Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

പൊലീസിനെ വെട്ടിച്ച് ഓടിയെങ്കിലും വമ്പന്മാർക്ക് സ്ത്രീകളുടെ കൈക്കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല; വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം തടഞ്ഞപ്പോൾ കുതറി ഓടിയ രണ്ടുപ്രതികളെ പൂട്ടിട്ടത് തൊഴിലുറപ്പ് സ്ത്രീകൾ; കഞ്ചാവ് കടത്തുന്നതിനിടെ പ്രതികളായ കാരാട്ട് നൗഷാദും കൂട്ടാളിയും പിടിയിൽ

പൊലീസിനെ വെട്ടിച്ച് ഓടിയെങ്കിലും വമ്പന്മാർക്ക് സ്ത്രീകളുടെ കൈക്കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല; വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം തടഞ്ഞപ്പോൾ കുതറി ഓടിയ രണ്ടുപ്രതികളെ പൂട്ടിട്ടത് തൊഴിലുറപ്പ് സ്ത്രീകൾ; കഞ്ചാവ് കടത്തുന്നതിനിടെ പ്രതികളായ കാരാട്ട് നൗഷാദും കൂട്ടാളിയും പിടിയിൽ

ബുർഹാൻ തളങ്കര

കാസർകോട്: നീലേശ്വരത്ത് സിനിമ സ്‌റ്റൈലിൽ പൊലീസിന്റെ കഞ്ചാവ് വേട്ട. കുടുങ്ങിയത് കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളി തളങ്കരയിലെ ഷംസുദ്ദീനുമാണ്. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ചീമേനി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കാരാട്ട് നൗഷാദിനെയും കൂട്ടാളിയെയും നീലേശ്വരം പൊലീസ് ഇൻസ്‌പെക്ടർ കെ.വി മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പള്ളിക്കര ചെമ്മാക്കരയിൽ തൊഴിലുറപ്പ് സ്ത്രീകളുടെ സഹായത്തോടെ പിടികൂടിയത്.

വാഹന പരിശോധനയ്ക്കിടെ ചീമേനി ഐപി.അനിൽകുമാർ കൈകാണിച്ച് നിർത്താതെ പോയ കാറിനെക്കുറിച്ച് നീലേശ്വരം, ചന്തേര പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരമറിയിച്ചിരുന്നു. ഇതോടെ റോഡിൽ ജാഗ്രതയോടെ കാത്തുനിന്ന പൊലീസ് പള്ളിക്കരയിൽ കാർ തടഞ്ഞു നിർത്തി.

കാർ നിർത്തിയ ഉടനെ കാരാട്ട് നൗഷാദും ഷംസുദ്ദീനും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പള്ളിക്കര ചെമ്മാക്കരയിൽ പൊലീസും തൊഴിലുറപ്പ് സ്ത്രികളും ചേർന്നാണ് ഇരുവരെയും കീഴ്‌പ്പെടുത്തിയത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികൾക്ക് സ്ത്രീകളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനകത്തു നിന്നും 10 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തത്.

പ്രതികളെയാ ഇരുവരെയും കോടതിയിൽ ഹാജരാക്കി. കേരളത്തിലും കർണാടകയിലുമായി മുപ്പതോളം മോഷണ കേസുകളിൽ പ്രതിയാണ് 45 കാരനായ കാരാട്ട് നൗഷാദ്. മോഷണവും കഞ്ചാവ് കടത്തുമാണ് പ്രധാന തൊഴിൽ. കോട്ടച്ചേരിയിലെ ബാർബർഷോപ്പിൽ അക്രമം നടത്തിയ കേസിൽ റിമാന്റിലായി കഴിഞ്ഞയാഴ്‌ച്ചയാണ് പുറത്തിറങ്ങിയത്. ഹെയർ കട്ടിങ്ങ് സലൂൺ അടിച്ചു തകർത്ത നൗഷാദിനെ നാട്ടുകാരുടെ സഹായത്തോടെ അന്ന് ഹൊസ്ദുർഗ് പൊലീസ് കീഴ്പ്പെടുത്തി പിടികൂടിയത്.

2018 ൽ കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് കാസർകോട് സിഐ സിഎ അബ്ദുർ റഹീം നൗഷാദിന്റെ അണങ്കൂരിലെ വാടക വീട്ടിലും റെയ്ഡ് നടത്തി എട്ടുകിലോയോളം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.ഇതേ വർഷം ഡിസംബറിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിൽ ഹാജരാകാനെത്തിയ കാരാട്ട് നൗഷാദ് കോടതി വരാന്തയിൽ ബഹളമുണ്ടാക്കുകയും കോടതി മുറിയുടെ ജനൽപ്പാളി മുഷ്ടി കൊണ്ട് ഇടിച്ചു തകർക്കുകയും ചെയ്തിരുന്നു.

അക്രമത്തിൽ 2000 രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. 2013 ൽ കാഞ്ഞങ്ങാട് സി.പി.സി.ആർ.ഐ യിൽ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് കുശാൽനഗറിലെ രവീന്ദ്രനേയും ഭാര്യയേയും വീട്ടിൽ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഹൊസ്ദുർഗ് എസ്‌ഐ ആയിരുന്ന ഇ.വി സുധാകരനാണ് അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്താൽ സ്റ്റേഷനിൽ മലമൂത്രവിസർജനം ചെയ്തു വെക്കുക. വിസർജനം എടുത്ത് എറിയുക തുടങ്ങിയ ചേഷ്ടകളും കാരാട്ട് പുറത്തു എടുക്കാറുള്ളതുകൊണ്ട് പൊലീസിന് വലിയ തലവേദനയാണ് ഇയാൾ സൃഷ്ടിക്കുന്നത്.

10 കിലോ കഞ്ചാവുമായി പൊലീസിനെ വെട്ടിച്ച് കാരാട്ട് നൗഷാദും കൂട്ടാളി ശംസുദ്ദീനും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ചെന്നുപെട്ടത് തൊഴിലുറപ്പ് സ്ത്രീകളുടെ മുന്നിൽ. മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയായ പ്രതികൾ സ്ത്രീകൾ മുഷ്ടിചുരുട്ടിയപ്പോൾ മുട്ടുമടക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP