Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിനേഴുകാരിയുടെ അതിരുകടന്ന പ്രണയം അടുത്തബന്ധുവുമായി; അവനെ സഹോദരനായി കാണണമെന്ന് ഉപദേശിച്ച ചേച്ചിയോട് പക വളർന്നു; സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയത് കാമുകനുമായി ചേർന്ന്; ആത്മഹത്യ എന്ന് എല്ലാവരും കരുതിയ മോനിഷയുടെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകം; കൊല്ലപ്പെട്ട യുവതിയുടെ ഇളയ സഹോദരിയേയും കാമുകനെയും അറസ്റ്റ് ചെയ്ത് പൊലീസ്

പതിനേഴുകാരിയുടെ അതിരുകടന്ന പ്രണയം അടുത്തബന്ധുവുമായി; അവനെ സഹോദരനായി കാണണമെന്ന് ഉപദേശിച്ച ചേച്ചിയോട് പക വളർന്നു; സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയത് കാമുകനുമായി ചേർന്ന്; ആത്മഹത്യ എന്ന് എല്ലാവരും കരുതിയ മോനിഷയുടെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകം; കൊല്ലപ്പെട്ട യുവതിയുടെ ഇളയ സഹോദരിയേയും കാമുകനെയും അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആത്മഹത്യ എന്ന് എല്ലാവരും കരുതിയ യുവതിയുടെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകം. തമിഴ്‌നാട് നാമക്കൽ ദേവേന്ദ്രപുരം സ്വദേശി ശങ്കറിന്റെ മകൾ മോനിഷ(18)യുടെ മരണം ആത്മഹത്യയല്ല എന്ന് തെളിഞ്ഞത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടത്തിയ യുവതിയുടെ ഇളയ സഹോദരിയും കാമുകനും അറസ്റ്റിലായി. ശങ്കറിന്റെ ഇളയ മകളായ 17 വയസ്സുകാരിയെയും കാമുകനായ രാഹുലിനെ(19)യുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊല്ലപ്പെട്ട മോനിഷ നാമക്കലിലെ എൻജിനീയറിങ് കോളേജിൽ രണ്ടാം വർഷ ബി.ടെക്ക് വിദ്യാർത്ഥിയാണ്. ഏപ്രിൽ നാലിനാണ് മോനിഷയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇടതുകൈയിൽ മുറിവേറ്റ് രക്തം വാർന്നനിലയിൽ കണ്ടെത്തിയ മോനിഷയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് എല്ലാവരും ആദ്യം കരുതിയതെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസിന് മനസിലായി. ശ്വാസംമുട്ടിയാണ് മോനിഷ കൊല്ലപ്പെട്ടതെന്നായിരുന്നു പോസ്റ്റുമോർട്ടം.

ഇതോടെ കുടുംബാംഗങ്ങളെ പൊലീസ് വിശദമായി ചോദ്യംചെയ്തു. 17 വയസ്സുകാരിയുടെ പരസ്പരവിരുദ്ധമായ മറുപടിയിൽ സംശയം വർധിച്ചതോടെ ഈ പെൺകുട്ടിയെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതിനിടെയാണ് സഹോദരിയെ കൊലപ്പെടുത്തിയത് താനും കാമുകനും ചേർന്നാണെന്ന് 17കാരി പൊലീസിനോട് സമ്മതിച്ചത്.

അടുത്ത ബന്ധുവായ രാഹുലും 17 വയസ്സുകാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ മോനിഷ എതിർക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. രാഹുലിനെ സഹോദരനെപ്പോലെ കാണണമെന്നും മോനിഷ സഹോദരിയോട് പറഞ്ഞു. പക്ഷേ, മോനിഷയുടെ ഉപദേശം വകവയ്ക്കാതെ 17 കാരി രാഹുലുമായുള്ള ബന്ധം തുടർന്നു. മാത്രമല്ല, പ്രണയത്തെ എതിർത്തതിനും മാതാപിതാക്കളോട് പറഞ്ഞതിനും മോനിഷയോടുള്ള പകയും വർധിച്ചു.

സംഭവദിവസം മാതാപിതാക്കൾ പുറത്തുപോയ സമയം 17 കാരി കാമുകനായ രാഹുലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മോനിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ഇടതുകൈയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. പ്രണയത്തെ എതിർത്തതും മാതാപിതാക്കളോട് പറഞ്ഞതുമാണ് 17 കാരിയെ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP