Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയതന്ത്ര പാഴ്സലുകളിലെ രേഖകൾ നൽകിയില്ലെങ്കിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്കെതിരെ കേസ് എടുക്കും; മാന്വലും എക്‌സംപ്ഷൻ സർട്ടിഫിക്കറ്റും കൊടുത്താൽ കുരുങ്ങുക മന്ത്രി കെടി ജലീലും; കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃകയും ആവശ്യപ്പെടുന്നതും വ്യാജ രേഖാ നിർമ്മാണത്തിൽ പ്രതികളെ കുടുക്കാനുള്ള തെളിവിനായി; എൻഐഎയും കസ്റ്റംസും നടത്തിയത് തന്ത്രങ്ങളിലൂടെ സർക്കാരിനെ വെട്ടിലാക്കുന്ന നീക്കം; പ്രോട്ടോകോൾ രേഖകൾ നൽകാൻ സർക്കാർ നിർബന്ധിതരാകുമ്പോൾ

നയതന്ത്ര പാഴ്സലുകളിലെ രേഖകൾ നൽകിയില്ലെങ്കിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്കെതിരെ കേസ് എടുക്കും; മാന്വലും എക്‌സംപ്ഷൻ സർട്ടിഫിക്കറ്റും കൊടുത്താൽ കുരുങ്ങുക മന്ത്രി കെടി ജലീലും; കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃകയും ആവശ്യപ്പെടുന്നതും വ്യാജ രേഖാ നിർമ്മാണത്തിൽ പ്രതികളെ കുടുക്കാനുള്ള തെളിവിനായി; എൻഐഎയും കസ്റ്റംസും നടത്തിയത് തന്ത്രങ്ങളിലൂടെ സർക്കാരിനെ വെട്ടിലാക്കുന്ന നീക്കം; പ്രോട്ടോകോൾ രേഖകൾ നൽകാൻ സർക്കാർ നിർബന്ധിതരാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യു.എ.ഇ.യിൽനിന്നെത്തിയ നയതന്ത്ര പാഴ്സലുകൾ സംബന്ധിച്ച രേഖകൾ നൽകിയില്ലെങ്കിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്കെതിരെ കേസ് എടുക്കും. ചില രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറിൽനിന്ന് സമൻസ് ലഭിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽകുമാർ സ്ഥിരീകരിച്ചു. എൻ.െഎ.എ.യും രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ തെളിവായി ഉപയോഗിക്കാനാണ് രേഖകൾ. രേഖകൾ കേസിൽ ആവശ്യമാണെന്ന് സമൻസിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നും തെറ്റായവിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കർശന നടപടികൾ എടുക്കുമെന്നതിന്റെ സൂചനയാണ്.

്‌ലഭ്യമായ രേഖകൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസിന്റെയും എൻ.െഎ.എ.യുടെയും സമൻസിൽ സർക്കാരാകും തീരുമാനം എടുക്കുക. രണ്ടുവർഷത്തിനിടെ കോൺസുലേറ്റിൽ എത്തിയ നയതന്ത്ര പാഴ്‌സലുകളെക്കുറിച്ച് വ്യക്തത തേടിയാണിത്. 20-നകം വിശദീകരണവും രേഖകളും നൽകണം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്. ദേവാണ് കസ്റ്റംസിനായി സമൻസയച്ചത്. രേഖ നൽകിയില്ലെങ്കിൽ അന്വേഷണവുമായി സർക്കാർ സഹകരിക്കുന്നില്ലെന്ന വിലയിരുത്തലും എത്തും. രേഖകൾ നൽകിയാൽ അത് മന്ത്രി കെടി ജലീലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അങ്ങനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് സർക്കാരിനെ കേന്ദ്ര ഏജൻസികളുടെ നീക്കം എത്തിച്ചത്.

നയതന്ത്ര ചാനൽവഴി സാധനങ്ങൾ എത്തിക്കുമ്പോൾ ക്ലിയറൻസ് നൽകുന്ന പ്രോട്ടോകോൾ മാന്വലിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും 2019-'20, 2020-'21 വർഷങ്ങളിൽ തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിനു നൽകിയ എക്സംപ്ഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും ആണ് നൽകേണ്ടത്. ഇതിന് അപേക്ഷ നൽകിയ ആളുടെയും സർട്ടിഫിക്കറ്റിൽ ഒപ്പിട്ടയാളുടെയും പേരും ഉദ്യോഗപ്പേരും വേണം. യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃകയും ആവശ്യപ്പെടുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് ഇത് വാങ്ങാൻ വിദേശകാര്യ നയതന്ത്ര ചട്ടം മൂലം കഴിയില്ല. ഇതുകൊണ്ടാണ് പ്രോട്ടോകോൾ ഓഫീസറോട് എല്ലാം തിരക്കുന്നത്. ഒപ്പുകൾ വച്ച് വ്യാജരേഖാ നിർമ്മാണത്തിൽ തീരുമാനം എടുക്കാനാകും.

20 ലക്ഷത്തിനുമേൽ വിലവരുന്ന സാധനങ്ങളുള്ള പാഴ്സലുകൾ നികുതിയില്ലാതെ വിട്ടുനൽകാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിപത്രം ഹാജരാക്കണം. 20 ലക്ഷത്തിൽ താഴെയുള്ളതിന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറിൽനിന്നാണ് രേഖകൾ ഹാജരാക്കേണ്ടത്. എന്നാൽ, സോഫ്റ്റ്‌വേറിൽ അത്തരമൊരു നിബന്ധന ഉൾക്കൊള്ളിക്കാതിരുന്നതിനാൽ കസ്റ്റംസ് അധികൃതർ ഇക്കാര്യം കർശനമാക്കിയതുമില്ല. ഒന്നോ രണ്ടോ തവണയല്ലാതെ ഇത്തരം രേഖകളൊന്നും കോൺസുലേറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം. കസ്റ്റംസിലുള്ളവരും ഇക്കാര്യത്തിൽ സഹായിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇത് കൂടി മനസ്സിലാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

ദുബായ് കോൺസുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങൾ സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനം ഉപയോഗിച്ച് എടപ്പാളിലേക്കുകൊണ്ടുപോയെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞിരുന്നു. ഇതിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്നതും പാഴ്സലുകൾ സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നതോടെ കസ്റ്റംസും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. നയതന്ത്രപാഴ്സൽവഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാനോ അതിന് നികുതിയിളവ് നൽകാനുള്ള സാക്ഷ്യപത്രം നൽകാനോ പ്രോട്ടോകോൾ വിഭാഗത്തിനുകഴിയില്ല. എന്നിട്ടും ഇതിന് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതും സർക്കാരിന് തലവേദനയാകും.

കസ്റ്റംസ് ക്ലിയറൻസിനുവേണ്ടി പ്രതികൾ വ്യാജരേഖകൾ നൽകിയിട്ടുണ്ടോയെന്ന സംശയവുമുണ്ട്. ഒപ്പുകൾ പരിശോധിക്കുന്നതോടെ ഇത് വ്യക്തമാവും. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻ.െഎ.എ.യും ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. എൻ.െഎ.എ. ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിലെത്തി പ്രോട്ടോകോൾ ഓഫീസർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP