Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ കസ്റ്റംസ് കണ്ണടക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്? സ്വർണ്ണ കടത്ത് നിയന്ത്രിക്കുന്നത് നിങ്ങളുടെ ഒരു സഹമന്ത്രിയല്ലേ? നിങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ എത്തുമ്പോൾ അല്ലേ കേസ് അന്വേഷണം നിലച്ചത്? അമിത് ഷായുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മറു ചോദ്യങ്ങൾ ഉന്നിയിച്ച് പിണറായി; കോൺസുലേറ്റ് കടത്ത് ആളിക്കത്തുമ്പോൾ

നിങ്ങളുടെ കസ്റ്റംസ് കണ്ണടക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്? സ്വർണ്ണ കടത്ത് നിയന്ത്രിക്കുന്നത് നിങ്ങളുടെ ഒരു സഹമന്ത്രിയല്ലേ? നിങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ എത്തുമ്പോൾ അല്ലേ കേസ് അന്വേഷണം നിലച്ചത്? അമിത് ഷായുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മറു ചോദ്യങ്ങൾ ഉന്നിയിച്ച് പിണറായി; കോൺസുലേറ്റ് കടത്ത് ആളിക്കത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമിത് ഷാ ചോദിച്ചത് എട്ട് ചോദ്യങ്ങൾ. ഒന്നിനും മറുപടിയില്ല. പകരം ചോദിച്ചത് 13 ചോദ്യങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ സ്വർണ്ണ കടത്തിനെ തന്നെയാകും സിപിഎമ്മും ബിജെപിയും ആയുധമാക്കുക. രണ്ടു പേരും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കും. അങ്ങനെ സ്വപ്‌നാ സുരേഷ് വിഷയത്തിൽ ചോദ്യങ്ങളിലൂടെ മുൻതൂക്കം നേടാനുള്ള തന്ത്രമാണ് സിപിഎമ്മും ബിജെപിയും പയറ്റുന്നത്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരം പറയാനുള്ള സാധ്യത കുറവാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ ചെലുത്തുന്ന അമിത് ഷാ ഇതിന് വേണ്ടി ഇനി സമയം കളയുക അടുത്ത തവണ കേരളത്തിൽ എത്തുമ്പോഴാകാണാണ് സാധ്യത.

അതുകൊണ്ട് തന്നെ സൈബർ സഖാക്കളും മറ്റും പിണറായിയുടെ ഇമേജുയർത്താൻ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾ ചർച്ചയാക്കും. സ്വർണക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്കു വ്യക്തിപരമായ നേതൃ പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോ? സ്വർണക്കടത്തിനു തടസ്സം വരാതിരിക്കാൻ തിരുവനന്തപുരം എയർപോർട്ടിൽ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളിൽ നിയമിച്ചതു ബോധപൂർവമല്ലേ?-ഈ രണ്ട് ചോദ്യങ്ങളിലൂടെ കേന്ദ്ര മന്ത്രി വി മുരളീധരനെയാണ് പിണറായി ലക്ഷ്യമിടുന്നത്.

ഏതായാലും അന്വേഷണം ആദ്യ ഘട്ടത്തിൽ താളം തെറ്റിയെന്ന് ബിജെപിയും സമ്മതിക്കുന്നു. സിപിഎമ്മുകാരായ കസ്റ്റംസ് ഉദ്യോഗസ്ഥരായിരുന്നു ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് അന്വേഷണ സംഘത്തിൽ മാറ്റം വരുത്തിയത്. നയതന്ത്ര ബാഗേജിലൂടെ അല്ല കടത്ത് എന്ന മുരളീധരന്റെ പ്രസ്താവനയും പുലിവാലായി. ഇതു രണ്ടും സിപിഎം ആയുധമാക്കുമെന്നാണ് സ്വർണ്ണ കടത്തിലെ പുതിയ ചോദ്യങ്ങൾ വ്യക്തമാക്കുന്നത്. ശിവശങ്കറിനെ കുറിച്ച് ഒന്നും പിണറായി പറയില്ല. ശിവശങ്കറിനെ പ്രകോപിപ്പിക്കാതിരിക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ. അങ്ങനെ ഉത്തരമില്ലാതെ ചോദ്യങ്ങളുമായി അമിത് ഷായെ പ്രതിരോധിക്കുകയായിരുന്നു പിണറായി.

നിയമസഭാതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പുപ്രചാരണത്തിനു തുടക്കമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. ജന്മനാടായ പിണറായിയിൽ തിങ്കളാഴ്ച വൈകുന്നേരം നൽകിയ സ്വീകരണത്തിലാണ് ഗുജറാത്ത് കലാപത്തിലും ഏറ്റുമുട്ടൽ കൊലപാതകത്തിലും അമിത് ഷായുടെ പങ്ക് പരാമർശിച്ചും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുന്നയിച്ചും പിണറായി തിരിച്ചടിച്ചത്.

മുഖ്യന്ത്രിയുടെ ചോദ്യങ്ങൾ ചുവടെ

നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് ആസൂത്രണം ചെയ്ത പ്രവാസികളിൽ ഒരാൾ അറിയപ്പെടുന്ന സംഘപരിവാറുകാരനല്ലേ?
സ്വർണക്കടത്തു പോലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ടത് കസ്റ്റംസ് അല്ലേ?
തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലല്ലേ?
ബിജെപി അധികാരത്തിൽ വന്നതു മുതൽ തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിന്റെ ഹബ്ബായത് എങ്ങനെ?
സ്വർണക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്കു വ്യക്തിപരമായ നേതൃ പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോ?
സ്വർണക്കടത്തിനു തടസ്സം വരാതിരിക്കാൻ തിരുവനന്തപുരം എയർപോർട്ടിൽ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളിൽ നിയമിച്ചതു ബോധപൂർവമല്ലേ?
കള്ളക്കടത്തിനു പിടികൂടപ്പെട്ട ചിലരെ പ്രത്യേക താൽപര്യമെടുത്തു ഡപ്യൂട്ടേഷനിൽ തിരുവനന്തപുരത്ത് എത്തിച്ചതിനു പിന്നിൽ ആരാണു പ്രവർത്തിച്ചത്?
അന്വേഷണം അമിത്ഷായ്ക്കു വേണ്ടപ്പെട്ടവരിൽ എത്തുന്നുവെന്നു കണ്ടപ്പോഴല്ലേ കേസിന്റെ ദിശ തിരിച്ചു വിട്ടത്?
നയതന്ത്ര ബാഗേജല്ല എന്നു പറയാൻ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാർട്ടിയുടെ ചാനലിന്റെ മേധാവിയല്ലേ?
സ്വർണം കൊടുത്തയച്ച ആളെ 8 മാസമായി ചോദ്യം ചെയ്‌തോ?
കള്ളക്കടത്ത് സ്വർണം വാങ്ങിയവരിലേക്ക് അന്വേഷണം എത്തിയോ?
പ്രതിയെ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിക്കുന്നു എന്നുപറഞ്ഞ ശബ്ദരേഖ പുറത്തു വന്നതു ശ്രദ്ധയിലില്ലേ?
ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണ് എന്ന് ഇതേ പ്രതി ജയിൽ അധികൃതർക്ക് എഴുതിക്കൊടുത്തത് അറിഞ്ഞിട്ടില്ലേ?

സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി തിരുവനന്തപുരത്തു ഞായറാഴ്ച കേന്ദ്രമന്ത്രി അമിത് ഷാ പ്രസംഗത്തിൽ സൂചിപ്പിച്ച സംശയാസ്പദമായ ആ മരണം ആരുടേത്? മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ അവസാനത്തേതായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരാളുടെ സംശയാസ്പദമായ മരണം അന്വേഷിച്ചോ എന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ, ഇങ്ങനെയൊരു മരണത്തെപ്പറ്റി കൈമലർത്തുകയാണ്. എവിടെ വച്ച്, ആരാണു മരിച്ചതെന്ന സൂചനകളൊന്നും ഷായുടെ പ്രസംഗത്തിലില്ലെങ്കിലും സംശയാസ്പദ മരണമെന്നു പറഞ്ഞതു കേന്ദ്ര ആഭ്യന്തര മന്ത്രിയാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

സ്വർണക്കടത്തു കേസിൽ, മുൻ കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷ് ജീവനൊടുക്കാൻ ശ്രമിച്ചതു മാത്രമാണ് ഉദ്യോഗസ്ഥർക്ക് അറിവുള്ള കാര്യം. പൊലീസിനും ഇതുസംബന്ധിച്ച അറിവൊന്നുമില്ല. അമിത് ഷായുടെ പ്രസംഗത്തിനു ശേഷം ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളും ആരുടെ മരണമാണ് ഉദ്ദേശിച്ചതെന്ന കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തല്ലാതെ മറ്റേതെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട മരണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ കൊടുവള്ളി എംഎൽഎ കരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണമാണ് അമിത് ഷാ ഉയർത്തുന്നതെന്ന സൂചനയും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP