Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമൻ സ്വദേശി ലിസ വെയ്‌സ് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയത് കൊല്ലത്തെ അമൃതപുരി ആശ്രമത്തിലേക്ക് പോകാൻ; യാത്രാരേഖകളിൽ അമൃതപുരിയുടെ വിലാസം നൽകിയിരുന്നെങ്കിലും യുവതി അവിടെ എത്തിയിട്ടില്ലെന്ന മറുപടിയുമായി ആശ്രമം അധികൃതരും; ഒപ്പമുണ്ടായിരുന്നു യുകെ പൗരനായി മുഹമ്മദ് അലി മാർച്ച് 15ന് നാട്ടിലേക്ക് മടങ്ങി; വിദേശ യുവതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം; ലിസയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കോവളത്തു കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയും

ജർമൻ സ്വദേശി ലിസ വെയ്‌സ് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയത് കൊല്ലത്തെ അമൃതപുരി ആശ്രമത്തിലേക്ക് പോകാൻ; യാത്രാരേഖകളിൽ അമൃതപുരിയുടെ വിലാസം നൽകിയിരുന്നെങ്കിലും യുവതി അവിടെ എത്തിയിട്ടില്ലെന്ന മറുപടിയുമായി ആശ്രമം അധികൃതരും; ഒപ്പമുണ്ടായിരുന്നു യുകെ പൗരനായി മുഹമ്മദ് അലി മാർച്ച് 15ന് നാട്ടിലേക്ക് മടങ്ങി; വിദേശ യുവതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം; ലിസയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കോവളത്തു കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് വിമാനം ഇറങ്ങിയ ശേഷം കാണാതായ ജർമ്മൻ വനിത ലിസ വെയ്‌സി(31)നായി പൊലീസ് അന്വേഷണം തുടങ്ങി. വലിയ തുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയെ മൂന്നര മാസമായി കാണാനില്ലെന്ന് കാണിച്ച് ഇവരുടെ മാതാവാണ് ജർമ്മൻ കോൺസുലേറ്റിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് യുവതി തിരുവനന്തപുരത്ത് എത്തിയത്.

മാർച്ച് അഞ്ചിനാണു ലിസ വെയ്‌സ് ജർമനിയിൽ നിന്നു പുറപ്പെട്ടത്. കേരളത്തിൽ എത്തിയ ശേഷം മകളുടെ ഫോൺ വിളിയോ, മറ്റു വിവരങ്ങളോ ഇല്ലെന്നു കഴിഞ്ഞ ദിവസമാണു മാതാവ് പരാതിപ്പെട്ടത്. മാർച്ച് ഏഴിന് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നതായി കണ്ടെത്തി. യുകെ പൗരനായ മുഹമ്മദ് അലി എന്നൊരാൾ കൂടെയുണ്ടായിരുന്നു. ഇയാൾ മാർച്ച് 15 ന് തിരികെ പോയതായും കണ്ടെത്തിയെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ശംഖുമുഖം എസിപി ഇളങ്കോ അറിയിച്ചു.

ഇരുവരുടെയും യാത്രാരേഖകളിൽ കൊല്ലം അമൃതപുരി എന്ന വിലാസം നൽകിയിരുന്നെങ്കിലും അമൃതപുരിയിൽ ഇത്തരത്തിലൊരു വിദേശ വനിത എത്തിയിട്ടില്ലെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച പൊലീസിന് ആശ്രമ അധികൃതർ മറുപടി നൽകി. ആശ്രമത്തിൽ എത്തുന്നവരുടെ രേഖകൾ സൂക്ഷിക്കാറുണ്ട്. എന്നാൽ, ഈ യുവതി അവിടെ എത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം കോവളത്തെത്തിയ ലാത്വിയൻ യുവതിയെ കാണാതായ ശേഷം കൊല്ലപ്പെടാൻ ഇടയായതു പൊലീസ് വീഴ്ചയാണെന്ന് ആരോപണം ഉയർന്നിരുന്നു. അതേസമയം യുവതിക്കൊപ്പമുണ്ടായിരുന്ന യുകെ പൗരനുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.

ജർമ്മൻ സ്വദേശിനിയെ കാണാതായ സംഭവത്തിൽ ലിസ വെയ്‌സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കോവളത്തു കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയും രംഗത്തെത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് അഭ്യർത്ഥന. പ്രാദേശികമായി സംഘങ്ങൾ ഉണ്ടാക്കി തിരച്ചിൽ നടത്തണമെന്നും തന്റെ സഹോദരിയെ കണ്ടെത്താൻ നടത്തിയ പരിശ്രമം ഇക്കാര്യത്തിലും ഉണ്ടാകണമെന്നും അവർ പറഞ്ഞു.

''നിങ്ങൾക്കു കഴിയുന്ന എല്ലാ വഴികളിലൂടെയും ലിസയെ കണ്ടെത്താൻ സഹായിക്കണം. ആ കുടുംബം ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ ദൈവത്തിനു മാത്രമേ മനസ്സിലാകുകയുള്ളൂ'' ഫെയ്‌സ് ബുക് പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP