Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയം സഫലമാക്കാൻ വിവാഹത്തിന് പണമുണ്ടാക്കാനായി ഗൾഫിലേക്ക് പോയി; തിരിച്ചെത്തിയപ്പോൾ തന്നെ ഉപേക്ഷിച്ച് കാമുകിയുടെ ചുവടുമാറ്റം; പെൺകുട്ടിക്ക് മറ്റൊരു വിവാഹ ബന്ധം ഉറച്ചതോടെ പക കൂടി; മുറച്ചെറുക്കനൊപ്പം ടൂ വീലറിൽ പോകുമ്പോൾ വെട്ടിവീഴ്‌ത്തി; കൊട്ടാരക്കര പൂവറ്റൂരിൽ യുവതിയെ വെട്ടിയ കാമുകനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

പ്രണയം സഫലമാക്കാൻ വിവാഹത്തിന് പണമുണ്ടാക്കാനായി ഗൾഫിലേക്ക് പോയി; തിരിച്ചെത്തിയപ്പോൾ തന്നെ ഉപേക്ഷിച്ച് കാമുകിയുടെ ചുവടുമാറ്റം; പെൺകുട്ടിക്ക് മറ്റൊരു വിവാഹ ബന്ധം ഉറച്ചതോടെ പക കൂടി; മുറച്ചെറുക്കനൊപ്പം ടൂ വീലറിൽ പോകുമ്പോൾ വെട്ടിവീഴ്‌ത്തി; കൊട്ടാരക്കര പൂവറ്റൂരിൽ യുവതിയെ വെട്ടിയ കാമുകനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ആർ.കണ്ണൻ

കൊല്ലം: വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ഗൾഫിൽ നിന്ന് തിരിച്ചെത്തിയപ്പോൾ തന്നെ തള്ളിപ്പറഞ്ഞതിന് കാമുകിയെ വെട്ടിവീഴ്‌ത്തി യുവാവിന്റെ പ്രതികാരം. തന്നെ തള്ളിപ്പറഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയെ മുറച്ചെറുക്കനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കാമുകൻ വെട്ടിവീഴ്‌ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെട്ടേറ്റ യുവതി സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കാമുകനായ പൂവറ്റൂരിലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൂവറ്റൂർ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ് പുത്തൂർ പൊലീസ് കേസെടുത്തത്.

പ്രവാസ ജീവിതം മതിയാക്കി കാമുകൻ ഒടുവിൽ തിരികെയെത്തിയപ്പോൾ വിവാഹം കഴിക്കാൻ സാധ്യമല്ലെന്ന് കാമുകി പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. ഇതോടെ മാനസികമായി തകർന്ന കാമുകൻ പെൺകുട്ടി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നറിഞ്ഞതോടെ പ്രതികാരത്തിന് കോപ്പുകൂട്ടുകയായിരുന്നുവെന്നും അങ്ങനെയാണ് ഇന്നലെ ആക്രമണം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: വെണ്ടാർ സ്വദേശിനിയായ യുവതിയും കുടുംബവും രതീഷിന്റെ വീടിന്റെ സമീപ പ്രദേശത്ത് താമസത്തിന് എത്തിയത് ആറുവർഷം മുമ്പാണ്. ഇതിനിടയിലാണ് യുവതിയും രതീഷും പ്രണയ ബന്ധത്തിലാകുന്നത്.

നാട്ടിൽ കൂലിപ്പണിക്ക് പോയിരുന്ന രതീഷ് വിവാഹം കഴിക്കാനായാണ് ഗൾഫിൽ ജോലി തേടി പോയത്. അവധിക്ക് നാട്ടിൽ വരുമ്പോൾ ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ ചുറ്റിക്കറങ്ങുകയും പതിവായിരുന്നു. ഇത്തവണ അവധിക്ക് എത്തിയപ്പോൾ ഇനി തിരിച്ചു പോകുന്നില്ലെന്നും നിന്നെ കാണാതിരിക്കാൻ കഴിയുന്നില്ലെന്നും യുവതിയോട് പറഞ്ഞിരുന്നു.

തിരികെ വിദേശത്തേക്ക് പോകാതെ നാട്ടിൽ കഴിയവെ സുഹൃത്തുക്കളുമായി മദ്യപാനം കൂടി ആയി. ഇതോടെ യുവതിയുടെ വീട്ടുകാർക്ക് ഇവരുടെ ബന്ധത്തിൽ എതിർപ്പായി. അങ്ങനെ യുവതിയെ അകലെയുള്ള ബന്ധുവീട്ടിലേക്ക് വീട്ടുകാർ മാറ്റുകയും ചെയ്തു. യുവാവ് കാമുകിയെ കാണാതായതോടെ വീട്ടിലെത്തി വഴക്കിട്ടു. ഒടുവിൽ യുവതിയുടെ മാതാപിതാക്കൾ രതീഷിന്റൊപ്പം വിവാഹം കഴിപ്പിച്ചയയ്ക്കാൻ സാധ്യമല്ലെന്ന് അറിയിച്ചു. യുവതിയെ വിവാഹം കഴിപ്പിച്ചു നൽകിയില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നു രതീഷ് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

ഇതിനിടയിലാണ് ഇന്നലെ രാത്രി മുറച്ചെറുക്കനൊപ്പം ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്ന വഴി യുവതിയെ രതീഷ് വെട്ടിവീഴ്‌ത്തിയത്. ബൈക്കിൽ വരികയായിരുന്ന യുവതിയുടെ തുടയിലാണ് വെട്ടു കൊണ്ടത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ രതീഷ് സ്ഥലം വിട്ടു. തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ രതീഷി ായി പുത്തൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP