Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

കാട് മൂടിക്കിടന്ന പറമ്പിലേക്ക് പതിവായി രണ്ടുയുവാക്കൾ വെള്ളമൊഴിക്കാൻ പോകുന്നത് കണ്ട നാട്ടുകാർക്ക് സംശയം; സ്‌പെഷ്യൽ സ്‌ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയപ്പോൾ കണ്ടത് സുഹൃത്തുക്കളായ കർഷകരെ; ലോക് ഡൗൺ കാലത്ത് ബോറടി മാറ്റാൻ സ്വകാര്യ വസ്തുവിൽ നട്ടുപരിപാലിച്ചത് 12 കഞ്ചാവ് തൈകൾ; ഇരുവരും കൃഷിക്കിറങ്ങിയത് ലോക് ഡൗണിൽ വരവ് നിന്നതോടെ

കാട് മൂടിക്കിടന്ന പറമ്പിലേക്ക് പതിവായി രണ്ടുയുവാക്കൾ വെള്ളമൊഴിക്കാൻ പോകുന്നത് കണ്ട നാട്ടുകാർക്ക് സംശയം; സ്‌പെഷ്യൽ സ്‌ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയപ്പോൾ കണ്ടത് സുഹൃത്തുക്കളായ കർഷകരെ; ലോക് ഡൗൺ കാലത്ത് ബോറടി മാറ്റാൻ സ്വകാര്യ വസ്തുവിൽ നട്ടുപരിപാലിച്ചത് 12 കഞ്ചാവ് തൈകൾ; ഇരുവരും കൃഷിക്കിറങ്ങിയത് ലോക് ഡൗണിൽ വരവ് നിന്നതോടെ

വിനോദ്.വി.നായർ

കൊല്ലം: ലോക് ഡൗൺ വിരസതയകറ്റാൻ കഞ്ചാവ് കൃഷി നടത്തിയ രണ്ടു പേരെ എക്‌സൈസ് പിടികൂടി. കൊല്ലം കണ്ണനല്ലൂർ തടത്തിൽ മുക്കിൽ പാങ്കോണം അങ്കണവാടിക്ക് സമീപമുള്ള പറമ്പിൽ നിന്നാണ് സുഹൃത്തുക്കളായ'കർഷകരെ' എക്‌സൈസ് സംഘം പിടികൂടിയത്.
കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഐ. നൗഷാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വസ്തുവിൽ നട്ടുപരിപാലിച്ച 12 കഞ്ചാവ് തൈകൾ പിടികൂടിയത്. ഇവ നട്ടു വളർത്തിയ പാങ്കോണംപണയിൽ വീട്ടിൽ സുരേഷ്, കാവ്യ ഭവനം വീട്ടിൽ പക്രു എന്ന് വിളിക്കുന്ന വിഷ്ണു ന്നിവർക്കെതിരെ കേസെടുത്തു. സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച് കിടന്ന സ്തുവിൽ സുരേഷും, വിഷ്ണുവും അതിക്രമിച്ചു കയറി കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയ ശേഷം 6 തടങ്ങളിലായാണ് കഞ്ചാവ് നട്ടു വളർത്തിയത്. ഓരോതടത്തിലും രണ്ടുചെടി വീതം വച്ച് 12 കഞ്ചാവിൻ തൈകൾ ശാസ്ത്രീയമായ ീതിയിലാണ് ഇവർ കൃഷി ചെയ്തിരുന്നത്. ഈ തടത്തിന് സമീപത്ത് നിന്നും വളങ്ങളും വെള്ളം തളിക്കുവാനുള്ള പാത്രവും കണ്ടുകിട്ടിയിട്ടുണ്ട്. ചെടികൾക്ക് ഏകദേശം 15 cm പൊക്കവും ഉദ്ദേശം 2 ആഴ്ച വളർച്ചയും ഉള്ളവയായിരുന്നു.

വാസയോഗ്യമല്ലാതെ കാടുമൂടിക്കിടന്ന പറമ്പിലേയ്ക്ക് പ്രതികൾ സ്ഥിരമായി വെള്ളംഒഴിക്കുവാൻ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടതായി പ്രദേശവാസികളിൽ നിന്നുംവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് ഇവരെ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് പരിപാലനത്തിനായി എത്തിയപ്രതികളെ എക്‌സൈസ് പിടികൂടിയത്.

ഒന്നാം പ്രതി ചെമ്പ് സുരേഷ് എന്ന സുരേഷ് നിരവധി കഞ്ചാവ് കേസുകളിൽഉൾപ്പെട്ടിട്ടുള്ളയാളാണ്. തമിഴ്‌നാട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് വൻ തോതിൽ കടത്തികൊണ്ടുവന്നു സ്‌കൂൾ- കോളേജ് കുട്ടികൾക്കിടയിൽ വില്പന നടത്തി വന്നിരുന്ന പ്രതികൾ കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലംട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ ബുദ്ധിമുട്ടിലായി. തമിഴ്‌നാട്ടിൽ പോയികഞ്ചാവ് വാങ്ങാൻ പലരീതിയിലും ശ്രമിച്ച പ്രതികൾ റോഡുമാർഗ്ഗം ബൈക്കിൽ കഞ്ചാവ് കടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അതിർത്തി ചെക്ക് പോസ്റ്റിലെ പരിശോധന കടന്നുവന്നാലും സ്ഥിരം കഞ്ചാവ് കേസ് പ്രതികളായ തങ്ങളെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ പരിശോധന നടത്തുന്ന പൊലിസ് പിടികൂടുമെന്ന ചിന്തയിൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒട്ടനവധിമോഷണക്കേസുകളിലും പ്രതിയായ സുരേഷ് മോഷണം നിർത്തി കൂടുതൽ ലാഭകരമായ കഞ്ചാവ് വിൽപനയിലേയ്ക്ക് തിരിയുകയായിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ വിഷ്ണു മാസങ്ങൾക്കുമുൻപാണ് കണ്ണനല്ലൂരിൽ താമസത്തിനെത്തിയത്. കെട്ടിടനിർമ്മാണ തൊഴിലാളിയായ ഇയാൾ ലോക്ക്ഡൗൺമൂലം ജോലിക്ക് പോകാൻ കഴിയാതായതോടെ സുരേഷിനൊപ്പം കൂടുകയായിരുന്നു. സ്ഥിരം ഇടപാടുകാരെ നഷ്ടമാകുമെന്ന അവസ്ഥവന്നതോടെയാണ് കഞ്ചാവു കൃഷിയിലേക്ക് തിരിയാൻ തീരുമാനിച്ചതെന്ന് ഇരുവരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

തമിഴ്‌നാട്ടിൽ നിന്നും നേരത്തേ എത്തിച്ചിരുന്ന കഞ്ചാവിൽ നിന്നും അരിവേർതിരിച്ചെടുത്ത് മുളപ്പിച്ചാണ് പ്രതികൾ കൃഷി ചെയ്തിരുന്നത്. ഒരു മാസത്തോളംവളർച്ചയെത്തുമ്പോൾ വെട്ടി ഉണക്കി വിൽക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് പിടിവീണത്. ഇത്തരത്തിൽ ഒട്ടനവധി ഒഴിഞ്ഞ പുരയിടങ്ങളിൽ സമാനരീതിയിൽപ്രതികൾ കഞ്ചാവ് കൃഷി ചെയ്തിട്ടുള്ളതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച്കൂടുതൽ അന്വേഷണം നടന്നുവരുന്നതായി സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾഇൻസ്‌പെക്ടർ ഐ. നൗഷാദ് മറുനാടനോട് പറഞ്ഞു.

പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ റ്റി. രാജീവ്, അസിസ്റ്റന്റ്എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബി. സന്തോഷ്, സിവിൽ എക്‌സൈസ്ഓഫീസർമാരായ ശരത്ത്, കബീർ, മനു.കെ.മണി, രാജഗോപാലൻ ചെട്ടിയാർ, വിഷ്ണു വുമെൻ സിവിൽ എക്‌സൈസ് ഓഫീസറായ ബീന എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP