Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ കാറുമായി ബിസിനസിന് കോയമ്പത്തൂരിലേക്ക് പോയ യുവാക്കളെ നാലുനാളായിട്ടും കാണാതായപ്പോൾ ബന്ധുക്കൾക്ക് ആശങ്ക; അന്വേഷിച്ചുപോയപ്പോൾ സ്വർണകവർച്ചാശ്രമത്തിനിടെ തിരുച്ചിറപ്പള്ളിയിൽ പിടിയിലായെന്ന് വിവരം; ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കൽ സ്ഥിരമാക്കിയ ചങ്ങരംകുളം കാളാച്ചാൽ സ്വദേശികൾ പിടിയിൽ

പുതിയ കാറുമായി ബിസിനസിന് കോയമ്പത്തൂരിലേക്ക് പോയ യുവാക്കളെ നാലുനാളായിട്ടും കാണാതായപ്പോൾ ബന്ധുക്കൾക്ക് ആശങ്ക; അന്വേഷിച്ചുപോയപ്പോൾ സ്വർണകവർച്ചാശ്രമത്തിനിടെ തിരുച്ചിറപ്പള്ളിയിൽ പിടിയിലായെന്ന് വിവരം; ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കൽ സ്ഥിരമാക്കിയ ചങ്ങരംകുളം കാളാച്ചാൽ സ്വദേശികൾ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കാളാച്ചാലിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയി കാണാതായ യുവാക്കൾ സ്വർണ്ണക്കവർച്ച കേസിൽ പിടിയിൽ. ചങ്ങരംകുളം കാളാച്ചാൽ സ്വദേശികളായ പുളിക്കപ്പറമ്പിൽ മുസ്ഥഫ(32), ഭഗവതിപ്പറമ്പിൽ അഭിലാഷ്(28)എന്നിവരാണ് തമിഴ്‌നാട്ടിൽ കവർച്ച ശ്രമത്തിനിടെ തൃച്ചി പൊലീസിന്റെ പിടിയിലായത്. പുതിയ കാറുമായി കോയമ്പത്തൂരിലേക്ക് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞു പുറപ്പെട്ട യുവാക്കളെകുറിച്ച് നാല് ദിവസമായി ഒരു വിവരവും ലഭ്യമല്ലെന്ന് കാണിച്ച് ഇവരുടെ ബന്ധുക്കൾ ചങ്ങരംകുളം പൊലീസിന് പരാതി നൽകിയിരുന്നു.

തുടർന്ന് പൊലീസും സുഹൃത്തുക്കളും അന്വേഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവാക്കൾ തൃച്ചി പൊലീസിന്റെ പിടിയിലായതായി അറിയുന്നത്. തമിഴ്‌നാട്ടിൽ കാറുമായി എത്തി റൂമെടുത്ത് താമസിക്കുകയും ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിച്ച് കടന്ന് കളയുകയും ചെയ്യുന്ന യുവാവിനെ കുറിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇവർ വീണ്ടും മോഷണത്തിനായി തമിഴ്‌നാട്ടിൽ എത്തിയത്. പിന്നീട് പൊലീസ് ഇവർക്കായി വല വിരിക്കുകയായിരുന്നു.

ിടിയിലായ മുസ്ഥയുടെ നേതൃത്വത്തിലാണ് മോഷണം നടത്തി വന്നിരുന്നതെന്നും വീട് കവർച്ചയും പിടിച്ച് പറിയും അടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും അന്വേഷണ സംഘം പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ച് തൃച്ചി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഡ്രൈവറായും സഹായിയായും ഓരോ യാത്രയിലും മുസ്ഥഫയുടെ സുഹൃത്ത് കൂടിയായ അഭിലാഷ് ഒപ്പം കൂടുകയായിരുന്നുവെന്നും അഭിലാഷ് കൃത്യങ്ങളിൽ നേരിട്ട് പങ്കാളിത്തമില്ലെന്നുമാണ് സൂചന. പിടിയിലായ പ്രതികളുമായി തമിഴ്‌നാട് പൊലീസ് സംഘം ചങ്ങരംകുളത്ത് പ്രതികളുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ചങ്ങരംകുളം പൊലീസിന്റെ സഹായത്തോടെ ചങ്ങരംകുളത്തെ വിവിധ ജൂവലറികളിലും തമിഴ്‌നാട് പൊലീസ് പ്രതികളുമായി എത്തി തെളിവുകൾ ശേഖരിച്ചു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP