Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ് അന്വേഷിക്കുക എസ് പി പ്രശാന്തൻ കാണി; അതിവേഗതയിൽ അന്വേഷണം പൂർത്തിയാക്കാൻ 14 അംഗ പ്രത്യേക ടീമിനെ നിയോഗിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി; പെൺകുട്ടിയുടെ ഫോണിൽ നിന്ന് കിട്ടിയ തെളിവുകൾ സസൂക്ഷ്മം പരിശോധിക്കും; പൊലീസിലെ ഉന്നത ഉദ്യോഗസ്ഥയ്ക്കെതിരായ ആരോപണവും പരിശോധിക്കും; പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ചു നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്ന നിഗമനത്തിൽ ഉറച്ച് ക്രൈംബ്രാഞ്ച്

ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ് അന്വേഷിക്കുക എസ് പി പ്രശാന്തൻ കാണി; അതിവേഗതയിൽ അന്വേഷണം പൂർത്തിയാക്കാൻ 14 അംഗ പ്രത്യേക ടീമിനെ നിയോഗിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി; പെൺകുട്ടിയുടെ ഫോണിൽ നിന്ന് കിട്ടിയ തെളിവുകൾ സസൂക്ഷ്മം പരിശോധിക്കും; പൊലീസിലെ ഉന്നത ഉദ്യോഗസ്ഥയ്ക്കെതിരായ ആരോപണവും പരിശോധിക്കും; പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ചു നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്ന നിഗമനത്തിൽ ഉറച്ച് ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ് സമഗ്രമായി വീണ്ടും വേഗത്തിൽ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനായി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആലപ്പുഴ യൂണിറ്റിലെ എസ് പി പ്രശാന്തൻ കാണിയാകും അന്വേഷണം നയിക്കുക. തിരുവനന്തപുരം യൂണിറ്റ് എസ് പി എ ഷാനവാസും അന്വേഷണ സംഘത്തിലുണ്ട്. തിരുവനന്തപുരം റേഞ്ച് ഐജിയുടെ നേതൃത്വത്തിലാകും കേസിന്റെ പുരോഗതിയും മറ്റും വിലയിരുത്തുക. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് ആവശ്യം. ഡിവൈഎസ് പി കെ ആർ ബൈജുവും അന്വേഷണ സംഘത്തിലുണ്ട്.

ഗംഗേശാനന്ദ കേസ് മൂന്ന് വർഷം പിന്നിടുമ്പോഴാണു വീണ്ടും അന്വേഷണം. പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ചു നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 2017 മെയ് 19 രാത്രിയിലാണു ഞെട്ടലുളവാക്കിയ സംഭവം.സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർത്ഥിനി സ്വയരക്ഷയ്ക്കായി ചെയ്‌തെന്നായിരുന്നു പരാതി. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്ക് അടക്കം പങ്കുണ്ടെന്നുമാണു സംശയം. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.

ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്‌സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. പൊലീസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. സമാന സംഭവങ്ങളുടെ ദൃശ്യങ്ങൾ രണ്ടു മാസം മുൻപു പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായുള്ള മൊബൈൽ ഫോണിന്റെ ഫൊറൻസിക് റിപ്പോർട്ടാണ് അതിൽ പ്രധാനം .അതിനാൽ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തർക്കങ്ങളെത്തുടർന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണു തീരുമാനം.

കത്തിയിലെ വിരലടയാളം നഷ്ടപ്പെടുത്തിയെന്നും കത്തി എവിടെ നിന്നു വന്നുവെന്നു പൊലീസ് കണ്ടെത്തിയില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥയുടെ വീട്ടിന് മുമ്പിലാണ് സംഭവം നടന്നത്. ഗംഗേശാനന്ദയുമായി എഡിജിപി ബി സന്ധ്യയ്ക്കുള്ള ശത്രുതയും കേസ് അന്വേഷണത്തിന്റെ പല ഘട്ടത്തിൽ ചർച്ചയായിരുന്നു. ഇതും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നാണ് സൂചന. സർക്കാരിന്റെ അനുമതിയോടെയാണ് അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുമ്പോട്ട് പോകുന്നത്. അന്വേഷണവുമായി സ്വാമി ഗംഗേശാനന്ദ സഹകരിക്കുമോ എന്നതാണ് നിർണ്ണായകം. താൻ സ്വയം മുറിച്ചതാണെന്ന മൊഴി കോടതിയിൽ ഗംഗേശാനന്ദ നൽകിയിരുന്നു.

പെൺകുട്ടി ജനനേന്ദ്രീയം മുറിച്ച സംഭവത്തിൽ പൊലീസ് പറയുന്നതെല്ലാം കളവെന്ന് ഗംഗേശാനന്ദ സ്വാമി വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് താൻ പറഞ്ഞതായി പൊലീസ് പുറത്തുവിടുന്ന മൊഴി തെറ്റാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കിയിരുന്നു. ഈ മൊഴിയാകും ഇനി പൊലീസ് അന്വേഷിക്കുക. ബലാത്സംഗം ചെയ്യുമ്പോൾ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന കേസ്. എന്നാൽ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പെൺകുട്ടി തന്നെ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ കേസ് നിലനിൽക്കില്ല. എന്നാൽ സ്വാമിയുടെ ജനനേന്ദ്രീയം മുറിയുകയും ചെയ്തു. ഇതിന് തെളിവുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വാമിയുടെ ഭാഗം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയാണ് കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടത്. കൃത്യം ചെയ്‌തെന്ന് പറയുന്ന പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും. പീഡന ശ്രമത്തിനിടെ അക്രമിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. അതേ സമയം സ്വന്തം സഹായിയാണ് അക്രമിച്ചതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ നൽകിയ പരാതി. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാൻ തുനിഞ്ഞപ്പോൾ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ആദ്യം പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും. പിന്നാലെ പെൺകുട്ടി കോടതിയിലടക്കം മൊഴി മാറ്റി പറയുകയും ചെയ്തു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും പരാതികൾ അടിസ്ഥാനമാക്കി ഒരു പുനരന്വേഷണം നടത്താനാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്. അതിനിടെ ഈ കേസ് അട്ടിമറിക്കാൻ സമ്മർദ്ദവും ശക്തമാണ്. ഈ കേസിൽ ഇനി സ്വാമിയുടെ മൊഴിയാകും നിർണ്ണായകം. ജനനേന്ദ്രീയം അറത്തെടുത്തത് താനാണെന്ന് സ്വാമി പറഞ്ഞാൽ അന്വേഷണം അപ്രസക്തമാകും. അതിനിടെ ജനനേന്ദ്രീയം അറത്തെടുക്കുന്ന വീഡിയോ കണ്ട് പരിശീലനം നേടിയിരുന്നതിന്റെ തെളിവുകൾ പെൺകുട്ടിയുടെ ഫോൺ പരിശോധനയിൽ കിട്ടിയെന്നും സൂചനയുണ്ട്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർത്ഥിനി സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂർത്തിയാകുന്നതിന് മുൻപ് മുതൽ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെ ഗംഗേശാനന്ദയെ അറസ്റ്റു ചെയ്ത പൊലീസ് കുറ്റപത്രം നൽകാനും തീരുമാനിച്ചിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൂന്ന് വർഷം പിന്നിടുമ്പോൾ കേസ് മറ്റൊരു വഴിത്തിരിവിലാണ്. പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രീയം മുറിച്ചത് പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു. ഇതുകൂടാതെ ഗൂഢാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ജനനേന്ദ്രീയം മുറിക്കുന്നതിനേക്കുറിച്ചുള്ള ദൃശ്യങ്ങൾ സംഭവത്തിന് രണ്ടു മാസം മുൻപ് പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായുള്ള മൊബൈൽ ഫോണിന്റെ ഫൊറൻസിക് റിപ്പോർട്ടാണ്. അതിനാൽ പെൺകുട്ടിയുടെ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തർക്കങ്ങളെ തുടർന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP