Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

മദ്യപാനത്തിനത്തെ എതിർത്തതിന് മധ്യവയസ്‌കനെ വെട്ടി; ധ്യാനകേന്ദ്രത്തിലെ ഒളിവ് ജീവതം മടുത്തപ്പോൾ റിസോർട്ടിലെ ജീവനക്കാരനായി ജെന്റിൽ; രണ്ടാം പാപ്പാനായി വിഷ്ണുവും; ഇരുവരേയും കാത്തിരുന്നു കുടുക്കി പൊലീസും

മദ്യപാനത്തിനത്തെ എതിർത്തതിന് മധ്യവയസ്‌കനെ വെട്ടി; ധ്യാനകേന്ദ്രത്തിലെ ഒളിവ് ജീവതം മടുത്തപ്പോൾ റിസോർട്ടിലെ ജീവനക്കാരനായി ജെന്റിൽ; രണ്ടാം പാപ്പാനായി വിഷ്ണുവും; ഇരുവരേയും കാത്തിരുന്നു കുടുക്കി പൊലീസും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സംഘം ചേർന്നുള്ള മദ്യപാനത്തിൽ നിന്നും പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതിൽ പ്രകോപിതരായി മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗസംഘത്തിലെ രണ്ടുപേരെ കുട്ടമ്പുഴ പൊലീസ് അറസ്റ്റുചെയ്തു.

പാലമറ്റം കൊണ്ടിമറ്റം മാറാട്ടിക്കുടി ജെന്റിൽ (21), പിണ്ടിമന നടപ്പടി വിഷ്ണു (28) എന്നിവരെയാണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസം മുൻപ് കുട്ടമ്പുഴ സത്രപ്പടിയിൽ വച്ച് തോട്ടാപ്പള്ളി ബേബിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് രഹസ്യനീക്കത്തിലൂടെയാണ് പിടികൂടിയത്.

അട്ടപ്പാടിയിലെ ഒരു ധ്യാനകേന്ദ്രത്തിലാണ് ജെന്റിൽ ഒരുമാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്നത്. പിന്നീട് തൃപ്പൂണിത്തുറയിലെ ബന്ധുവിന്റെ നെല്ലിയാംപതിയിലെ റിസോർട്ടിൽ ജോലിക്കാരനായികൂടി. ഇവിടെ നിന്നും ജെന്റിൽ കഴിഞ്ഞ ദിവസം അടിമാലിക്ക് സമീപം വാളറയിലെ സഹോദരിയുടെ വീട്ടിലെത്തി. സംഭവം മണത്തറിഞ്ഞ് പൊലീസ് സംഘവും പിന്നാലെ കൂടി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വനാതിർത്തിയിലെ വീട്ടിലേക്ക് സഹോദരിയുടെ ഭർത്താവ് സജിക്കൊപ്പം നടന്നു നീങ്ങുകയായിരുന്ന ജെന്റിലിനെ പൊലീസ് സംഘം വളഞ്ഞു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ പിടിവലിയായി. ഇരുട്ടിൽ ഓടിരക്ഷപെടുന്നതിനുള്ള ഇവരുടെ നീക്കം പൊലീസ്‌സംഘം വിദഗ്ധമായി തടഞ്ഞു. ഇതിനിടയിൽ സജി കൈയിൽ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ പൊലീസുകാരുടെ ദേഹത്തൊഴിച്ചു. ഇതോടെ തെല്ലുനേരം പരിഭ്രാന്തിയിലായ പൊലീസ് ഞൊടിയിടക്കുള്ളിൽ സമനില വീണ്ടെടുത്ത് സജിയെ വരുതിയിലാക്കി.

സിവിൽ പൊലീസ് ഓഫീസർമാരായ ശിഹാബ്, ബേസിൽ എൽദോസ് എന്നിവരുടെ ദേഹത്താണ് പെട്രോൾ വീണത്.എസ് ഐ ആർ രാജേഷും ഇവർക്കൊപ്പമുണ്ടായിരുന്നു. തിരച്ചിലിൽ സജിയുടെ പക്കൽ നിന്നും ലൈറ്റും പൊലീസ് കണ്ടെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടിമാലി പൊലീസ് കുട്ടംപുഴ പൊലീസിൽ നിന്നും സജിയെ ഏറ്റുവാങ്ങി. പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ഇയാളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ ജെന്റിൽ റിമാന്റിലാണ്. അറിയിച്ചതുപ്രകാരം എസ് ഐ ഇബ്രാഹിംകുട്ടി, സി പി ഒ മാരായ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

തൃശൂർ പാവറട്ടി പെരുവല്ലൂർ ക്ഷേത്രത്തിൽനിന്നുമാണ് വിഷ്ണുവിനെ പൊലീസ് തപ്പിയെടുത്തത്. ഇവിടെ എഴുന്നെള്ളിപ്പിനായി കൊണ്ടുവന്നിരുന്ന മൂന്നാനകളിലൊന്നിന്റെ രണ്ടാം പാപ്പാനായിരുന്നു വിഷ്ണു. കഴിഞ്ഞ മൂന്നുമാസത്തോളമായി ഉത്സവപ്പറപ്പുകളിൽ ആനകൾക്കൊപ്പമായിരുന്നു വിഷ്ണുവിന്റെ ജീവിതമെന്ന് പൊലീസ് വ്യക്തമാക്കി. നാടുമായി ഇരുവർക്കും കാര്യമായി ബന്ധമില്ലായിരുന്നു. മൊബൈൽ ഫോണുകളും ഉപയോഗിക്കാറുണ്ടായിരുന്നില്ല. ഇതുമൂലം ഇവരെ കണ്ടെത്തുകയെന്നത് പൊലീസിന് വെല്ലുവിളിയായി. ഇരുവരുടെയും സുഹൃത്തുക്കളെ തപ്പിപ്പിടിച്ചുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു പൊലീസിന്റെ നടപടി. മൂന്നുമാസത്തോളം തുടർച്ചയായി നടന്ന അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവർ പൊലീസ് പിടിയിലായത്.

തലക്കും കഴുത്തിനും വെട്ടേറ്റ ബേബി ഇപ്പോഴും ചികിത്സയിലാണ്. നിർമ്മാണത്തൊഴിലാളികളായ ഇവർ പാതയോരത്തെ വാടക വീട്ടിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി മദ്യപിക്കുന്നതും ഒച്ചപ്പാടുണ്ടാക്കുന്നതും പതിവായിരുന്നു. ഇതിൽ സഹികെട്ട നാട്ടുകാരിൽ ചിലർ ബേബിയെ വിവരം അറിയിക്കുകയായിരുന്നു. സംഭവ ദിവസം ബേബി ഇവർ താസിച്ചിരുന്ന വീട്ടിലെത്തി മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും ഇത് നിർത്തണമെന്ന് യുവാക്കളോട് ആവശ്യപ്പെടുകയുമായിരുന്നു. സംസാരിച്ചിരിക്കെ പ്രകോപിതരായ ജെന്റിലും വിഷ്ണുവും വാക്കത്തിയും വെട്ടുകത്തിയുകൊണ്ട് ബേബിയുടെ തലക്കും കഴുത്തിനും വെട്ടുകയായിരുന്നെന്നാണ് പൊലീസ് കേസ്സ്. ഗുരുതരമായി പരിക്കേറ്റ ബേബിയുടെ ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP