംഘങ്ങളെ കബളിപ്പിച്ച് സ്വർണം തട്ടിയെടുക്കുന്നു. സ്വർണം കൊണ്ടുവരുന്ന കാരിയറുമായി രഹസ്യധാരണയുണ്ടാക്കി 'ക്വട്ടേഷൻ സംഘം' വന്നു സ്വർണം തട്ടിയെടുക്കുന്നതായി തിരക്കഥയുണ്ടാക്കി സ്വർണം തട്ടിയെടുത്ത് മുങ്ങി സ്വർണക്കടത്ത് സംഘത്തെ വഞ്ചിക്കും.
കരിപ്പൂരിൽ ക്വട്ടേഷൻ സംഘങ്ങൾ സ്വർണം തട്ടിയെടുക്കുന്നതായി വന്ന പരാതികളിൽ പലതും ഇത്തരത്തിലുള്ളതാണെന്നാണു കരിപ്പൂർ പൊലീസിന് ലഭിച്ച വിവരം. ഇന്നലെ കരിപ്പൂരിൽ സ്വർണക്കടത്ത് മാഫിയയെ പറ്റിച്ച് 46ലക്ഷം രൂപയും സ്വർണം മുക്കാൻ ശ്രമിച്ച കാരിയറുടെയും ഇടനിലക്കാരുടേയും നീക്കം പൊലീസ് പൊളിച്ചിരുന്നു. ഇതാണ് തട്ടിപ്പിൽ കൂടുതൽ വ്യക്തത വരുത്തുന്നത്. സമാനമായ പല സംഭവങ്ങളും ഉണ്ടായി എന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.
കരിപ്പൂർ വിമാനത്തവളംവഴി ഒളിപ്പിച്ചു കടത്തിയ സ്വർണം കാരിയറായ യാത്രക്കാരന്റെ അറിവോടെ തട്ടിയെടുക്കാനെത്തിയ സംഘത്തേയും യാത്രക്കാരനെയും കരിപ്പൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. പരപ്പനങ്ങാടി കുഞ്ഞിക്കാന്റെ പുരക്കൽ മൊയ്തീൻ കോയ(52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ് അനീസ്(32), നിറമരുതൂർ ആലിൻചുവട് പുതിയന്റകത്ത് സുഹൈൽ(36), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരക്കൽ അബ്ദുൾ റൗഫ്(36), യാത്രക്കാരനായ തിരൂർ കാലാട് കവീട്ടിൽ മഹേഷ്(42) എന്നിവരാണ് അറസ്റ്റിലായത്.
ജിദ്ദയിൽ നിന്നു കരിപ്പൂരിലെത്തിയ മഹേഷ് മലദ്വരത്തിൽ മൂന്നു ക്യാപ്സൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് 974 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയിരുന്നു. എന്നാൽ ഈ സ്വർണം ഇയാളുടെ അറിവോടെ തന്നെ തട്ടിയെടുക്കാൻ നാൽവർ സംഘം കരിപ്പൂരിലെത്തി. ക്വട്ടേഷൻ സംഘം സ്വർണം തട്ടിയെടുക്കാൻ എത്തുന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് പൊലീസ് നാലുപേരെ വിമാനത്താവള പരിസരത്ത് വച്ചു തന്നെ പിടികൂടിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യാത്രക്കാരൻ തന്നെയാണ് തട്ടിക്കൊണ്ടു പോകാൻ ഇവരെ ഏൽപ്പിച്ചതെന്നു കണ്ടെത്തിയത്. ഇതോടെ യാത്രക്കാരനെയും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നു കണ്ടെടുത്ത സ്വർണ മിശ്രിതത്തിൽ നിന്നു 885 ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തു. ഇതിന് 46ലക്ഷം രൂപ വിലവരുമെന്ന് കരിപ്പൂർ പൊലീസ് പറഞ്ഞു. കരിപ്പൂർ പൊലീസ് പിടികൂടുന്ന 50 മത്തെ സ്വർണക്കടത്ത് കേസാണിത്.
ഗൾഫിലുള്ള സ്വർണക്കടത്ത് സംഘത്തിന് കാരിയറാവാൻ മഹേഷിനെ ഏൽപിച്ചതും പിടിയിലായ ഈ സംഘത്തിന്റെ തലവൻ തന്നെയാണ്. സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുള്ള സംഘം ഗൾഫിൽനിന്നും നാട്ടിലേക്കുവരുന്നവരെ പലപ്പോഴായി കാരിയർമാരായി ഏൽപിക്കാറുണ്ട്. ഇത്തരം കാരിയർമാരിൽ പലർക്കും വിമാനടിക്കറ്റും ചെറിയ തുകയും മാത്രമാണ് നൽകാറുള്ളത്. വിശ്വസിക്കാൻ കഴിയുന്നവരെമാത്രം ഏൽപിക്കാൻ പാടുള്ളുവെന്ന നിബന്ധനയും ഇവർ തമ്മിൽ നേരത്തെയുണ്ടാക്കിയിരുന്നു.
ഇത്തരത്തിൽ കാരിയറെ ഏർപ്പാടാക്കിയ ശേഷം ഈ സംഘം പിന്നീട് കാരിയറുമായി രഹസ്യമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കും. തനിക്ക് ലഭിക്കുന്നത് വെറും തുച്ഛമായ പണമാണെന്നും നമുക്ക് ഒന്നിച്ച് സ്വർണം തട്ടിയെടുത്ത് വീതംവെക്കാമെന്നും പറയും. ഇതിന് തെയ്യാറായാൽ പിന്നീട് ക്വട്ടേഷൻ സംഘം കരിപ്പൂരിൽവെച്ച് സ്വർണം തട്ടിയെടുക്കുന്ന രീതിയിൽ തിരക്കഥയുണ്ടാക്കി ഇതുപ്രകാരം എല്ലാവരും അഭിനയിച്ചു തകർക്കും. ഇതെ രീതിയിൽ സ്വർണം തട്ടാനുള്ള നീക്കമാണ് ഇന്നലെ കരിപ്പൂർ പൊലീസ് തടഞ്ഞത്.
ഇവരുടെ നീക്കത്തെ കുറിച്ചു കരിപ്പൂർപൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രണ്ടുവർഷത്തിനു ശേഷമാണ് മഹേഷ് നാട്ടിൽവരുന്നത്. മഹേഷിനെ കാരിയറാവാൻ നിർബന്ധിപ്പിച്ചതും ഈ സംഘം തന്നെയാണെന്നാണു പൊലീസിന് നൽകിയ മൊഴി. തുടർന്നു ഇവർ പറഞ്ഞ പ്രകാരമുള്ള തിരക്കഥപോലെ ചെയ്യുകയായിരുന്നുവെന്നുമാണ് ചോദ്യംചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. ഈ സംഘം സമാനമായ രീതിയിൽ വേറെയും ഇടപാടുകൾ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അക്കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. സ്വർണക്കട്ത്തു തട്ടിക്കൊണ്ടുപോകലിലും കൊലപാതകത്തിലുംവരെ കലാശിച്ച കരിപ്പൂരിലെ പുത്തൻ രീതി കണ്ടു വിസമയപ്പെട്ടിരിക്കുകയാണ് പൊലീസും. പണത്തിന്റെ പിറകെപോകുന്ന സ്വർണക്കടത്ത് സംഘങ്ങൾ രാജ്യദ്രോഹ പ്രവർത്തനങ്ങൾ മാത്രമല്ല മനുഷ്യ ജീവനു വിൽകൽപിക്കാത്ത രീതിയിലുള്ളപ്രവർത്തനങ്ങളാണു നടത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തി കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് പാക്കിസ്ഥാൻ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും; ഐ എസ് ഐ തിയറി അംഗീകരിക്കില്ല; കാനഡയ്ക്ക് വിനയായത് മുന്നറിയിപ്പുകളുടെ അവഗണന
- ഊരും പേരും എല്ലാം വ്യാജം; ജ്യോത്സ്യനെ കെണിയിൽ വീഴ്ത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു; ആതിരയും സുഹൃത്തും അണ്ടർ ഗ്രൗണ്ടിൽ തന്നെ; സമൂഹ മാധ്യമത്തിലൂടെ വന്ന ഗുളികന്റെ അപഹാരം അന്വേഷണത്തിൽ
- 'എന്റെ മകനായാലും ശരി, ഇവർ ജീവിക്കാൻ അർഹരല്ല; ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മകനെ വെടിവെച്ചേനെ'; ഉജ്ജയിൻ ബലാത്സംഗ കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് അറസ്റ്റിലായ ഓട്ടോഡ്രൈവറുടെ പിതാവ്
- തല വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈയിലെ നാല് വിരലുകളും വെട്ടിമാറ്റി; പല്ലുകൾ തല്ലിക്കൊഴിച്ചു; കൊടുംക്രൂരത ആദ്യ വിവാഹത്തിലെ മകനോട് രണ്ടാം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്താൽ
- തൃശൂരിലെ സഹകരണ മേഖലയിലെ കള്ളപ്പണം ഇടപാടിന്റെ മുഖ്യ കണ്ണികൾ ആരെന്ന് അറിയാമെന്ന സിപിഎം ഉന്നതൻ; അന്വേഷണവുമായി കണ്ണൻ തുടർന്നും നിസ്സഹകരിച്ചാൽ അറസ്റ്റുണ്ടാകാനുള്ള സാധ്യത ഏറെ
- ശൈലജയ്ക്കും മന്ത്രി രാധാകൃഷ്ണനും മത്സരിക്കാൻ താൽപ്പര്യക്കുറവ്; ലോക്സഭാ പട്ടികയിൽ സ്ഥാനാർത്ഥികളായി എളമരവും ഐസക്കും വിജയരാഘവനും വരെ; ഇടുക്കി കേരളാ കോൺഗ്രസിനോ? സിപിഐയും തരൂരിനെതിരെ സ്ഥാനാർത്ഥിയെ തേടുന്നു
- ഗുരുദ്വാരയിൽ എത്തുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ വിലക്കുമെന്ന് സിഖ് യൂത്ത് യുകെ; സ്കോട്ട്ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഖലിസ്ഥാൻ മൗലികവാദികൾ തടയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ യുകെയെ ആശങ്ക അറിയിച്ച് ഇന്ത്യ
- മാർത്താണ്ഡത്തിനു സമീപം വഴിവക്കിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ; സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് 'കടലിൽ ഒഴുകുന്ന സ്വർണം' ; പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- കൊന്ന് കെട്ടിതൂക്കിയത് വീട്ടിൽ നിന്ന് ഇട്ടിറങ്ങിയ ഷർട്ടിൽ; പാർക്കിൽ കണ്ട മൃതദേഹത്തിൽ ഒട്ടേറെ മുറിവുകൾ; എസ് എൻ ഡി പി നേതാവിന്റെ മരണത്തിൽ അടിമുടി ദുരൂഹത; ദ്വാരകയിലെ സുജാതന്‍ സംഭവിച്ചത് എന്ത്?
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍