Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

കൂട്ടുകാർക്കൊപ്പം എന്നത്തേയും പോലെ എഴുന്നേറ്റു; അൽപ്പസമയത്തിന് ശേഷം കാണാതായി; അന്തേവാസികളും അധികൃതരും നടത്തിയ തിരച്ചിലിൽ കണ്ടത് അലക്കുസ്ഥലത്തിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ; കോന്നിയിലെ ബാലികാസദനത്തിൽ പെൺകുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

കൂട്ടുകാർക്കൊപ്പം എന്നത്തേയും പോലെ എഴുന്നേറ്റു; അൽപ്പസമയത്തിന് ശേഷം കാണാതായി; അന്തേവാസികളും അധികൃതരും നടത്തിയ തിരച്ചിലിൽ കണ്ടത് അലക്കുസ്ഥലത്തിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ; കോന്നിയിലെ ബാലികാസദനത്തിൽ പെൺകുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോന്നിയിലെ ബാലികാസദനത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിനി സൂര്യയെയാണ് കോന്നി ശബരി ബാലികാസദനത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് ശേഷമായിരുന്നു സംഭവം.

കഴിഞ്ഞ അഞ്ചുവർഷമായി ബാലികാസദനത്തിലെ അന്തേവാസിയാണ് സൂര്യ. അമ്മയുടെ മരണത്തെത്തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഇടപെട്ടാണ് പെൺകുട്ടിയെ ബാലികാസദനത്തിൽ പാർപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് മറ്റുകുട്ടികൾക്കൊപ്പം സൂര്യയും എഴുന്നേറ്റിരുന്നു. എന്നാൽ അല്പസമയത്തിന് ശേഷം സൂര്യയെ കാണാതായി. മറ്റു കുട്ടികൾ നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന് മുകളിൽ തുണി അലക്കാനിടുന്ന സ്ഥലത്ത് കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ തന്നെ കയർ അറത്തുമാറ്റുകയും സൂര്യയെ താഴെയിറക്കുകയും ചെയ്തു. സമീപവാസികളെ വിളിച്ച് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ ബാലികാസദനത്തിന്റെ നടത്തിപ്പുകാരിൽനിന്നടക്കം പൊലീസ് മൊഴിയെടുക്കുന്നുണ്ട്. പെൺകുട്ടിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP