Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലമ്പൂർ സ്വദേശി ഹനീഫയും കോഴിക്കോട്ടുകാരൻ സാദിഖും സ്വർണം കൊണ്ടുവന്നത് മലദ്വാരത്തിൽ ഒളിപ്പിച്ച്; കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ സ്വർണം ഒളിപ്പിച്ചത് ഇസ്തിരിപെട്ടിയുടെ ഉൾവശത്ത് തകിടു രൂപത്തിലും; കരിപ്പൂരിൽ പിടിയിലായ മൂവർ സംഘത്തിൽനിന്നും കണ്ടെടുത്തത് 95ലക്ഷംരൂപയുടെ സ്വർണം

നിലമ്പൂർ സ്വദേശി ഹനീഫയും കോഴിക്കോട്ടുകാരൻ സാദിഖും സ്വർണം കൊണ്ടുവന്നത് മലദ്വാരത്തിൽ ഒളിപ്പിച്ച്; കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ സ്വർണം ഒളിപ്പിച്ചത് ഇസ്തിരിപെട്ടിയുടെ ഉൾവശത്ത് തകിടു രൂപത്തിലും; കരിപ്പൂരിൽ പിടിയിലായ മൂവർ സംഘത്തിൽനിന്നും കണ്ടെടുത്തത് 95ലക്ഷംരൂപയുടെ സ്വർണം

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ സ്വദേശി ഹനീഫയും കോഴിക്കോട്ടുകാരൻ സാദിഖും സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചപ്പോൾ കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ സ്വർണം ഒളിപ്പിച്ചത് ഇസ്തിരിപെട്ടിയുടെ ഉൾവശത്ത് തകിടു രൂപത്തിൽ. കരിപ്പൂരിൽ പിടിയിലായ മൂവർ സംഘത്തിൽനിന്നും പിടികൂടിയത് 95ലക്ഷംരൂപയുടെ സ്വർണം. കരിപ്പൂർ വിമാനത്തവളം വഴി വീണ്ടും സ്വർണക്കടത്താൻ ശ്രമിച്ച മൂന്നു യാത്രക്കാരെയാണ് ഇന്നും ഇന്നലെ രാത്രിയുമായി പിടികൂടിയത്. ഇവരിൽനിന്നായി 95ലക്ഷംരൂപയുടെ സ്വർണം പിടികൂടി.

ഇന്നലെ രാത്രിയും ഇന്നു പുലർച്ചയുമായി മൂന്നു യാത്രക്കാരാണ് സ്വർണവുമായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ജിദ്ദയിൽ നിന്നും സ്പൈസ്ജറ്റ് എയർവെയ്സ് വിമാനത്തിൽ എത്തിയ കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ ഇസ്തിരിപെട്ടിയുടെ ഉൾവശത്ത് തകിടു രൂപത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 350 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഇതിന് ഇന്ത്യൻ മാർക്കറ്റിൽ 15.26 ലക്ഷം രൂപ വിലമതിക്കും. ഇന്നലെ പുലർച്ചെ മൂന്നിന് ഷാർജയിൽയിന്നും എത്തിയ എയർ അറേബ്യ വിമാനത്തിൽ രണ്ട് യാത്രക്കാർ മലദ്വാരത്തിൽ സ്വർണ്ണ മിശ്രിതവും പിടികൂടി.

നിലമ്പൂർ സ്വദേശിയായ മുഹമ്മദ് ഹനീഫയിൽ നിന്നും 1136 ഗ്രാം സ്വർണ്ണ മിശ്രിതവും കോഴിക്കോട് അടിവാരം സ്വദേശിയായ യാത്രക്കാരൻ സാദിഖിൽ നിന്നും 1005ഗ്രാം സ്വർണ്ണ മിശ്രിതവുമാണ് എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മിശ്രിതത്തിൽ നിന്നും 1820 ഗ്രാം തങ്കം വേർതിരിച്ചെടുത്തു. ഇതിനു മാർക്കറ്റിൽ 79.35 ലക്ഷം രൂപ വിലമതിക്കും. ഡപ്യൂട്ടി കമ്മീഷണർ ഡോ. രാജി എൻ.എസ്. അസി.കമ്മീഷണർ എ.കെ.സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ കെ.പി.മനോജ്, എം.പ്രകാശ്, രഞ്ജി വില്യം, ഇൻസ്പക്ടർമാരായ കെ.മുരളിധരൻ, പ്രേം പ്രകാശ്, യോഗേഷ് യാദവ്, മിനിമോൾ, ഹവീൽദാർ സി.അശോകൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

അതേ സമയം മപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.12 കിലോ സ്വർണമിശ്രിതം ഗുളികയുമായി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ 2.55 കോടി രൂപയുടെ സ്വർണമാണ് കഴിഞ്ഞ ദിവസം എയർ കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റും കോഴിക്കോട് പ്രീവന്റീവ് കസ്റ്റംസും പിടികൂടിയത്. കരിപ്പൂർ കസ്റ്റംസ് മൂന്നു യാത്രക്കാരിൽ നിന്നു 2.19 കോടിയുടെ സ്വർണവും പ്രീവന്റീവ് കസ്റ്റംസ് ഒരു യാത്രക്കാരനിൽ നിന്നു 36 ലക്ഷത്തിന്റെ സ്വർണവുമാണ് പിടികൂടിയത്. അബൂദാബി.യിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം അരിന്പ്ര സ്വദേശി അനൂപിൽ 1.12 കിലോ സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്.

ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ഇയാളുടെ ശ്രമം. താമരശേരി പുളിക്കലകത്ത് ഷൈജിൽ നിന്നു 2.36 കിലോഗ്രാം, അടിവാരം സ്വദേശി പേട്ടയിൽ ആശിഷിൽ നിന്നു 1.75 കിലോഗ്രാം സ്വർണ മിശ്രിതവും പിടിച്ചെടുത്തു. മിശ്രിത രൂപത്തിലാക്കി ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. വയനാട് കന്പളക്കാട് സ്വദേശി എളംചേരി ഫെമിനിൽ (21) നിന്നാണ് കോഴിക്കോട്ടു നിന്നെത്തിയ പ്രീവന്റീവ് കസ്റ്റംസ് സ്വർണം പിടിച്ചത്. ശരീരത്തിലൊളിപ്പിച്ചു കടത്തിയ 872 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഇവക്ക് വിപണിയിൽ 36 ലക്ഷം രൂപ വില വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP