Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്തെ ലോക്കൽ കിടിലം; എസ് ഐയെ കുത്തി മലർത്തി രക്ഷപ്പെട്ടതോടെ പൊലീസിന്റെ കണ്ണിലെ കരടായി; കാപ്പ ചുമത്തിയപ്പോൾ തട്ടകം ബംഗളുരുവിലേക്ക് മാറ്റി; നേഴ്സാകാൻ പഠിച്ചെങ്കിലും ചെന്നെത്തിയത് ചേരികളിലെ അധോലോകത്ത്; അച്ഛനേയും അമ്മയേയും നോക്കാൻ വിസമ്മതിച്ച പ്രണയിച്ചു കെട്ടിയ ആദ്യ ഭാര്യയെ ഡിവേഴ്സ് ചെയ്ത 'ജികെ'; നേഴ്സിനെ രണ്ടാം പങ്കാളിയാക്കി മകളുമൊത്ത് അടിപൊളി ജീവിതം; എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന ജോർജുകുട്ടി ചില്ലറക്കാരനല്ല; മലയാളിയായ മയക്കുമരുന്ന് ഡോണിന്റെ കഥ

കോട്ടയത്തെ ലോക്കൽ കിടിലം; എസ് ഐയെ കുത്തി മലർത്തി രക്ഷപ്പെട്ടതോടെ പൊലീസിന്റെ കണ്ണിലെ കരടായി; കാപ്പ ചുമത്തിയപ്പോൾ തട്ടകം ബംഗളുരുവിലേക്ക് മാറ്റി; നേഴ്സാകാൻ പഠിച്ചെങ്കിലും ചെന്നെത്തിയത് ചേരികളിലെ അധോലോകത്ത്; അച്ഛനേയും അമ്മയേയും നോക്കാൻ വിസമ്മതിച്ച പ്രണയിച്ചു കെട്ടിയ ആദ്യ ഭാര്യയെ ഡിവേഴ്സ് ചെയ്ത 'ജികെ'; നേഴ്സിനെ രണ്ടാം പങ്കാളിയാക്കി മകളുമൊത്ത് അടിപൊളി ജീവിതം; എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന ജോർജുകുട്ടി ചില്ലറക്കാരനല്ല; മലയാളിയായ മയക്കുമരുന്ന് ഡോണിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മയക്കുമരുന്നു കേസിൽ പിടിയിലായതിനു ശേഷം പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയകിംഗിനെ പികൂടാൻ ശ്രമിച്ച് പരാജയപ്പെട്ട് ബംഗളുരുവിൽ നിന്ന് മടങ്ങി എക്സൈസ് സംഘം. ഇയാൾ ആന്ധ്രയിലേക്ക് മുങ്ങിയെന്നാണ് സംശയം. കോട്ടയം ഓണംതുരുത്ത് സ്വദേശി ജോർജുകുട്ടിയാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയായ ജോർജുകുട്ടി കഴിഞ്ഞ ദിവസം എക്‌സൈസ് സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടിരുന്നു.

കോട്ടയത്തെ ലോക്കൽ കിടിലമായിരുന്നു ജോർജ് കുട്ടി. അടിപിടിയും കവർച്ചയുമായി കോട്ടയത്തെ പിടിച്ചുലയ്ക്കുന്നതിനിടെ മയക്കുമരുന്ന് വ്യാപരത്തിലേക്ക് കടന്നു. ഇതിനിടെ എറണാകുളത്ത് വച്ച് പടിയിലായി. എസ് ഐയെ കുത്തിമലർത്തിയാണ് രക്ഷപ്പെട്ട്. ഇതോടെ നിരവധി കേസുകളിൽ പ്രതിയായ ജോർജു കുട്ടിക്ക് നിൽക്കകള്ളി ഇല്ലാതെയായി. അങ്ങനെയാണ് ബംഗളുരുവിലേക്ക് കൂടുമാറുന്നത്. അവിടെ നിന്നും ഡോണായി വളരുകയായിരുന്നു ജോർജ് കുട്ടി. രണ്ട് കല്യാണം കഴിച്ച ജോർജു കുട്ടിക്ക് ഒരു മകളുമുണ്ട്. മലപ്പുറത്തുകാരിയെ പ്രണയിച്ചായിരുന്നു ആദ്യ വിവാഹം ചെയ്തത്. എന്നാൽ ഇത് ഡിവോഴ്‌സിലെത്തി. പിന്നെ ബംഗളുരുവിലെ നേഴ്‌സിനെ കെട്ടി. ഇതും താവളം കർണ്ണാടകയാക്കാൻ കാരണമായി.

ബംഗളുരുവിലെ അധോലോക സംഘങ്ങൾക്കിടെ ജി.കെ. എന്നാണ് ജോർജുകുട്ടി അറിയപ്പെടുന്നത്. ബംഗളുരുവിലെ ചേരികളിലാണ് ജികെയുടെ ഒളിത്താവളങ്ങൾ. എക്‌സൈസിനു തലവേദനയായിരുന്ന ജോർജുകുട്ടിയെ അപ്രതീക്ഷിതമായാണു തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയത്. കേസിൽ തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ചപ്പോൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.കോവളം വാഴമുട്ടത്തുനിന്നാണ് കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവുമായി എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് ജോർജുകുട്ടിയെ പിടികൂടിയത്.

തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിക്കുകയായിരുന്നു. നാല് ഉദ്യോഗസ്ഥരാണു സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പിനു ശേഷം താമസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ മജസ്റ്റിക്കിൽ എത്തിയപ്പോൾ ജോർജുക്കുട്ടി മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. ഇതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു. അതിനിടെ, ഉദ്യോഗസ്ഥരെ തള്ളിയിട്ട ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായി ബംഗളുരുവിലെത്തിയ എക്സൈസ് സംഘം രണ്ടിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ജീവനു ഭീഷണിയുയർന്നതോടെ എക്‌സൈസ് സംഘം നാട്ടിലേക്കു മടങ്ങി. അത്ര ഭീകരനാണ് ജികെ. ജികെ പിന്നീട് ആന്ധ്രയിലേക്ക് കടന്നുവെന്നാണ് സൂചന.

ആദ്യഭാര്യയിൽ ഇയാൾക്ക് ഒരു മകളുണ്ട്. അച്ഛനേയും അമ്മയേയും നോക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് ആദ്യ ഭാര്യയെ ഇയാൾ ഡിവോഴ്‌സ് ചെയ്തത്. ഇതിനിടെ കർണ്ണാടകയിൽ നേഴ്‌സിനംഗ് പഠനത്തിനും ശ്രമിച്ചു. അപ്പോഴാണ് നേഴ്‌സിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ആദ്യ ഭാര്യയിലെ കുട്ടിയും ഭാര്യയുമൊത്ത് ബംഗളുരുവിലാണ് ഇയാളുടെ താമസം. ഇതിനിടെയാണ് പിടിയിലായത്. എക്‌സൈസ് സംഘത്തിന്റെ വിശ്വാസം നേടിയ ശേഷമായിരുന്നു മുങ്ങൽ. വ്യക്തമായ പദ്ധതി ഇതിന് പിന്നിലുണ്ടായിരുന്നു. ഇയാൾ മുങ്ങിയതോടെ ഭാര്യയും മകളും അപ്രത്യക്ഷമായി. അത്രയും പദ്ധതിയൊരുക്കൽ ഇതിന് പിന്നിലുണ്ടായിരുന്നു.

ജോർജുകുട്ടിയുടെ അറസ്റ്റ് എക്‌സൈസ് സംഘത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു. മുഖ്യമന്ത്രി പ്രത്യേക അവാർഡ് നൽകി സംഘത്തെ അനുമോദിച്ചിരുന്നു. ബംഗളൂരുവിൽനിന്നാണ് ഇയാൾ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. പിടിയിൽ നിന്ന് ജോർജ് കുട്ടി മുങ്ങിയത് അറിഞ്ഞ എക്‌സൈസ് സംഘം ഉടൻ കർണാടക പൊലീസിനെ വിവരമറിയിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഇയാൾ ബംഗളൂരുവിലെ ചേരികളിൽ ഒളിവിലാണന്നു വിവരം ലഭിച്ചു. ചേരികളിൽ കയറുന്നത് സുരക്ഷാപ്രശ്‌നങ്ങളുണ്ടാകുമെന്നു കർണാടക പൊലീസ് മുന്നറിയിപ്പ് നൽകി.

എന്നാൽ, ഇതു മറികടന്ന് എക്‌സൈസ് സംഘം ചേരികളിലൊന്നിൽ കയറിയെങ്കിലും സ്ഥിതി വഷളായതോടെ മടങ്ങി. കൈയിലെ വിലങ്ങു മുറിക്കുന്നതിനിടെ ഇയാളുടെ കൈയ്ക്കു പരുക്കേറ്റിട്ടുണ്ടെന്നും സൂചനയുണ്ട്. മയക്കുമരുന്നു വേട്ടയ്ക്കിടെ തൃപ്പൂണിത്തുറയിൽ പൊലീസുകാരെ കുത്തിക്കൊല്ലാൻ ശ്രമിച്ചതുൾപ്പെടെ 20 കേസുകളിൽ പ്രതിയാണു ജോർജുകുട്ടി. കാപ്പ ചുമത്തിയതോടെയാണ് കോട്ടയത്ത് നിന്ന് ജോർജ് കുട്ടി ബംഗളുരുവിലേക്ക് തട്ടകം മാറ്റിയത്..

ബെംഗളൂരുവിലെ തെളിവെടുപ്പിനിടെ ജീപ്പിൽ നിന്ന് മൂത്രമൊഴിക്കാൻ പുറത്ത് പോകണമെന്നാവശ്യപ്പെടുകയും തുടർന്ന് ഉദ്യോഗസ്ഥരെ തട്ടിമാറ്റി അതിവിദഗ്ദ്ധമായി രക്ഷപെടുകയും ചെയ്തെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. വേണ്ടത്ര സുരക്ഷാ മുൻകരുതൽ എടുക്കാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയതെന്ന വിശമർശം ഉയരുന്നുണ്ട്. ജൂൺ 22 ശനിയാഴ്ച വൈകീട്ടാണ് കോവളം-കാരോട് ബൈപ്പാസിൽ വാഴമുട്ടത്തിനു സമീപത്തുവെച്ച് ജോർജുകുട്ടി പിടിയിലായത്. കാറിനടിയിലെ രഹസ്യ അറയിൽനിന്ന് 20 കിലോ ഹാഷിഷ്, രണ്ടരക്കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവ പിടികൂടി. മൂവാറ്റുപുഴയിൽനിന്നു വാങ്ങിയ കാർ തേനിയിലെത്തിച്ചാണ് രഹസ്യ അറ നിർമ്മിച്ചത്. വാഹനം ഉയർത്തി പരിശോധിച്ചപ്പോഴാണ് ഇന്ധന ടാങ്കിനു സമീപം അറ ശ്രദ്ധയിൽപ്പെട്ടത്.

കോട്ടയം സ്വദേശിയായ ജോർജുകുട്ടിക്ക് തലസ്ഥാനത്ത് ഒട്ടേറെ സൗഹൃദങ്ങളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജനുവരിയിൽ ആക്കുളത്തിനു സമീപത്തുനിന്ന് ഒന്നരക്കിലോ ഹാഷിഷുമായി പിടിയിലായ നെടുമങ്ങാട് സ്വദേശി അജിത് മറ്റൊരു മയക്കുമരുന്ന് കേസിൽ ഇയാളുടെ കൂട്ടുപ്രതിയാണ്. ഏറ്റുമാനൂർ പൊലീസ് ഇരുവരെയും 11 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. തലസ്ഥാനത്തെ മറ്റു പല മയക്കുമരുന്ന് ഇടപാടുകൾക്കു പിന്നിലുള്ളവരും ജോർജുകുട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ഒട്ടേറെ ഗുണ്ടാസംഘങ്ങളുമായും ജോർജുകുട്ടിക്ക് സൗഹൃദമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിൽ ഒരുകിലോ ഹാഷിഷ് പിടികൂടിയ കേസിലും ജോർജുകുട്ടി അറസ്റ്റിലായിട്ടുണ്ട്. ആദ്യ ഭാര്യയിലെ കുഞ്ഞിനെ മറയാക്കി മയക്കുമരുന്ന് കടത്തിയിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ബൈക്കിൽ മയക്കുമരുന്ന് വിൽക്കാൻ പോകുമ്പോൾ കുട്ടിയെയും ഒപ്പം കൂട്ടിയിരുന്നതായി എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചു.

ജോർജുകുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സ്ഥിരമായി ഇയാൾ ആന്ധ്രയിൽ പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്നിനുവേണ്ടി ജോർജുകുട്ടിയെ ഫോണിൽ ബന്ധപ്പെട്ട എറണാകുളം സ്വദേശികൾക്കുവേണ്ടി തിരച്ചിൽ തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP