Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്താൻ രവി പൂജാരി വിളിച്ചത് യുകെയിലെ നമ്പറിൽ നിന്ന്; മുമ്പേ പൊലീസ് നോട്ടമിട്ട നമ്പറിന്റെ ചരിത്രം തേടി പൊലീസ്; പണക്കാരായ പ്രശസ്തരെ മാത്രം ലക്ഷ്യമിടുന്ന പൂജാരി ചെന്നിത്തലയെ ലക്ഷ്യം ഇട്ടത് രാഷ്ട്രീയ വിവാദം ആയേക്കും; നിസാമിന്റെ അധോലോക ബന്ധം പുറത്ത്

രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്താൻ രവി പൂജാരി വിളിച്ചത് യുകെയിലെ നമ്പറിൽ നിന്ന്; മുമ്പേ പൊലീസ് നോട്ടമിട്ട നമ്പറിന്റെ ചരിത്രം തേടി പൊലീസ്; പണക്കാരായ പ്രശസ്തരെ മാത്രം ലക്ഷ്യമിടുന്ന പൂജാരി ചെന്നിത്തലയെ ലക്ഷ്യം ഇട്ടത് രാഷ്ട്രീയ വിവാദം ആയേക്കും; നിസാമിന്റെ അധോലോക ബന്ധം പുറത്ത്

പ്രത്യേക ലേഖകൻ

ലണ്ടൻ : മാഫിയ കണ്ണ് കേരളത്തിലേക്കോ ? ഇന്നലെ കേരളത്തെ ഞെട്ടിക്കും വിധം അധോലോക നായകൻ രവി പൂജാരി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചത് ബ്രിട്ടനിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറിൽ നിന്നും ആണെന്നത് പൊലീസിനെ കൂടുതൽ കുഴപ്പിക്കാൻ കരണമാകുകയാണ് . നിലവിലെ ധാരണയനുസരിച്ചു രവി പൂജാരിയെന്ന അധോലോക ഗുണ്ടാ ഓസ്‌ട്രേലിയയിൽ എവിടെയോ ഒളിത്താവളത്തിലാണ് .

ഇയാളുടെ രഹസ്യ താവളം തേടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ അംനൗഷണം നടത്തിയെങ്കിലും അവ ഒക്കെ പരാജയമായ നിലയ്ക്ക് ഇപ്പോൾ രമേശ് ചെന്നിത്തലയെ വിളിച്ചു ഭീക്ഷണിപ്പെടുത്തിയ കേസിലും എന്തെങ്കിലും തുമ്പുണ്ടാക്കാൻ കഴിയും എന്ന് കരുതുന്നവർ ആരും തന്നെയില്ല . മാത്രമല്ല ചെന്നിത്തലയെ വിളിക്കാൻ ഉപയോഗിച്ച 00447440190035 എന്ന നമ്പർ മുൻപും പലവട്ടം രവി പൂജാരി ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് പൊലീസിനെ വലയ്ക്കുന്നത് . ഈ നമ്പർ തേടി മുൻപ് ഡൽഹി , മുംബൈ പൊലീസ് അനേഷണം നടത്തിയിട്ടുള്ളത് ആണെങ്കിലും ഇപ്പോൾ നിലവിൽ ഇല്ലാത്ത നമ്പർ ആണെന്ന വിവരമാണ് പൊലീസിനെ തേടി എത്തിയത് . ഇപ്പോൾ കേരള പൊലീസ് അന്താരഷ്ട്ര ഏജൻസിയുടെ സഹായം തേടി അന്വേഷണം നടത്തിയാലും ഇതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇടയില്ലെന്നും വക്തമാണ് .

അതേസമയം രവി പൂജാരി നേരിട്ട് വിളിക്കുമ്പോൾ ഒക്കെ ഈ നമ്പർ തന്നെ എന്തിനു ഉപയോഗിക്കുന്നു എന്നത് മറ്റൊരു സമസ്യയാകുകയാണ് . അതോ രവി പൂജാരി ഊഴമിട്ടു ലണ്ടനിലും എത്തുന്നുണ്ടോ എന്നതും സംശയത്തിനിട നൽകുന്നു . ഒരു പക്ഷെ സാങ്കേതിക വിദ്യയുടെ സൗകര്യത്തോടെ ലോകത്തിന്റെ ഏതോ കോണിൽ ഇരുന്നു ഇന്റർനെറ്റ് വഴി വിളിക്കുമ്പോൾ യുകെ നമ്പർ ഡിസ്‌പ്ലേ ചെയ്യുന്നത് വഴി അന്വേഷണം തുടക്കത്തിലേ വഴി തെറ്റിക്കാൻ കഴിയും എന്നതുമാകാം കാരണമെന്ന അനുമാനത്തിനും കരുത്തേറുകയാണ് . എന്നാൽ ഇതിനേക്കാൾ ഒക്കെ രസകരം രവി പൂജാരിയും മുഹമ്മദ് നിസാമും തമ്മിൽ ഉള്ള ബന്ധം തന്നെയാണ് . കർണാടകയിൽ വ്യാപകമായി വേരുകൾ ഉള്ള രവി പൂജാരി ബാംഗ്ലൂരിൽ താവളമടിച്ച മുഹമ്മദ് നിസാമുമായി ബന്ധപ്പെട്ടിരിക്കാൻ ഉള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല .

ഇക്കാരണത്താൽ തന്നെ രവി പൂജാരിയുടെ കോൾ വ്യാജം ആണെന്ന് പറഞ്ഞു തള്ളിക്കളയാനും നിവർത്തിയില്ലാതെ വലയുകയാണ് കേരള പൊലീസ് . എന്നാൽ ഈ ഫോൺ വിളിയോടെ മുഹമ്മദ് നിസാം താൻ നിയമത്തിനും മുകളിൽ ആണെന്നു കാണിച്ചു കേരള രാഷ്ട്രീയ നേതാക്കളെ ഭയപ്പെടുത്താനും ശ്രമിക്കുകയാണ് . മുഖ്യമന്ത്രിയെ വിളിക്കുന്നതിലും നല്ലതു പ്രതിപക്ഷ നേതാവിനെ തന്നെയാണെന്നും ഇത് വഴി ഭരണ , പ്രതിപക്ഷ കക്ഷികൾക്ക് ഒരേ സമയം താക്കീത് നല്കാൻ കഴിയുമെന്നും തന്റെ കാര്യത്തിൽ ഭരണകൂട ഇടപെടൽ വെറും വാചകക്കസർത്തിൽ അവസാനിക്കണമെന്നും കൂടിയാണ് നിഷാം നൽകുന്ന സൂചന . മാത്രമല്ല , പറയുന്നത് ചെയ്യാൻ കെൽപ്പുള്ള രവി പൂജാരിയുടെ പോലെ ഒരാളുടെ ഭീക്ഷണി തള്ളിക്കളയാൻ പ്രത്യക്ഷത്തിൽ ആരും തയ്യാറാകില്ല എന്നതും നിഷാം ഭാവിയിൽ നേട്ടമാക്കി മറ്റും .
എന്നാൽ സൂക്ഷമ നിരീക്ഷണത്തിൽ ഏറെ രസകരം ആകുന്നതു രവി പൂജാരിയുടെ തിരഞ്ഞെടുപ്പ് തന്നെയാണ് .

ഇയാൾ മുൻപ് ഭീക്ഷണിപ്പെടുത്തിയിട്ടുള്ളതും പണം പിടുങ്ങിയിട്ടുള്ളതും അതി പ്രശസ്ത്രയുടെയും പണക്കാരെയും ആണെന്നതും പ്രത്യേകം സ്രെധേയമാണ് . ഇക്കാരണത്താൽ രമേശ് ചെന്നിത്തലയെ ഉപയോഗിച്ചാൽ ആവശ്യമെങ്കിൽ തനിക്കു പണം നേടാൻ കൂടി ഉള്ള വഴി തെളിയുമെന്നു രവി പൂജാരി കരുതിയിരിക്കണം . രമേശ് ചെന്നിത്തല അവിഹിതമായി പണം സംബാധിച്ചിട്ടുണ്ടെന്നു കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പല കോണുകളിൽ നിന്നും ഉയർന്ന ആരോപണങ്ങൾ അധോലക സംഘത്തിന്റെ ചെവിയിലും എത്തി എന്ന് കൂടിയാണ് രവി പൂജാരിയുടെ ഭീക്ഷണി കോൾ തെളിയിക്കുന്നത് . എന്നാൽ സാധാരണ ഇത്തരം കോളുകളും വ്യാജ സന്ദേശങ്ങളും മനസിനെ ആകുലപ്പെടുത്തുമെങ്കിലും പുറം മോടിക്കു എങ്കിലും തള്ളിക്കളയാൻ തയാറാകുന്നവരാണ് ഭൂരിപക്ഷം രാഷ്ട്രീയക്കാരും . എന്നാൽ രവി പൂജാരിയുടെ ചരിത്രം മനസിലാക്കിയ രമേശ് ചെന്നിത്തല അത്തരം ഒരു ധീരത കാട്ടാൻ തയ്യാറായില്ല എന്നതും കൗതുകം ഉണർത്തുന്ന വസ്തുതയാണ് .

മാത്രമല്ല , ഫോൺ സന്ദേശം കയ്യോടെ പൊലീസിനെ അറിയിക്കുകയും അത് പ്രസിദ്ധീകരണത്തിന് നൽകുകയും വഴി രമേശ് തന്റെ ഉള്ളിലെ ഭയം പുറത്തു കാണിക്കാനും തയാറായി എന്നതാണ് വസ്തുത . ഇതൊന്നും തന്നെ ഭയപ്പെടുത്താൻ ഉള്ള കാരണമല്ല എന്ന് തെളിയിക്കാൻ നിഷാമിന്റെ ഫോൺ വിളിയെ കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ഇന്നലെ ചെന്നിത്തല തയ്യാറായില്ല എന്നതും ഇതിനൊപ്പം ചേർന്ന് പോകുന്ന വസ്തുതയാണ് . അർദ്ധ രാത്രിയോടെ എത്തിയ ഫോൺ സന്ദേശത്തെ കുറിച്ച് ഒട്ടും സമയം കളയാതെ പുലർച്ചെ തന്നെ അദ്ദേഹം പരാതിപ്പെടാനും തയ്യാറായി . ഒരു പക്ഷെ രവി പൂജാരിയും ആഗ്രഹിച്ചതും അത് തന്നെ ആയിരിക്കണം . ഇനി ഇരുചെവി അറിയാതെ തന്റെ ഭീക്ഷണി പണം വാങ്ങി പിൻവലിക്കുന്ന ശൈലിയിലേക്ക് മാറാനും അയാൾക്ക് പ്രയാസമുണ്ടാകില്ല .

കഴിഞ്ഞ വർഷം നവംബറിൽ മുംബൈയിൽ കോൺഗ്രസിന്റെ പണ സ്രോതസ്സുകളിൽ പ്രധാനി ആയ വിക്രം ചവാനെ ഭീക്ഷണി പെടുത്താനും രവി പൂജാരി പ്രയോഗിച്ചതും ഇതേ തന്ത്രം തന്നെയാണ് . അന്ന് ഉപയോഗിച്ചതും ഇതേ ലണ്ടൻ മൊബൈൽ നമ്പർ തന്നെയാണ് . ഈ സംഭവത്തിലും രമേഷ് ചെന്നിത്തലയ്ക്ക് ലഭിച്ച അതെ സന്ദേശം തന്നെയാണ് വിക്രം ചവാനെ തേടി എത്തിയതും . വിളിക്കുന്നവരോട് തന്റെ നമ്പർ ശ്രദ്ധിച്ചു കൊള്ളാനും തിരിച്ചു വിളിക്കാൻ മടിക്കേണ്ടെന്നു പറയുന്നതും രവി പൂജാരിയുടെ ശൈലിയാണ് . വിക്രം ചവാനോടു തിരിച്ചു വിളിച്ചു കൊള്ളാൻ ആവശ്യപ്പെട്ട രവി പൂജാരി രമേശ് ചെന്നിത്തലയോട് തിരികെ വിളിക്കാൻ ആവശ്യപ്പെട്ടുവോ എന്ന കാര്യം അദ്ദേഹം നൽകിയ പരാതിയിൽ വക്തമല്ല .

പൊലീസ് അനൗഷ്ണം എങ്ങും എത്തില്ല എന്നറിയാവുന്നവർ ഇത്തരം സംഭവങ്ങളിൽ പണം കൊടുത്തു ഒതുക്കാൻ തയ്യാറാക്കുന്നതും രവി പൂജാരിയെ പോലുള്ള ക്രിമിനലുകൾക്ക് ആവേശം പകരുന്ന കാഴ്ചയാണ് . കഴിഞ്ഞ വര്ഷം മാർച്ചിൽ കർണാടകയിലെ കോലാപ്പൂർ മേഖലയിലെ തെക്കൻ ബെലഗാവി മണ്ഡലത്തിലെ എം എൽ എ സാംബാജി പാട്ടീലിനെ രവി പൂജാരി വിളിച്ചത് ഓസ്‌ട്രേലിയയിൽ നിന്നുമാണ് . അന്ന് താൻ സാമ്പത്തികമായി പ്രയാസത്തിൽ ആണെന്നും നാലഞ്ച് ലക്ഷം രൂപ നൽകി സഹായിക്കണം എന്നുമായിരുന്നു രവിയുടെ ആവശ്യം . ആസ്‌ട്രേലിയയിൽ ഉപയോഗിക്കാൻ കഴിയുന്ന 6666874044 എന്ന നമ്പറിൽ നിന്നാണ് അന്ന് രവി പൂജാരി വിളിച്ചത് . അന്നും തന്റെ ഐഡന്റിറ്റി വക്തമാക്കുന്നതിൽ രവി പൂജാരി മടിച്ചിരുന്നില്ല . വ്യാജമായി നിർമ്മിച്ച ആസ്‌ട്രേലിയൻ പാസ്‌പോര്ട് ഉപയോഗിച്ചാണ് രവി പൂജാരിയുടെ സഞ്ചാരം എന്നാണ് ഒടുവിൽ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് .

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ പല മന്ത്രിമാരും കോടികൾ സമ്പാദിച്ചു കൂട്ടി എന്ന ആരോപണങ്ങൾ ന്യായമായും അധോലോക കേന്ദ്രങ്ങളുടെയും ശ്രദ്ധ ആകർഷിക്കാൻ കൂടി കാരണമായിരിക്കുന്നു എന്ന് കൂടി തെളിയിക്കുകയാണ് രമേശിനെ തേടിയെത്തിയ പൂജാരിയുടെ ഫോൺ സന്ദേശം . ബാർ കോഴ ഇടപാടിൽ തനിക്കു കിട്ടിയ പണം വീതം വയ്ക്കുക ആയിരുന്നു എന്ന മട്ടിൽ ആരോപണ വിധേയനായ മന്ത്രി പാർട്ടി യോഗത്തിൽ പറയുക കൂടി ചെയ്തതോടെ മാന്യത നടിച്ചവരും ഏറെ സമ്പാദിച്ചു കൂട്ടി എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത് . തിരുവനന്തപുരത്തു നിന്നുള്ള യുവ മന്ത്രി അനധികൃതമായി കോടികൾ സമ്പാദിച്ചതിനെ കുറിച്ചും ഒക്കെ ആരോപണം ഉണ്ടായ സ്ഥിതിക്ക് രവി പൂജാരിയുടെയോ സമാനമായ തരത്തിൽ അധോലോക പ്രവർത്തനത്തിന് പണം കണ്ടെത്തുന്ന സംഘങ്ങളുടെയും സന്ദേശങ്ങൾ കേരള രാഷ്ട്രീയക്കാരെയും തേടി എത്തിതുടങ്ങാൻ ഇനി താമസമില്ല എന്നതിന്റെ കൂടി സൂചനയാണ് ഇപ്പോൾ രമേഷിലൂടെ ലഭ്യമാകുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP